0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4823

ഓഫീസിലേക്ക് വന്ന് കയറി സ്ഥിരം പാർക്കിങ്ങിൽ വണ്ടി നിർത്തി ചുറ്റുപാടും ശ്രദ്ധിച്ചതും ശിവ എവിടെയും ഉണ്ടായിരുന്നില്ല,
അഞ്ചുമിനിറ്റ് കൂടി അവനെ കാത്തു നിന്നെങ്കിലും അവൻ വരുന്നുണ്ടായിരുന്നില്ല,
ഫോൺ എടുത്തു വിളിക്കാൻ തുടങ്ങിയതും ശിവയുടെ കറുത്ത ബിഎംഡബ്ല്യു മെയിൻ ഗേറ്റിൽ നിന്നും ഒഴുകിവരുന്നത് അവൾ കണ്ടു,

സ്റ്റെല്ലയുടെ  മനസ്സിലാകെ ടെൻഷൻ നിറഞ്ഞു തുടങ്ങിയിരുന്നു, വാഹനം അടുത്തേക്ക് എത്തിയതും അവൾ ബിഎംഡബ്ല്യു കാറിന്റെ അടുത്തേക്ക് വന്നു,
ഡ്രൈവർ സീറ്റിലേക്ക് നോക്കിയതും അവളുടെ നെഞ്ചിടിപ്പ് കുത്തനെ ഉയരാൻ തുടങ്ങി, ഒട്ടും പ്രതീക്ഷിക്കാതെ കണ്ടു മുട്ടിയതിനാൽ സ്റ്റെല്ലയുടെ ശരീരമാകെ ദേഷ്യം കൊണ്ട് വിറച്ച് തുടങ്ങിയിരുന്നു,  എങ്കിലും അവൾ പൂർണ സംയമനം പാലിച്ചു.

" ഹെലൊ മാഡം , ചേട്ടൻ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു വിട്ടിരിക്കുകയാണ് "
ഡ്രൈവർ സീറ്റിൽ നിന്നും ഭഗത്ത് ബാക്ക് ഡോറിന്റെ ലോക്ക് തുറന്നു കൊടുത്തു,
മറുപടി ഒന്നും മിണ്ടാതെ സ്റ്റെല്ല ഡോർ തുറന്നു അകത്തേക്ക് കയറിയതും വാഹനം അവളെയും കൊണ്ട് മെയിൻ ഗേറ്റ് കടന്ന് കോർമംഗല ലക്ഷ്യമാക്കി ഓടാൻ തുടങ്ങി,

" ഭഗത്ത്  ഇവിടെ ഇല്ലായിരുന്നൊ...?? "

" ഞാൻ കുറച്ച് നാളായി മലേഷ്യയിൽ ആയിരുന്നു മേഡം,  ചേട്ടൻ എന്നെ അവിടെ ഒരു ജോലി ഏൽപ്പിച്ചിട്ടുണ്ടായിരുന്നു "

" ഓഹ് അത് ശരി,  ഓക്കേ ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു "
അവനോട് എന്തെങ്കിലും ഒന്ന് സംസാരിച്ചു  വരുത്താൻ വേണ്ടി മാത്രമായിരുന്നു സ്റ്റെല്ലയുടെ ചോദ്യം,
ഏകദേശം 30 മിനിറ്റോളം വാഹനം മുന്നോട്ട് സഞ്ചരിച്ചതും കോർമംഗല സെക്കന്റ്‌ ഫേസിൽ ശിവയുടെ അപ്പാർട്ട്മെന്റിന്റെ മെയിൻ ഗേറ്റ് കടന്നു അകത്തേക്ക് കയറി,
അവൾ പ്രതീക്ഷിച്ചതിലും വലിയൊരു ലക്ഷ്വറി സെറ്റപ്പ് തന്നെയായിരുന്നു അവന്റെ അപ്പാർട്ട്മെന്റ്,
പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ഫോർഡ് എൻടെവർ , ഇന്നോവ ക്രിസ്റ്റ  കൂടെ റെഡ് കളർ  ഫോർഡ് മസ്താങ് ,
വീടിനു ചുറ്റും  വലിയ മതിൽ ഉയർത്തി അതിനു മുകളിൽ ചുറ്റു കമ്പി വച്ചിരിക്കുന്നു ,
മൂന്ന് നിലയുള്ള ആ മിനി ബംഗ്ലാവിന്റെ  മുൻവശം  കൂടുതലും ചില്ലു കൊണ്ടാണ് ചെയ്തിരിക്കുന്നത്, നാല് വശങ്ങളിൽ ചുറ്റി സി സി ടി വി വച്ചിരിക്കുന്നു,
മെയിൻ

💬 Comments

View all comments