0%
Chapter 1

അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera | Read All Parts | 👁 3054 |

അങ്ങനെയൊന്നും ചാവത്തില്ല എന്തായാലും മിനിമം മൂന്നുമാസം എങ്കിലും ബെഡ് റെസ്റ്റ് വേണം എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്..."
പുക ആഞ്ഞുവലിച്ചുകൊണ്ട് സ്വാമി പതിയെ പുറകോട്ട് ചാഞ്ഞു കിടന്നു,
" ശരി എന്തായാലും പോവാം, ഈ അദ്ധ്യായം ഇവിടെ കഴിഞ്ഞു..."
സ്വാമി നിർദ്ദേശം നൽകിയതും മുന്നിലെ ഫോർച്യൂണർ പതിയെ മുന്നോട്ട് ഓടിത്തുടങ്ങിയിരുന്നു,
അതിനു തൊട്ട് പിറകെ ശിവയുടെ ഫോർഡ് എൻഡവറും നീങ്ങി, എയർപോർട്ട് റോഡിൽ നിന്നും രണ്ട് കാറുകളും മെയിൽ ഹൈവേയിലേക്ക് കയറി കോർമംഗല ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു......!!

ഫ്ലൈറ്റിൽ സൈഡ് സീറ്റിൽ ആയിരുന്നു സ്റ്റെല്ലാ ഇരിപ്പുറപ്പിച്ചത്, ആൽബിൻ തൊട്ടടുത്തും അവന്റെ മടിയിലായി അന്ന മോളും ഉണ്ടായിരുന്നു,
സീറ്റ് ബെൽറ്റ് മുറുക്കിയ ശേഷം രണ്ട് പേരും കൈകൾ കോർത്ത് പിടിച്ചിരുന്നു, ടേക്കോഫിനുള്ള നിർദ്ദേശം പൈലറ്റ് അതിനോടകം നൽകിയിട്ടുണ്ടായിരുന്നു,
സ്റ്റെല്ലാ ഒരു നിമിഷം സൈഡിലെ ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കി,
ബാംഗ്ലൂരിന്റെ സ്വാഭാവികമായ മഞ്ഞ വെളിച്ചം രാത്രിയുടെ വരവ് അറിയിച്ചു കൊണ്ട് തെളിഞ്ഞു തുടങ്ങിയിരുന്നു,
' എന്റെ പ്രിയപ്പെട്ട ബാംഗ്ലൂർ ജീവിതത്തിലെ എറ്റവും നല്ല ദിവസങ്ങളുടെയും രാത്രികളുടെയും നിശ്ശബ്ദ സ്മരണകൾ നീ തന്നതായിരുന്നു,
നീ നൽകിയ ചിരികളും, കണ്ടുമുട്ടലുകളും, സ്വപ്നങ്ങളും ഞാൻ ഹൃദയത്തിലേന്തി കൊണ്ടുപോകുന്നു,
ജീവനും ജീവിതവും തേടി വന്നിറങ്ങുന്നവർക്ക് പ്രേതീക്ഷയും വെളിച്ചവും നൽകി നീ നെഞ്ചോട് ചേർത്ത് പിടിക്കുമെന്നറിയാം,
സായാഹ്നങ്ങളിൽ നിന്റെ പാതകളിൽ തെളിയുന്ന സുവർണ്ണ വെളിച്ചം സംരക്ഷണവും അനുഭൂതിയുമായിരുന്നു,
ശിശിര കാലത്തിൽ നിന്റെ വഴിയോരങ്ങൾ ഇനിയും ചുവപ്പണിയും, അത് കാണാൻ ഞങ്ങൾ ഉണ്ടാവില്ലാ,എന്റെ മനസ്സിൽ എന്നും നിനക്കായി ഒരിടം ബാക്കി നിൽക്കും, പ്രിയപ്പെട്ട നഗരമേ ഇനിയും ഒരിക്കൽ വീണ്ടും കണ്ടുമുട്ടാം..'
അടുത്ത നിമിഷം എയർ ഇന്ത്യയുടെ ഇന്റർ നാഷണൽ ഫ്ലൈറ്റ് ആൽബിനും അന്ന മോളും സ്റ്റെല്ലയും അടങ്ങുന്ന കൊച്ചു കുടുംബത്തെയും കൊണ്ട് ഒരുപാട് പ്രതീക്ഷകളും, ഒരു പുതിയ ജീവിതത്തിന്റെ ഉത്സാഹങ്ങളുമായി ബാംഗ്ലൂരിന്റെ മണ്ണിൽ നിന്നും പറന്ന് ഉയർന്നിരുന്നു.................

അവസാനിച്ചു...........

A Story by അധീര ❤️

അച്ചായത്തിയുടെ ആദ്യ ഭാഗം പോസ്റ്റ് ചെയ്തത് 2024 ജനുവരിയിൽ ആയിരുന്നു, ഒരു വർഷം തികയാൻ ഒരു മാസം ബാക്കി നിൽക്കെ, ഇലക്ട്രോണിക് സിറ്റിയിലെ ഫ്ലാറ്റിൽ ആൽബിയുടെയും സ്റ്റെല്ലയുടെയും ഒപ്പം ഉള്ള യാത്ര ഇവിടെ അവസാനിക്കുകയാണ്,
ശിവയെയും സ്വാമിയെയും ഭഗത്തിനെയും പ്രിയപ്പെട്ട സ്റ്റെല്ലയെയും ആൽബിനെയും സ്വീകരിച്ച എല്ലാവർക്കും നന്ദി......❤️

💬 Comments

View all comments