അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
പോട്ടെടാ....."
അതിനു മറുപടിയായി എല്ലാരുടെയും മുന്നിൽ നിന്നുകൊണ്ട് തന്നെ ശിവാ അവളുടെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു...!!
ശിവയുടെ കൂടെയുള്ള ആളുകൾ പോലും അത്ഭുതപ്പെട്ടു പോയിരുന്നു എങ്കിലും ആൽബിൻ അങ്ങോട്ട് ശ്രദ്ധിക്കുന്നു പോലുമുണ്ടായിരുന്നില്ലാ,
സ്റ്റെല്ലാ തിരികെ വന്ന് ലാൻ ക്രൂയിസറിലേക്ക് കയറിയതും നാല് ഫോർച്യൂണർ കാറുകളുടെ അകബടിയോടെ ആ വാഹന വ്യൂഹം ഗേറ്റ് കടന്നു പുറത്തേക്ക് പോയി....!!
ബാംഗ്ലൂരിൽ ഫ്ലൈറ്റ് ഇറങ്ങിയതിനു ശേഷം ടാക്സി പിടിച്ചാണ് ആൽബിനും സ്റ്റെല്ലയും പാപ്പന്റെ വീട്ടിലേക്ക് പോയിക്കൊണ്ടിരുന്നത്,
കെമ്പ ഗൗഡാ എയർപോർട്ടിൽ നിന്നും മടിവാളയിലേക്ക് ടാക്സി ഓടിക്കൊണ്ടിരിക്കുമ്പോൾ വിൻഡോ ഗ്ലാസിൽ കൂടി പുറത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു സ്റ്റെല്ലാ..
മറു സൈഡിൽ ആൽബിനും പുറം കാഴ്ച്ചകൾ നോക്കിയിരുന്നു,
രണ്ടുപേരുടെ മനസ്സിൽ കൂടി ഒരുപാട് ചിന്തകൾ കടന്നുപോയിക്കൊണ്ടിരുന്നു,
ജീവിതത്തിലെ വലിയൊരു സമയം തന്നെയാണ് ഇപ്പോൾ കടന്നുപോയത്.....!!
പാപ്പന്റെ അടുത്തെത്തി അന്നമോളെ കൂട്ടിയപ്പോഴേക്കും കുഞ്ഞ് വല്ലാതെ കിടന്നു കരയാൻ തുടങ്ങിയിരുന്നു,
നാലഞ്ചു ദിവസത്തോളം അമ്മയെയും പപ്പയെയും കാണാതെ മാറി നിന്നതിന്റെ വിഷമം കുഞ്ഞിന്റെ മുഖത്ത് വ്യക്തമായി പ്രകടമായിരുന്നു,
" ആൽബി നിങ്ങൾ നാട്ടിൽ പോകുന്നില്ലേ...?? "
" ഈ വെള്ളിയാഴ്ച വൈകുന്നേരം ഞങ്ങൾ നാട്ടിലേക്ക് പോകും പാപ്പാ, പിന്നെ ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ യുഎസിലേക്ക് പോകാനുള്ള പേപ്പർ എല്ലാം ഏകദേശം റെഡിയാണ്, അതുകൊണ്ട് അങ്ങോട്ടേക്ക് പോകാനുള്ള സമയമാകുമ്പോൾ മാത്രമേ ഇനി ബാംഗ്ലൂരിലേക്ക് ഉള്ളൂ...."
" ശരിയെടാ ആൽബി..."
പാപ്പൻ മുന്നോട്ടുവന്നു ആൽബിയെ കെട്ടിപ്പിടിച്ചു,
ഇലക്ട്രോണിക്സിറ്റിയിലെ വീട്ടിലേക്ക് എത്തിയപ്പോൾ വല്ലാത്ത ഒരുതരം സേഫ് സോൺ ഫീൽ ആയിരുന്നു അവരെ തേടിയെത്തിയത്,
ആൽബിനും സ്റ്റെല്ലയും കുഞ്ഞും അടങ്ങുന്ന കൊച്ചു കുടുംബം അന്ന് ഒരുപാട് സന്തോഷത്തിലായിരുന്നു,
യാത്ര ക്ഷീണം മാറ്റാൻ ഒന്ന് ഉറങ്ങി എഴുന്നേറ്റതിനുശേഷം ആൽബി ബോസിനെ വിളിച്ചിട്ടുണ്ടായിരുന്നു,
'പേപ്പേഴ്സ് എല്ലാം റെഡിയായിരിക്കുന്നു കൃത്യം ഒരാഴ്ചക്കുള്ളിൽ തന്നെ യുഎസിലേക്ക് പറക്കണം '
സ്റ്റെല്ല സ്പോട്ട് റെസിഗ്നെഷൻ ഇടാമെന്ന് രണ്ടുപേരും നേരത്തെ തീരുമാനിച്ചിരുന്നു,
വെള്ളിയാഴ്ച രാവിലെ ആൽബി എഴുനേറ്റ് വന്നപ്പോഴേക്കും സ്റ്റെല്ലാ പോയിരുന്നു,
ഇന്ന് സ്റ്റെല്ലയുടെ ഓഫീസിലെ അവസാനത്തെ ദിവസമാണ്, എല്ലാവരെയും കണ്ട് സംസാരിച്ച് വൈകുന്നേരം ആകുമ്പോഴേക്കും അവൾ വരും,
ഇന്ന് വൈകുന്നേരം തന്നെ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു പോവുകയാണ്,
ഒരാഴ്ച അവിടെ കുടുംബത്തിനൊപ്പം അതിനുശേഷം എന്നെന്നേക്കുമായി ഇവിടെ നിന്ന് വിട പറയും,
അന്നേ ദിവസം ആൽബിൻ ഓഫീസിൽ എത്തിയപ്പോൾ എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു,
അവൻ വന്ന് കയറിയതും ' കൺഗ്രാറ്റ്സ് ' അറിയിച്ചു കൊണ്ട് കോവർക്കേഴ്സ് എല്ലാവരും ചുറ്റും കൂടി, അൽപ്പ സമയം അവർക്കൊപ്പം ചിലവഴിച്ച ശേഷം അവൻ ബോസിന്റെ റൂമിലേക്ക് നടന്നു,
" ആൽബി എല്ലാ പേപ്പറും റെഡിയായിട്ടുണ്ട് ടിക്കറ്റ് രണ്ടുപേർക്കും ഉള്ളത് കമ്പനി ബുക്ക് ചെയ്യും , എന്നത്തേക്കാണ് പോകാൻ നോക്കുന്നത്...?? "
"
💬 Comments
View all comments