Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
മാറ്റപ്പെട്ടതുപോലെ!
ചെറിയൊരു സന്തോഷ പ്രകടനത്തിനു ശേഷം രണ്ടുപേരും ബെഡിലേക്ക് പരസ്പരം അഭിമുഖമായിരുന്നു,
" അപ്പോൾ എങ്ങനെയാ ആൽബി അങ്ങ് അടിച്ചുപൊളിക്കുവല്ലേ..?? "
" ഒന്നും നോക്കാനില്ല അങ്ങോട്ട് ആഘോഷിച്ചേക്കാം..."
" എന്നാൽ ഞാൻ റെഡിയാവട്ടെ..."
സ്റ്റെല്ല കബോർഡിൽ നിന്നും തന്റെ ഡ്രെസ്സ് ബാഗ് പുറത്തേക്കെടുത്ത് റെഡിയാൻ തുടങ്ങി, ആൽബിൻ അപ്പോഴും ഫോണിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു,
ഗൂഗിൾ മാപ്പ് ഓൺ ചെയ്തു ശിവ പറഞ്ഞത് പ്രകാരം തമാൻ നെഗാരയിലെക്ക് ഉള്ള ദൂരവും ഏകദേശം സമയവും അവൻ ചെക്ക് ചെയ്തു,
" പെണ്ണേ നമ്മൾ ഇപ്പോൾ ഉള്ളത് മെലാക്കയിൽ അല്ലേ..?? "
" അതേലോ, എന്താ..?? "
" ഇവിടെ നിന്നും ശിവ പറഞ്ഞ സ്ഥലത്തെക്ക് ഏകദേശം നാലു മണിക്കൂറാണ് യാത്ര കാണിക്കുന്നത്, ഇത്രയും സമയം കാറിൽ അവിടെ എത്തുമ്പോഴേക്കും ആകെ മടുത്തു പോകുമല്ലോ..?? "
ആൽബി ചെറിയ സംശയത്തോടെ അവളെ ഫോൺ കാണിച്ചതും സ്റ്റെല്ലാ അടുത്തേക്ക് വന്ന് അവന്റെ ഫോണിലേക്ക് നോക്കി,
" ചിലപ്പോൾ ശിവ വേറെ എന്തെങ്കിലും മാർഗം കണ്ടിട്ടുണ്ടാവാം, ആൽബി എന്തായാലും റെഡിയാകാൻ നോക്ക്.."
കുറച്ച് സമയം കൂടി ഫോൺ കയ്യിൽ പിടിച്ചു നിന്ന ശേഷം ആൽബിയും എഴുന്നേറ്റ് ഡ്രസ്സ് മാറാൻ തുടങ്ങി,
ശിവയോട് പറഞ്ഞത് പ്രകാരം ഏകദേശം 11:00 മണിയായപ്പോൾ തന്നെ അവർ പുറത്തുണ്ടായിരുന്നു,
ഒരു ജീൻസും നേരത്തെ ധരിച്ചിരുന്ന ഗ്രേ കളർ ടീഷർട്ടുമായിരുന്നു സ്റ്റെല്ലയുടെ വേഷം, ആൽബിൻ ഒരു ഗോൾഡൻ കളർ കാർഗോസും കൂടെ വെള്ള കളർ ടീഷർട്ട് ആണ് ധരിച്ചിരുന്നത്, കഴുത്തിൽ കൂടി ചുറ്റിയിരുന്ന സൈഡ് ബാഗ് അവർക്ക് ഒരു സഞ്ചാരികളുടെ
💬 Comments
View all comments