0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4739

ആൽബിയുടെ മേലേക്ക് ചാരി നിന്നു,
' എന്നാലും അവൻ എന്തിന്..?'
അവളുടെ മനസ്സിലേക്ക് ഒരു നൂറായിരം ചോദ്യങ്ങൾ വരുന്നുണ്ടായിരുന്നു,
ആ പയ്യൻ എത്രയും പെട്ടെന്ന് അവിടെ നിന്നും സ്കൂട്ടി ഓടിച്ചു ദൂരെക്ക് മറയുന്നത് ആൽബി നോക്കി നിന്നു,
സ്റ്റെല്ല ശരീരമാകെ തളർന്ന് ആൽബിയുടെ മേലേക്ക് ചാരി നിൽക്കുകയായിരുന്നു, അവൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഉത്തരമായിരുന്നു അവനിൽ നിന്നും കിട്ടിയത്

" പെണ്ണേ  എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ..,??  എനിക്ക് ഒന്നും മനസിലാകുന്നില്ല" ആശങ്കയോടെയുള്ള ആൽബിയുടെ ചോദ്യം കേട്ടിട്ടും സ്റ്റെല്ല ഒന്നും മിണ്ടാൻ ആവാതെ നിന്നു,
എല്ലാം കൊണ്ടും അവളുടെ മനസ്സ്  ഒരു വല്ലാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു,  അവളുടെ കണ്ണുകളിൽ ഇരുട്ടു പടർന്ന് മനസ്സാകെ വല്ലാതെ കലുഷിതമായി തുടങ്ങിയിരുന്നു,

" ആൽബി എനിക്ക് വീട്ടിൽ പോണം എന്നെ കൊണ്ടു പോ.."

" വാ പോകാം "
ആൽബി സജിനോട് പോവുകയാണ് എന്ന് കൈകൊണ്ട് കാണിച്ച്,  അവളെയും കൂട്ടി കാറിനടുത്തേക്ക് നടന്നു,
ഡോർ തുറന്ന്  സ്റ്റെല്ലയെ പാസഞ്ചർ സീറ്റിലേക്ക് ഇരുത്തിയ ശേഷം ആൽബിൻ എത്രയും പെട്ടെന്ന് കാർ മുന്നോട്ടേക്ക് എടുത്തു.

മടിവാളയിൽ നിന്നും ഇലക്ട്രോണിക് സിറ്റി ലക്ഷ്യമാക്കി കാർ ഓടുന്ന സമയം സ്റ്റെല്ല ഒരു സെക്കൻഡ് പോലും സംസാരിച്ചിരുന്നില്ല,
" സ്റ്റെല്ല ഭഗത്ത് ആരാണ്..??  അവന്റെ പേര് കേട്ടതിനു ശേഷം നീ ഇത്രയും ടെൻഷൻ ആവുന്നത് എന്തിനാ..?? "
വീണ്ടും മൗനം മാത്രമായിരുന്നു മറുപടി,

" എന്നോട് എന്തെങ്കിലും ഒന്ന് പറഞ്ഞു കൂടെ പെണ്ണേ..?? "
ആൽബിന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ ബാക്കിയായിരുന്നു.

" ആൽബി ഞാൻ എല്ലാം പറയാം എല്ലാം സംസാരിക്കാം,  എനിക്ക്... എനിക്ക് കുറച്ച് സമയം താ "
സ്റ്റെല്ലയുടെ തളർന്ന ശബ്ദം കേട്ടതും ആൽബി പിന്നീട് ഒന്നും ചോദിക്കാൻ പോയില്ല,
അവൾ കാറിന്റെ തുറന്നിട്ട ഗ്ലാസ്സുകളിൽ കൂടി പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു, പുറം കാഴ്ച്ചകൾ ഒരുപാട്  ഉണ്ടായിരുന്നെങ്കിലും അവളുടെ മനസ്സ് ഒരു പോയിന്റിൽ സ്റ്റക്ക് ആയി നിൽക്കുകയായിരുന്നു...!!

മടിവാളയിൽ നിന്നും വരുന്ന വഴിയിൽ തന്നെ അവർ റോയ്സ് പാപ്പന്റെ അടുത്ത് നിന്നും അന്ന മോളെ കൂട്ടിയിട്ടുണ്ടായിരുന്നു,
കുറച്ചു സമയം

💬 Comments

View all comments