Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
പറഞ്ഞത്, എന്തായാലും അതിൽ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്കറിയില്ല, നാളെ ഭഗത്തിനെ ഒന്ന് കണ്ട് സംസാരിക്കണം എന്നിട്ട് ഞാൻ കൂടുതൽ കാര്യങ്ങൾ ആൽബിയോട് പറയാം "
ഉറച്ചു നിൽക്കാത്ത മനസ്സിലും അവൾ എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞ് തൽക്കാലം ആൽബിയുടെ ചോദ്യങ്ങളിൽ നിന്നും ഒഴിവായി,
കാണണമെന്നും സംസാരിക്കണമെന്നും അവൾ ഉറപ്പിച്ചിരുന്നു പക്ഷേ അത് ഭഗത്തിനെ ആയിരുന്നില്ല...!!
" ഹാ.. എന്തായാലും നീ ഒന്ന് കണ്ട് സംസാരിച്ചു നോക്ക്, എന്നിട്ട് ആ പയ്യൻ പറഞ്ഞതുപോലെ എങ്ങാനും മാറി തന്നതാണെങ്കിൽ നമുക്ക് അവരുടെ പേരിൽ പോലീസ് കേസ് ഫയൽ ചെയ്യാം "
" ആം ആൽബി ഞാൻ എന്തായാലും ഒന്ന് സംസാരിച്ചു കൺഫോം ആക്കട്ടെ "
കൂടുതൽ ചോദ്യോത്തരങ്ങളിലേക്ക് പോകാതെ അവൾ വീണ്ടും ഭക്ഷണത്തിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു,
അതേ സമയം കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ മനസ്സിൽ കൂടി ഓടുന്നുണ്ടെങ്കിലും ആൽബിയെ സംബന്ധിച്ചിടത്തോളം മറ്റൊരു ടെൻഷൻ കൂടിയുണ്ടായിരുന്നു,
മാധവിന് പോകുന്നതിനു മുൻപ് കുറച്ച് സാധനം ഒപ്പിച്ചു കൊടുക്കാം എന്ന വാക്ക് പറഞ്ഞതാണ്, ഇപ്പോൾ സജിൻ തന്നെ ചെറിയ പാക്ക് മാത്രം ആണ് കൈവശം ഉള്ളത്, എന്ത് ചെയ്യാം...?
അവൻ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആൽബിന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി,
ഫോൺ എടുത്തു നോക്കിയതും അവൻ പ്രതീക്ഷിച്ചതു പോലെ തന്നെ മാധവ് ആയിരുന്നു.
ഒന്ന് നേടുവീർപ്പ ഇട്ട ശേഷം അവൻ കോൾ അറ്റൻഡ് ചെയ്ത ഫോൺ ചെവിയിലേക്ക് വെച്ചു ,
" ഹലോ മാധവ്..?? "
" ആൽബിൻ ഞാൻ പറഞ്ഞ കാര്യം എന്തായി വല്ലതും നടക്കുമോ..? "
" ആം , എന്റെ ഒരു കൂട്ടുകാരൻ പയ്യൻ ഉണ്ട് , ഞാൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു, നാളെ വൈകുന്നേരത്തേക്ക് അല്ലേ സെറ്റ് ആക്കാം "
" യെസ് ആൽബിൻ , ഞാൻ പറഞ്ഞിരുന്നല്ലോ നാളെ രാത്രി ഞങ്ങൾ തിരിച്ചു പോകും അതിനു മുന്നേ കിട്ടിയിരുന്നെങ്കിൽ കാര്യമായിരുന്നു "
മാധവിന്റെ സംസാരത്തിൽ താൻ സാധനം ഒപ്പിച്ചു കൊടുക്കും എന്നുള്ള വല്ലാത്ത പ്രതീക്ഷ നില നിൽക്കുന്നത് ആൽബിൻ തിരിച്ചറിഞ്ഞു,
ഇപ്പോഴത്തെ സാഹചര്യത്തിൽ അത്
💬 Comments
View all comments