Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്, ശിവ എന്താണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നറിയാതെ അവർ നിശബ്ദരായി തന്നെയിരുന്നു,
കാർ പതിയെ റിസോർട്ടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങി മെയിൻ റോഡിൽ കയറി ഓടിത്തുടങ്ങി,
ശിവയുടെ കാർ മുന്നോട്ട് ഓടിത്തുടങ്ങിയതും അവരുടെ തൊട്ടു പുറകെ ഒരു അകലം പാലിച്ചുകൊണ്ട് ആ റെഡ് കളർ പജെറോയും അവരെ ഫോളോ ചെയ്യാൻ തുടങ്ങി.
ഏകദേശം ഒരു കിലോമീറ്റർ ഓടിയതും വാഹനം ഒരു ഒഴിഞ്ഞ ഗ്രൗണ്ടിലേക്ക് കയറി കുറച്ചു കൂടി മുന്നോട്ടു പോയതും, ആൽബിൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച തന്നെയായിരുന്നു അവരെ കാത്തിരുന്നത്,
ശിവയുടെ പ്ലാനിങ് എന്താണെന്ന് അവർക്ക് വളരെ വ്യക്തമായി മനസ്സിലായി,
കാറിൽ നിന്നും ഇറങ്ങി നേരെ മുന്നോട്ട് നടന്നതും അവരെ കാത്തുകൊണ്ട് ഒരു മിനി ഹെലികോപ്റ്റർ അവിടെ കിടക്കുന്നുണ്ടായിരുന്നു,
" ഇത് നമ്മുടെ റിസോർട്ടിൽ വരുന്ന വി ഐ പി ടൂറിസ്റ്റുകൾക്ക് വേണ്ടി മാത്രമുള്ളതാണ്, ഇവൻ നമ്മളെ അരമണിക്കൂർ കൊണ്ട് അവിടെ എത്തിക്കും.."
ശിവ മുന്നോട്ടേയ്ക്ക് വന്ന് പൈലറ്റിന് ഹാൻഡ് ഷേക്ക് കൊടുത്തു, ശിവയെ അഭിവാദ്യം ചെയ്ത ശേഷം ആൽബിക്കും സ്റ്റെല്ലക്കും കൂടി ഹസ്താദനം നൽകി പൈലറ്റ് അവരെയും സ്വീകരിച്ചു,
നാലുപേർക്ക് മാത്രം യാത്ര ചെയ്യാവുന്ന മിനി ഹെലികോപ്റ്റർ, സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ആൽബി ഒരു ഹെലികോപ്റ്റർ യാത്രയ്ക്ക് തയ്യാറെടുക്കുന്നത്,
" ആൽബി ആദ്യമായിട്ടാണോ ഹെലികൊപ്റ്ററിൽ..??"
ആൽബിയുടെ മുഖത്തുണ്ടായിരുന്നു എക്സൈറ്റ്മെന്റ് ശ്രദ്ധിച്ചതും ശിവ ഒരു പുഞ്ചിരിയോടെ ചോദിച്ചു,
" യെസ്, തിസ് ഈസ് മൈ ഫസ്റ്റ് ടൈം.."
" എന്നാൽ ഫ്രണ്ട് സീറ്റിൽ കയറിക്കോ.."
ശിവ ഡോർ തുറന്നു കൊടുത്തതും ആൽബി
💬 Comments
View all comments