0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 12.7K

ചെയ്യണം, അതിനൊപ്പം കുറച്ചു ഡോക്യുമെന്റ്സ് കൂടി ആവശ്യമുണ്ട് അത് ഞാൻ വാട്സ്ആപ്പ് ചെയ്യാം ആൻഡ് മേക്ക് ഷുവർ ടു ഷെയർ ആൾ തിസ്, സോ ഓൾ ദ ബെസ്റ്റ് ആൽബിൻ..."

"താങ്ക്യൂ സോ മച്ച്.. സർ..."
ആൽബിയുടെ നെഞ്ച് സന്തോഷം കൊണ്ട് പിടക്കാൻ തുടങ്ങിയിരുന്നു,
വർഷങ്ങളായി താൻ കാത്തിരുന്ന ശുഭ വാർത്തയാണ് ഇപ്പോൾ കേട്ടിരിക്കുന്നത്, അതുവരെ അവന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ മാനസിക സംഘർഷങ്ങളെയും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയ സന്തോഷകരമായ വാർത്ത...!!
"യെസ് ആൽബി, യു മേയ്ഡ് ഇറ്റ്.."
പുഞ്ചിരിയോടെ സ്റ്റെല്ല ആൽബിയെ കെട്ടിപ്പിടിച്ച് അവന്റെ കവിളിലേക്ക് അമർത്തി ചുംബിച്ചു.

" ആൾ റൈറ്റ് ആൽബിൻ, അപ്പോൾ ട്രിപ്പ് ഒക്കെ കഴിഞെത്തിയിട്ട് നേരെ ഓഫീസിലേക്ക് വാ.."

" ഷുവർ സർ, ഞാൻ വരാം "

" എൻജോയ് യുവർ ട്രിപ്പ് മാൻ.."
അതും കൂടി പറഞ്ഞശേഷം അവന്റെ ബോസ് കോൾ കട്ട് ചെയ്തിരുന്നു,
കോൾ കട്ട് ആയതും ആൽബിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു,
അവൻ ബെഡ്ഢിൽ നിന്നും ചാടി ഇറങ്ങിയ പുറകെ സ്റ്റെല്ലയെയും അവൻ ബെഡ്ഢിൽ നിന്നും എഴുന്നേൽപ്പിച്ചു,
പെണ്ണിനെ കെട്ടി പിടിച്ചു കൊണ്ട് അവൻ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു, സന്തോഷം കൊണ്ട് ആൽബിന്റെ ദേഹഭാഷ പോലും മാറിയിരുന്നു,
" നമ്മൾ...നമ്മൾ ജയിച്ചെടി പെണ്ണേ.."

" യെസ് ആൽബി..!! കൺഗ്രാറ്റ്സ് "
സ്റ്റെല്ല അവന്റെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചതും , ആൽബിൻ അവളുടെ അധരങ്ങളെ വായിലാക്കി നുണഞ്ഞു,
ആനന്ദവും സന്തോഷവും കൊണ്ട് ഹൃദയം നിറഞ്ഞ് ലോകം അവർക്ക് മാത്രമായി കുറെ നിമിഷങ്ങൾ പൂർണ്ണമായി

💬 Comments

View all comments