0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4876

, അവന്റെ മറുപടി കിട്ടുന്നതുവരെ അവളായിട്ട്  മെസ്സേജ് അയക്കാനും പോയില്ല,

ആഴ്ചയിലെ അവസാന ദിവസമായ വെള്ളിയാഴ്ച ചില തിരക്കിട്ട ജോലികളിൽ മുഴുകിക്കൊണ്ടിരിക്കുമ്പോഴാണ് ഫോണിൽ തുടർച്ചയായി മെസ്സേജ് വരുന്ന ശബ്ദം സ്റ്റെല്ല കേൾക്കുന്നത്,
ചെയ്തുകൊണ്ടിരിക്കുന്ന പണി നിർത്തിവെച്ച് പെട്ടെന്ന് ഫോൺ എടുത്തു നോക്കിയതും മെസ്സേജ് വന്നു കിടക്കുന്നത് ശിവയുടെ  നമ്പറിൽ നിന്നാണ്,
അത് കണ്ടതും അവളുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ കടന്നുപോയി,
'അവന്റെ  മറുപടി എന്തായിരിക്കാം '
ചുറ്റുപാടും  ഒന്ന് നോക്കിയ ശേഷം ഫോൺ കയ്യിൽ പിടിച്ച് സ്റ്റെല്ലാ  ഒരു വാഷ് റൂം ബ്രേക്ക് എടുത്തു,
വാട്സ്ആപ്പ് തുറന്നു നോക്കിയതും ഇങ്ങനെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു,
' പെണ്ണേ എനിക്ക് സമ്മതമാണ്,  പിന്നെ എനിക്കും കൂടി ഒരു ആഗ്രഹം ഉണ്ട് അത് നിന്നോട് നേരിട്ട്  പറയാം ഫ്രീ ആകുമ്പോൾ എന്നെ വിളിക്ക് '
മെസ്സേജ് കണ്ടതിനു ശേഷം അവൾ ഫോണും കയ്യിൽ പിടിച്ച് കുറച്ചു സമയം അങ്ങനെ തന്നെ നിന്നു.

ഒന്ന് ദീർഘ നിശ്വാസം എടുത്ത് വിട്ട ശേഷം ശിവയുടെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയിലേക്ക് വെച്ചു,
അപ്പുറത്ത് ബെല്ലടിക്കുമ്പോൾ ഇവിടെ സ്റ്റെല്ലയുടെ നെഞ്ചിടിപ്പും ക്രെമേണ ഉയരുന്നുണ്ടായിരുന്നു,
ഒരു തവണ ഫുൾ റിങ് അടിച്ചെങ്കിലും അപ്പുറത്ത് കോൾ കണക്ട് ആയിരുന്നില്ല,  രണ്ടു മിനിട്ട് കഴിഞ്ഞതും അവന്റെ നമ്പറിൽ നിന്ന് തിരികെ കോൾ വന്നു,

ഹെലോ  ശിവാ.."

" ഹായ് സ്റ്റെല്ലാ, തിരക്കായിരുന്നോ..?? "

"ആം  ചെറിയ തിരക്കുണ്ടായിരുന്നു ,  ഞാൻ നിന്റെ മെസ്സേജ് കണ്ടപ്പോൾ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങിയതാണ് "
സ്റ്റെല്ല അപ്പോഴും കൈ വിരലുകൾ ടെൻഷനോടെ ഞൊടിച്ചു കൊണ്ടിരുന്നു,

" പെണ്ണേ ഒരു കാര്യം നേരിട്ട് പറയാനുണ്ട് അതുകൊണ്ടാണ് ഫോൺ വിളിക്കാൻ പറഞ്ഞത്..."

"  എന്താ ശിവ....?? "

" നീ പറഞ്ഞതുപോലെ എനിക്ക് സമ്മതമാണ് നിന്റെ ആഗ്രഹത്തിന് ഞാൻ തീർച്ചയായും കൂടെ നിൽക്കും,  പക്ഷേ എനിക്കും കൂടി ഒരു കണ്ടീഷൻ ഉണ്ട്...."

" അതെന്താ....?? "

അതായത് നമുക്ക് മലേഷ്യയിലേക്ക് തന്നെ പോകാം,  നിങ്ങൾക്ക് രണ്ടുപേർക്കും വേണ്ട ടിക്കറ്റും  വിസയും ചെയ്യും ഞാൻ

💬 Comments

View all comments