0%
Chapter 1

അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera | Read All Parts | 👁 3050 |

സർ ഞങ്ങൾ ഈ ഒരാഴ്ച നാട്ടിൽ തന്നെയായിരിക്കും വൈഫ് സ്പോട്ട് റിസൈൻ ഇട്ടിട്ടുണ്ട്, അതുകൊണ്ട് കുറച്ചു ദിവസം കുടുംബക്കാരുടെ എല്ലാം അടുത്ത് പോയിട്ട് പോകാമെന്നാ കരുതുന്നത്.."

"ഒക്കെ അങ്ങനെയാണെങ്കിൽ ഞാൻ അടുത്ത ആഴ്ച അവസാനത്തെക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം, ഒക്കെയല്ലേ...?? "

" തീർച്ചയായും താങ്ക്യൂ സാർ..."
മാനേജർ അവന് കൈനീട്ടിയെങ്കിലും അവൻ അവിടെ നിന്നും എഴുന്നേറ്റ് ബോസിന്റെ നേരെ നടന്ന് ചെന്ന് അയാളെ കെട്ടിപ്പിടിച്ചു,
ബോസ് അത് തീരെ പ്രതീക്ഷിച്ചില്ല എങ്കിലും ആളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയാൻ അത് കാരണമാക്കി...!!

" ടേക്ക് കേയർ ആൽബിൻ ഞങ്ങൾ നിന്നെ ഒരുപാട് മിസ്സ് ചെയ്യും...."

" താങ്ക്യൂ സർ ബൈ..."
അതും പറഞ്ഞ് ആൽബിൻ ഓഫീസിൽ നിന്നും ഇറങ്ങി, ഓഫീസിന്റെ മുറ്റത്തെത്തിയപ്പോൾ അവൻ ഒന്ന് തിരിഞ്ഞു നോക്കി, നാല് വർഷത്തോളം താൻ ജീവിച്ച കമ്പനിയാണിത്, എന്നെന്നേക്കുമായി അതിനോടു വിട പറയുന്നു...!!

വീട്ടിൽ വന്ന് കയറിയപ്പോൾ സ്റ്റെല്ല കുഞ്ഞിനെയും കൊണ്ട് ബെഡ്ഢിൽ കിടക്കുകയായിരുന്നു,
" ആൽബി എപ്പോഴാ പോകുന്നത്..?? "

" വൈകുന്നേരം ഒരു ആറു മണി ആകുമ്പോൾ ഇറങ്ങാം, ഇവിടെയുള്ള എല്ലാ സാധനങ്ങളും ഒരു ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ട് അവർ തന്നെ പാക്ക് ചെയ്ത് നമുക്ക് പാഴ്സൽ എത്തിച്ചോളും, അത്യാവശ്യത്തിനു വേണ്ട ഡ്രസ്സും ഡോക്യുമെന്റ്സും മാത്രം നമ്മൾ എടുത്താൽ മതി.."

" അങ്ങനെ സൗകര്യം ഉണ്ടോ..?? "

" യെസ്, ഞാൻ അവരെ ഏൽപ്പിച്ചിട്ടുണ്ട് ഇവിടെയുള്ള സാധനങ്ങൾ അവർ തന്നെ പാക്ക് ചെയ്ത് നമ്മുടെ അഡ്രസിലേക്ക് എത്തിച്ചോളും.."
അതും പറഞ്ഞ് ആൽബിൻ ഡ്രെസ്സ് മാറ്റി ഇട്ട ശേഷം ബാൽക്കണിയിൽ നിന്ന് ചുറ്റുപാടും നിരീക്ഷിച്ചു,
കുറച്ചു സമയം നോക്കി നിന്നപ്പോഴേക്കും സ്റ്റെല്ലാ പതിയെ നടന്നു വന്ന് അവനെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു...!!

പിന്നീടുള്ള ഒരാഴ്ച ആൽബിനും സ്റ്റെല്ലയും നാട്ടിൽ തന്നെയായിരുന്നു,
പാലായിലെ അവരുടെ കുടുംബക്കാരുടെ വീട്ടിൽ പോയി എല്ലാവരെയും സന്ദർശിച്ചു,
സ്റ്റെല്ലയുടെ ചങ്ങനാശ്ശേരിയിലുള്ള കുടുംബക്കാരുടെ വീട്ടിലും പോകാൻ അവർ മറന്നിരുന്നില്ല,
എല്ലാവരെയും കണ്ട് കാര്യങ്ങൾ പങ്കുവെച്ച് വളരെ സന്തോഷത്തോടെ തന്നെയാണ് അവർ ഇറങ്ങിയത്,
സ്റ്റെല്ലയുടെ പപ്പയും അമ്മയും ആൽബിയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു,
മകളെ പിരിയുന്നതിൽ അവർക്ക് വല്ലാത്ത വിഷമം ഉണ്ടായിരുന്നു, എങ്കിലും ജീവിതത്തിൽ ഒരു സമയം ആയാൽ എല്ലാവരും മാറി നിൽക്കേണ്ടി വരും എന്ന പൂർണ്ണ ബോധ്യം അവർക്കുണ്ടായിരുന്നു..!!
പാലാപ്പള്ളിയിലെ ഞായറാഴ്ച കുർബാന ഇത്തവണ അവർ മുടക്കിയില്ല, തെരുവിൽ നിന്നും വാങ്ങിയ പോത്തിറച്ചി കറിവെച്ച് കുടുംബക്കാരുടെ ഒപ്പം അന്നത്തെ ദിവസം അടിപൊളി ആക്കുകയും ചെയ്തിരുന്നു,
ശരിക്കും ആ ഒരാഴ്ച ആൽബിനും സ്റ്റെല്ലയും അവരുടെ ജീവിതത്തിലെ ഏറ്റവും ആഘോഷകരമായ സമയത്തിൽ കൂടി കടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു...!!

ബോസ്സ് അറിയിച്ചത് പ്രകാരം ഈ ഞായറാഴ്ച വൈകുന്നേരം ആണ് ഫ്ലൈറ്റ്

💬 Comments

View all comments