Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
" എന്റെ ദൈവമേ...!! യൂ ഡൺ ഇറ്റ് ആൽബി കോൺഗ്രാട്സ് "
" ഇനി ആകെ ബാക്കിയുള്ളത് ആ ക്ലൈന്റ് ഇൻറർവ്യൂ കൂടി , അത് മിക്കവാറും അടുത്ത ആഴ്ച്ചത്തേക്ക് ഉണ്ടാകും , അതും കൂടി കിട്ടിയാൽ നമ്മൾ രക്ഷപ്പെടാൻ പോവുകയാണ് "
ആൽബിയുടെ സംസാരത്തിലെ സന്തോഷവും ആവേശവും അതുപോലെ തന്നെ സ്റ്റെല്ലയിലും അലയടിക്കാൻ തുടങ്ങിയിരുന്നു,
ആൽബി ഫോൺ വച്ചതിനു ശേഷം കുറച്ചു നേരം കൂടി ഫോണും കയ്യിൽ പിടിച്ച് സ്റ്റെല്ല എന്തൊക്കെയൊ ആലോചിച്ചു നിന്നു,
വൈകുന്നേരം അവൾ വരുമ്പോഴേക്കും ആൽബി വന്നിട്ടുണ്ടായിരുന്നു ഡോർ തുറന്ന് അകത്തു കയറിയതും അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ മേശപ്പുറത്ത് ഒരു കുപ്പി കൊണ്ടു വച്ചിട്ടുണ്ട്,
" എന്താ ആൽബി ആഘോഷം നേരത്തെ തുടങ്ങിയോ..?? "
" നീ കുളിച്ചിട്ടു വാ പെണ്ണേ ഞാൻ നല്ല ബീഫ് റോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്..!! "
ആൽബി നല്ല ആവേശത്തിൽ തന്നെയാണ് എക്സാമിന്റെ റിസൾട്ട് വന്നതിന്റെ സന്തോഷം അവൻറെ മുഖത്തും പെരുമാറ്റത്തിലും വ്യക്തമാണ്,
മറുപടി ഒന്നും പറയാതെ അവൾ ചിരിയോടെ നേരെ ബെഡ്റൂമിലേക്ക് കയറി,
ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങിയതും ആൽബി അവൾക്കും കൂടി ഒരു ഷോട്ട് ഒഴിച്ചിട്ടുണ്ടായിരുന്നു,
രണ്ടുപേരും ഓരോ ഷോട്ട് എടുത്ത് ഒരുമിച്ച് അടിച്ചതും ആൽബി സ്പീക്കറിൽ ഏതോ ഒരു അടിപൊളി മലയാള ഗാനം വച്ചു,
പതിയെ സ്റ്റെല്ലയുടെ അരികിലേക്ക് എത്തി അവളുടെ ഇടുപ്പിലേക്ക് കൈ ചേർത്ത് അവൻ ചെറുതായിട്ട് സ്റ്റെപ്പുകൾ ഇട്ട് തുടങ്ങിയിരുന്നു,
ഒരുപാട് ടെൻഷൻ ബാക്കിയുണ്ടെങ്കിലും ആൽബിയുടെ സന്തോഷത്തിൽ അവൾ എല്ലാം മറന്ന് ആ നിമിഷം അവനൊപ്പം ആസ്വദിച്ച് തുടങ്ങിയിരുന്നു....!!
ശനിയാഴ്ച രാവിലെ ഓഫീസിലേക്ക് സ്കൂട്ടി ഓടിക്കുമ്പോൾ അവളുടെ മനസ്സ് വല്ലാതെ തിളച്ചു മറിയുകയായിരുന്നു,
ഇന്ന് ഓവർ ടൈം ഡ്യൂട്ടി ഉണ്ട് എന്ന് കള്ളം പറഞ്ഞിട്ടാണ് ഇറങ്ങിയിരിക്കുന്നത്, ശിവയെ കാണാൻ പോവുകയാണെന്ന് പറഞ്ഞാൽ ഒരു പക്ഷേ ആൽബിയുടെ ഭാഗത്തുനിന്നും 100 ചോദ്യങ്ങളും അതിന് എക്സ്പ്ലനേഷനും കൊടുക്കേണ്ടി വന്നേക്കാം,
ഇപ്പോൾ തന്നെ സംബന്ധിച്ചിടത്തോളം ഒരു ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്,
അതുകൊണ്ട് മറ്റൊന്നിനെയും പറ്റി ചിന്തിക്കാതെ അവൾ സ്കൂട്ടി മുന്നോട്ടു ഓടിച്ചു കൊണ്ടിരുന്നു.
💬 Comments
View all comments