0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 12.7K

സർ, ഗോയിങ് ഗുഡ്.."

"ഓഹ് ഗുഡ്, തനിക്ക് ഇപ്പോൾ സംസാരിക്കാൻ ഫ്രീ ആണോ...?? "

" തീർച്ചയായും സർ പറഞ്ഞോളൂ.."
അപ്പുറത്ത് എന്താണ് പറയാൻ ഉള്ളതെന്ന ആകാംക്ഷയിൽ, സ്റ്റെല്ലക്കും കൂടി കേൾക്കാൻ പാകത്തിന് അവൻ ലൗഡ് സ്പീക്കറിൽ ഇട്ടു,
" ഞാൻ ഒരു കാര്യം പറയാനാണ് ഇപ്പോൾ വിളിച്ചത്...?? "

" എന്താണ് സർ..?? "
ആൽബിയുടെ ചോദ്യത്തിന് പുറകെ സ്റ്റെല്ലയുടെ മുഖത്തും വല്ലാത്ത ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു,
ഈ ലീവിന് ഇടയിലും ഒരു കാര്യവുമില്ലാതെ ബോസ് വിളിക്കില്ല എന്ന് ആൽബിക്ക് ഉറപ്പായിരുന്നു അതുകൊണ്ടു തന്നെ അവന്റെ നെഞ്ചിടിപ്പ് പതിയെ ഉയരുന്നുണ്ടായിരുന്നു,

" എടോ ആ ഇന്റർവ്യൂ റിസൾട്ട് പ്രകാരം , സെലക്ട്‌ ആയവരുടെ ലിസ്റ്റ് എനിക്കിപ്പോൾ വന്നതേ ഉള്ളൂ.."

" എന്നിട്ട്....????? "
കുറച്ച് സമയം അവർക്കിടയിൽ ചെറിയ നിശബ്ദത തളം കെട്ടി നിന്നു,

" ആൽബിൻ താൻ ഞങ്ങളെയെല്ലാം വിട്ട് അങ്ങോട്ടേക്ക് പോകുന്നതിൽ എനിക്ക് കുറച്ച് വിഷമം ഉണ്ട് കേട്ടോ..."
ചെറിയ ചിരിയോടെയുള്ള ബോസിന്റെ വർത്തമാനം കേട്ടതും ആൽബിന്റെ ശരീരമാകെ വിറക്കാൻ തുടങ്ങി,

" സാർ മനസ്സിലായില്ല..?? "

" എടോ താൻ സെലക്ട്ഡ് ലിസ്റ്റിൽ ഉണ്ട്, യുഎസിലേക്ക് പോകാനുള്ള വിസയുടെ പ്രോസസ് കമ്പനി തുടങ്ങി കഴിഞ്ഞു,.."

"എന്റെ ദൈവേമെ....!! താങ്ക്യൂ സോ മച്ച് സർ.." കാത്തിരുന്ന വാർത്ത കേട്ടതും അവന്റെ മനസ്സ് ഉല്ലാസത്തോടെ പറക്കുന്നത് പോലെ ആൽബിക്ക് തോന്നി ,

" പിന്നെ ഫാമിലി വിസയാണ് കമ്പനി തരുന്നത്, താൻ ഒരു കാര്യം ചെയ്യ് സ്റ്റെല്ലയുടെ പാസ്പോർട്ടിന്റെ ഡോക്യുമെന്റ് കോപ്പി എനിക്ക് മെയിൽ

💬 Comments

View all comments