0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4828

മറച്ചു വെച്ച് ഞാൻ നിന്റെ  കൂടെ കിടന്നിട്ടില്ലെ..?? എന്തിനാ ശിവാ നീ അത് ചെയ്തത്..."
സ്റ്റെല്ലയുടെ സ്വരം പതറി തുടങ്ങിയിരുന്നു, കണ്ണുകൾ പതിയെ നിറഞ്ഞു  , വിറക്കുന്ന അധരങ്ങൾ ,
എല്ലാം കൊണ്ടും അവിടം  നിശബ്ദമായി മാറിയപ്പോൾ  ശിവയുടെ മനസ്സിൽ അവളെ മുഴുവനായി നഷ്ടപ്പെടുമെന്ന ഭയം അരിച്ച് കയറി തുടങ്ങി,
വിശ്വാസം പൂർണ്ണമായി തകർന്നിരിക്കുന്നു, അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന കടുത്ത നിരാശയും നിശബ്ദതയിൽ അടങ്ങിയ വേദനയും സങ്കടവും അവനെ കൊത്തി വലിച്ചു തുടങ്ങി,
അവൾ കാത്തിരുന്ന സമയം , അവൻ ഭയന്നിരുന്ന വിധി, പെണ്ണിന്റെ ചോദ്യങ്ങൾക്ക്  മറുപടി നൽകാൻ ആവാതെ ശിവ കുഴങ്ങി..!!

" ഒരിക്കലും നീ അറിയരുത് എന്ന് ആഗ്രഹിച്ചു, നിന്നെ നഷ്ടപെടുമെന്നോർത്തു എല്ലാം മൂടി വക്കാനും കുഴിച്ചു മൂടാനും ശ്രെമിച്ചു, പക്ഷേ  ഒന്നും എവിടെയും എത്തിയില്ല, സ്റ്റെല്ലാ...  മനപ്പൂർവ്വം നിന്നെ സങ്കടപ്പെടുത്തണമെന്നൊ വിഷമിപ്പിക്കണമെന്നൊ  ഞാൻ കരുതിയിട്ടില്ല നീയെന്നും എന്റേതാവണം എന്റെ  സ്വന്തമാകണമെന്നും  ഉള്ള സ്വാർഥമായ ആഗ്രഹം കൊണ്ട് ചെയ്ത ഒരു വളഞ്ഞ ബുദ്ധിയായിരുന്നു അത്.."

" എന്റെ ബാഗിൽ ആ ലഹരി വെച്ച് എന്നെ പോലീസിനെ കൊണ്ട് പിടിപ്പിച്ച് അവസാനം അവിടെ വന്ന് ഹീറോ കളിച്ചതടക്കം എല്ലാം  വെൽ എക്സിക്യൂട്ടട്  പ്ലാൻ ആയിരുന്നല്ലേ, അതെല്ലാം വിശ്വസിച്ച ഞാൻ വെറുമൊരു പൊട്ടത്തി.."
ശിവയുടെ കുറ്റ സമ്മതം സ്റ്റെല്ലയുടെ  ദേഷ്യം ഇരട്ടിപ്പിക്കുകയാണ് ചെയ്തത്

" സ്റ്റെല്ല , അയാം  റിയലി സോറി ,നിന്നെ ഒരിക്കലും ഇത്രത്തോളം കഷ്ടപ്പാടിലൂടെ കടത്തിവിടണമെന്ന് ഞാൻ കരുതിയിട്ടില്ല,  നിന്നെപ്പോലെ ഒരു പെണ്ണിനെ നേടണമെങ്കിൽ അതും മറ്റൊരാളുടെ ഭാര്യ കൂടിയായ നിന്നെ എന്റെ സ്വന്തം ആക്കണമെങ്കിൽ  കുറച്ച് ചീപ്പ് ആയി കളിക്കണമെന്ന് ആ നിമിഷം  എനിക്ക് തോന്നിപ്പോയി "
ശിവ ഒരു നിമിഷം നിർത്തി , പിന്നെ ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു,
"സ്റ്റെല്ല ,  അന്ന് പബ്ബിൽ വച്ച് ആദ്യമായി നിന്നെ അറിഞ്ഞപ്പോൾ മുതൽ,  നീ എല്ലാം കൊണ്ടും ശിവക്ക്  സ്വന്തമാക്കണം എന്ന് മോഹം കൂടിയതാ, പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല അത് കൊണ്ട് തന്നെ  നിന്നിലേക്ക് എത്താൻ എനിക്ക് ഇതല്ലാതെ  മറ്റൊരു

💬 Comments

View all comments