Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
തന്നെ അത് തുറന്നു സമ്മതിച്ചിരിക്കുന്നു, അവൾ ആവശ്യപ്പെട്ടത് തങ്ങൾ മൂന്നുപേരും തമ്മിലുള്ള നിമിഷമാണ്,
കാര്യം തന്റെ ജീവിതത്തിൽ ഒരുപാട് പെണ്ണുങ്ങൾ വന്ന് പോയിട്ടുണ്ടെങ്കിലും സ്റ്റെല്ലയുമായി അങ്ങനെ ഒരു നിമിഷം, അതും ആൽബിന്റെ മുന്നിൽ തനിക്ക് പറ്റുമോ..??
പക്ഷേ ഒരിക്കൽ കൂടി അവളെ അടുത്ത് കിട്ടാനും വീണ്ടും പഴയത് പോലെ ആവാനും ഇതല്ലാതെ മറ്റൊരു മാർഗവുമില്ല '
ഓരോന്ന് ആലോചിച്ചു കൊണ്ട് ശിവ, കാർ കോർമംഗല ലക്ഷ്യമാക്കി ഓടിച്ചു കൊണ്ടിരുന്നു,
പെട്ടെന്ന് എന്തോ ഓർത്തത് കൊണ്ടാവണം അവൻ ഫോണെടുത്ത് ഭഗത്തിന്റെ നമ്പർ ഡയൽ ചെയ്തു,
അപ്പുറത്ത് പെട്ടെന്നു തന്നെ കോൾ അറ്റൻഡ് ആയിട്ടുണ്ടായിരുന്നു,
" ഹലോ ഭഗത് നീ അന്ന് പറഞ്ഞത് പ്രകാരം മലേഷ്യയിൽ ഇപ്പോൾ സാം ഗ്യാങ്ങ് പൂർണമായി ഒതുങ്ങിയിട്ടുണ്ട് അല്ലേ..??"
" അതെ ചേട്ടാ, ഞാനും സ്വാമിയും കൂടി ഉറപ്പു വരുത്തിയ കാര്യമാണ് എന്താ പെട്ടെന്ന്..?? "
"ഒന്നുമില്ല, എന്തായാലും ഈ ആഴ്ച മലേഷ്യയിലേക്ക് പോവുകയാണല്ലോ അതുകൊണ്ട് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകണ്ട എന്ന് കരുതി...!! "
" പ്രശ്നങ്ങളൊന്നുമില്ല ചേട്ടാ ഞാൻ പറഞ്ഞിരുന്നല്ലോ ആ മലേഷ്യക്കാരി പെണ്ണിനെ കൊന്നതിനു ശേഷം അവളുടെ ഭർത്താവ് പോലീസിൽ കംപ്ലൈന്റ് ചെയ്തിട്ടുണ്ടായിരുന്നു, അതിനു ശേഷം പോലീസ് ഇവന്മാർക്കെതിരെ ആക്ടീവായതുകൊണ്ട്, അവന്മാരെല്ലാം അവിടെ നിന്നു മാറിയിരിക്കുകയാണ്, ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല, "
ഭഗത്ത് ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു...
" ഇപ്പോൾ മലേഷ്യയിൽ സാം ബ്രദർസ് ഗ്യാങ്ങ് തീരെ ആക്ടീവ് അല്ല ജോർജ് ടൗണും മെലാക്കയും ഇപ്പോൾ തിരികെ നമ്മുടെ കൺട്രോളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.."
"ശരി ഭഗത്ത്, ഞാൻ നോക്കിക്കോളാം " അതും പറഞ്ഞ് ശിവ കോൾ കട്ട് ചെയ്തു,
' ഒക്കേ സോ നൗ തെ ഗെയിം ഇസ് ഓൺ ' വഴിയിൽ നിറഞ്ഞു കിടക്കുന്ന ചെളി വെള്ളം തെറിപ്പിച്ചു കൊണ്ട് ശിവയുടെ BMW കോർമംഗല ലക്ഷ്യമാക്കി ചീറി പാഞ്ഞു..
അടുത്ത രണ്ടു മൂന്നു ദിവസങ്ങൾ കൂടി വളരെ നോർമലായി തന്നെ കടന്നു പോയി, അന്നത്തെ ദിവസം പരസ്പരം കണ്ടതിനു ശേഷം ശിവയോ സ്റ്റെല്ലയൊ പരസ്പരം കോൺടാക്ട് ചെയ്തിട്ടുണ്ടായിരുന്നില്ല
💬 Comments
View all comments