Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
പോലെയും എനിക്ക് തോന്നി, അതു കൊണ്ട് ഇവരെ ചേട്ടന്റെ അടുത്ത് നിന്നും മാറ്റി നിർത്തണമെന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ സോറി ചേട്ടാ "
" പന്ന തായോളി.."
ശിവ അപ്പോഴേക്കും മുന്നോട്ടു കയറി വന്ന് ഭഗത്തിന്റെ കോളറിൽ കയറി പിടിച്ചിരുന്നു
" എന്റെ കൂടെ നടന്നിട്ട് തന്നെ നീ ഈ പണി ചെയ്തതല്ലേ..?? "
അവൻ ഭഗത്തിന്റെ കോളറിലേക്ക് പിടിച്ച് ചുവരിലേക്ക് ചേർത്ത് നിർത്തി,
അതേ സമയം അപ്രതീക്ഷിതമായി പുറകിൽ നിന്നും കയ്യടിക്കുന്ന ശബ്ദം കേട്ട് ശിവ അമ്പരപ്പോടെ തിരിഞ്ഞു നോക്കിയതും അത് സ്റ്റെല്ലയായിരുന്നു..!!
" കൊള്ളാം ഇമ്പ്രെസീവ് ആൻഡ് ഗുഡ് വെരി ഗുഡ്.."
കയ്യടി അവസാനിപ്പിച്ച്, ഒരു നിസ്സംഗ ഭാവത്തോടെ അവൾ സോഫയിലേക്ക് അമർന്നിരുന്നു,
" ശിവാ... ഞാൻ വെറും പൊട്ടത്തി ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ..?? "
"വാട്ട് ഹാപ്പെൻഡ് ,വൈ ആർ യൂ ആസ്കിംഗ് ലൈക്ക് താറ്റ്..?? "
അതിശയവും ഒപ്പം സംശയത്തോടെയും ഉള്ള മറു ചോദ്യത്തിനൊപ്പം, ഭഗത്തിന്റെ മേലുള്ള ശിവയുടെ കൈ അയഞ്ഞു തുടങ്ങിയിരുന്നു,
" ശിവ നീ അവനോട് എത്ര ചോദ്യം ചെയ്താലും ഭഗത്ത് കുറ്റം ഏറ്റെടുക്കും അവനാണ് എല്ലാം ചെയ്തതെന്ന് അവൻ ഏറ്റു പറയും നിനക്ക് വേണ്ടി മരിക്കാൻ പറഞ്ഞാലും അവൻ അത് ചെയ്യും അതെനിക്ക് നന്നായിട്ട് അറിയാം..!! "
സ്റ്റെല്ല ഒരു നിമിഷം നിർത്തി പിന്നെ സോഫയിൽ നിന്നും എഴുനേറ്റ് അവന്റെ നേരെ വന്നു,
" നിന്റെ മനസ്സ് അറിവില്ലാതെ ഭഗത്ത് ഈയൊരു കാര്യം ചെയ്തു എന്ന് പറഞ്ഞാൽ അത് കണ്ണും പൂട്ടി വിശ്വസിക്കാൻ മാത്രം മന്ദ ബുദ്ധി അല്ല സ്റ്റെല്ല...!! ഈ പ്രകടനങ്ങൾ ഒക്കേ ഞാൻ വിശ്വസിക്കുമെന്ന് നീ കരുതുന്നുണ്ടോ..?? "
അവൾ രണ്ട് കൈയും കെട്ടി വീണ്ടും ശിവയുടെ മുഖത്തേക്ക് തീക്ഷ്ണമായി നോക്കി, സ്റ്റെല്ലയുടെ രൂക്ഷമായ നോട്ടം നേരിടാൻ ആവാതെ ശിവ തല കുനിച്ചു..!!
"ശിവ എനിക്ക് വേണ്ട ഉത്തരം ഒന്ന് മാത്രമാണ് എന്തിന് നീ ഇത് എന്നോട് ചെയ്തു..?? "
" പെണ്ണേ ഞാൻ...'
" നിന്നെ ഞാൻ ഇഷ്ടപ്പെട്ടു പോയതല്ലേടാ എന്റെ ആൽബിയോട് പോലും
💬 Comments
View all comments