Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
രൂപം നൽകുന്നുണ്ടായിരുന്നു.
റിസോർട്ടിന് മുന്നിലായി ശിവയെ കാത്തു നിൽക്കുമ്പോൾ, ദൂരെ നിന്നും രണ്ട് കണ്ണുകൾ അവരെ മാത്രം ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
റിസോർട്ടിന് വെളിയിലായി നിർത്തിയിട്ടിരിക്കുന്ന ഒരു റെഡ് കളർ പജീറോ പതിയെ അരിച്ച് അരിച്ച് മുന്നോട്ടു വന്നു, ശേഷം അവരെ കൃത്യമായി നോട്ടം കിട്ടുന്ന വിധം റോഡിനോട് ചേർന്ന് വശത്തായി കിടന്നു,
" ഹലോ ഗയ്സ് ഞാൻ ലേറ്റായോ..?? " പുറകിൽ നിന്നും ശിവയുടെ ശബ്ദം കേട്ടതും ആൽബിനും സ്റ്റെല്ലയും ഒരുപോലെ തിരിഞ്ഞു നോക്കി,
" ഇല്ല ശിവ ഞങ്ങൾ വന്നിട്ട് അഞ്ചു മിനിറ്റ് ആവുന്നതേയുള്ളൂ.."
" എന്നാൽ വിട്ടാലോ..?? "
ഒരു ട്രാക്ക് സൂട്ടും ടീ ഷെർട്ടും ആണ് ശിവ ധരിച്ചിരിക്കുന്നത്, തോളിൽ കൂടി ഒരു ബാഗ് ഇട്ടിരിക്കൂന്നു,
മലേഷ്യയിൽ വന്നതിനു ശേഷം ആണ്, ശിവയെ ഇത്ര സിംപിൾ ആയ വേഷങ്ങളിൽ സ്റ്റെല്ല പോലും കാണുന്നത്.
" അല്ല ശിവ, തമാൻ നെഗാരയിലേക്ക് ഇവിടെ നിന്നും നാലുമണിക്കൂർ ആണല്ലോ ദൂരം കാണിക്കുന്നത്, നമ്മൾ അവിടെ ചെല്ലുമ്പോളെക്കും പകുതി ദിവസം ആകില്ലേ..?? "
ആൽബിയുടെ ചോദ്യത്തിന് മറുപടിയായി ശിവ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,
" ആൽബിൻ എല്ലാം ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്, ഒന്നുകൊണ്ടും ടെൻഷൻ അടിക്കേണ്ട.."
അവൻ അതും പറഞ്ഞു കൈവിരൽ ഞ്ഞൊടിച്ചതും ഒരു എസ്‌യുവി കാർ അവരുടെ അടുത്തേക്ക് വന്നു,
ശിവ മുൻ വശത്തെ ഡോർ തുറന്നു അകത്തേക്ക് കയറിയിരുന്നു ശേഷം അവരെ തിരിഞ്ഞു നോക്കിയതും, അവന്റെ നോട്ടത്തിന്റെ ഉദ്ദേശം മനസ്സിലായത് പോലെ ആൽബിനും സ്റ്റെല്ലയും പുറകിലെ ഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നു,
ഡ്രൈവർ അടക്കം
💬 Comments
View all comments