Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
തുടങ്ങിയിരുന്നു,
" നോ നോ നോ ദാറ്റ് വാസ് എ ലൈ, ഭഗത്ത് ഒരിക്കലും അങ്ങനെ ചെയ്യില്ല..!! അവൻ എവിടെയുണ്ട് ആ പയ്യൻ..?? അവനെ ക്കൊണ്ട് സത്യം ഞാൻ പറയിപ്പിക്കാം.." ശിവയുടെ മുഖ ഭാവം മാറി ഇപ്പോൾ ദേഷ്യം പിടിച്ചു തുടങ്ങിയിരിക്കുന്നു, എങ്കിലും സ്റ്റെല്ലയുടെ മുഖഭാവത്തിൽ മാറ്റമില്ല, അവൾ രണ്ടു കൈയും കെട്ടി ശിവയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു,
" കം ഓൺ സ്റ്റെല്ല , ആ തായോളി അങ്ങനെ പറഞ്ഞു എന്ന് കരുതി ഭഗത്ത് ഒരിക്കലും അങ്ങനെ ചെയ്യില്ല, ഞാൻ വേണമെങ്കിൽ അവനെ ഇപ്പോൾ തന്നെ വിളിച്ചു ചോദിക്കാം, ഭഗത്ത്....??? "
അപ്പോഴേക്കും ശിവ പുറത്തേക്ക് നീട്ടി വിളിച്ചിരുന്നു, സ്റ്റെല്ല മറുപടി ഒന്നും മിണ്ടിയില്ല പകരം അത് പോലെ തന്നെ കൈ രണ്ടും കെട്ടി അവനെ തന്നെ നോക്കി നിന്നു,
ശിവയുടെ പ്രകടനങ്ങളും അവൻ ഭഗത്തിനെ വിളിക്കുമ്പോൾ മുഖത്ത് വരുന്ന ഭാവങ്ങളും അവൾ ശ്രെദ്ധിച്ചു കൊണ്ടേയിരുന്നു.
രണ്ടു മിനിറ്റ് കൂടി കഴിഞ്ഞതും ഭഗത്ത് അങ്ങോട്ടേക്ക് കയറിവന്നു,
" ചേട്ടാ വിളിച്ചിരുന്നോ..??"
" യെസ്..യെസ്..!! ഭഗത്ത് എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് , മാസങ്ങൾക്ക് മുൻപ് സ്റ്റെല്ലയുടെ ബാഗിൽ കഞ്ചാവ് വെച്ച കേസും അത് ചെയ്‌തെന്ന് പറയുന്ന തയോളിയുമായി നിനക്ക് എന്തെങ്കിലും ബന്ധമുണ്ടോ..?? ആ പയ്യൻ നിന്റെ പേരാണ് പറഞ്ഞിരിക്കുന്നത്, പറ എന്തെങ്കിലും ബന്ധമുണ്ടോ..?? "
ശിവ പറഞ്ഞു നിർത്തിയതും ഒരു ഞെട്ടലോടെ ഭഗത്ത് ഒരു നിമിഷം സ്റ്റെല്ലയെയും ശിവയെയും ഒരു പോലെ ശ്രദ്ധിച്ചു,
അവന്റെ കണ്ണുകളിൽ എന്തൊക്കെയോ പറയാതെ പറയുന്നുണ്ടായിരുന്നു,
" പറ ഭഗത്ത് , ആ പ്രശ്നത്തിൽ നിനക്ക് എന്തെങ്കിലും ബന്ധമുണ്ടോ..?? "
" ചേട്ടാ ഞാൻ തന്നെയാണ് അത് ചെയ്തത്.."
" എന്തിന്..?? "
അപ്പോഴേക്കും ശിവയുടെ സ്വരം പറ്റെ മാറി തുടങ്ങിയിരുന്നു, അവൻ ഭഗത്തിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും സ്റ്റെല്ല ഒന്നും മിണ്ടാതെ കയ്യും കെട്ടി അവിടെ തന്നെ ഇരിക്കുകയായിരുന്നു,
" അത് മാഡം കൂടുതൽ അടുക്കുന്നത് ചേട്ടന് ബിസിനസിൽ നിന്ന് ശ്രദ്ധ തിരിയുന്നതും മറ്റു കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പോകുന്നത്
💬 Comments
View all comments