Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
ദേഷ്യം അടങ്ങിയിട്ടുണ്ടായിരുന്നില്ല,
" മാഡം, ചേട്ടനോട് അങ്ങനെ സംസാരിക്കരുത്..."
അവർ രണ്ടുപേരും ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ഭഗത്തിന്റെ ഇടപെടൽ,
" ചെറ്റത്തരം കാണിച്ചിട്ടുണ്ടേൽ അത് മുഖത്തു നോക്കി തന്നെ പറയും ഭഗത്ത്, എവിടെയാണേലും ആരോടാണെങ്കിലും.."
സ്റ്റെല്ലയുടെ ശബ്ദം ഇത്തവണ ഉയർന്നു തുടങ്ങിയിരുന്നു..!!
"ഭഗത്ത്....!! നീ എന്ത് മൈര് കാണാൻ ആണ് ഇതിന്റെ ഇടക്ക് കൊണക്കാൻ നിക്കുന്നത്, മിണ്ടാണ്ട് താഴേക്ക് പോ , ഇതിന്റെ ബാക്കി നോക്കാൻ എനിക്ക് അറിയാം "
ശിവയുടെ ദേഷ്യവും വിഷമവും നിസ്സാഹായതയും എല്ലാം അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു,
" പോ ഭഗത്ത്...!! "
ഒരിക്കൽ കൂടി ശിവയുടെ ശബ്ദം ഉയർന്നതും മറുപടി ഒന്നും മിണ്ടാതെ ഭഗത്ത് താഴേക്ക് ഇറങ്ങിപ്പോയി.
" പെണ്ണേ, ഞാൻ പറയട്ടെ.. , പ്ലീസ് "
" ഇനിയും ഞാൻ നിന്നെ വിശ്വസിക്കണം എന്നാണോ..?? "
" വിശ്വസിക്കണ്ട പക്ഷേ എനിക്ക് പറയാൻ ഉള്ളത് കേട്ടു കൂടെ..?? "
" നിനക്ക് ഞാൻ വെറും ശരീരം മാത്രമായിരുന്നു, നിന്റെ കൂർമ്മ ബുദ്ധിയിലൂടെ നേടി എടുത്ത പെൺ ശരീരം...!! പക്ഷേ എനിക്ക് നീ അങ്ങനെ ആയിരുന്നില്ല ശിവ "
സ്റ്റെല്ലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു, അവളുടെ വാക്കുകൾ വിറച്ചു തുടങ്ങി ,നെഞ്ചിടിപ്പ് ഉയർന്ന് ശരീരമാകെ തളർന്നതും സ്റ്റെല്ല സോഫയിലേക്ക് ഇരുന്നു.
" പറ ശിവാ., ഇനിയും ഞാൻ നിന്നെ വിശ്വസിക്കണോ..?? നീ ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ നിനക്ക് അവസരം തരണോ..?? "
ശിവ അതിനു മറുപടി ഒന്നും മിണ്ടിയില്ല,
" ഇത് നമ്മൾ തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ചയാണ് ഇനിയൊരിക്കലും നീ സ്റ്റെല്ലയെ കാണില്ല ശിവ.."
അതും പറഞ്ഞ് സ്വന്തം ബാഗും എടുത്ത് അവൾ താഴേക്ക് ഇറങ്ങാൻ തുടങ്ങി,
"സ്റ്റെല്ല നീ എന്നോട് കള്ളം പറഞ്ഞിട്ടില്ലേ..?? " പുറകിൽ നിന്നുമുള്ള അവന്റെ ചോദ്യം കേട്ടതും സ്റ്റെല്ല ഒരു നിമിഷം തിരിഞ്ഞു നിന്നു,
" ഞാൻ എന്താണ് നിന്റെ അടുത്ത് നുണ പറഞ്ഞിട്ടുള്ളത്..?? "
" നീ എന്റെ കൂടെ കിടക്കുന്നതും നമ്മൾ തമ്മിലുള്ള ബന്ധവും എല്ലാം ആൽബിക്ക് അറിയില്ലേ...?????"
ശിവയുടെ പെട്ടെന്ന് ഉള്ള ചോദ്യം സ്റ്റെല്ല
💬 Comments
View all comments