0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 12.8K

പൈലറ്റിനു വശത്തായി കയറിയിരുന്നു, പുറകിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റുകളിലേക്ക് സ്റ്റെല്ലയും പുറകെ ശിവയും കയറി,
ഹെലികോപ്റ്റർ പറന്നുയർന്നതും അവിടെ പൊടിപടലങ്ങൾ നിറയാൻ തുടങ്ങി, വല്ലാത്ത ചിറകടി ശബ്ദത്തോടെ ഹെലികോപ്റ്റർ വാനിലേക്ക് ഉയർന്നുപൊങ്ങി, ശേഷം തമാൻ നെഗാര ലക്ഷ്യമാക്കി നീങ്ങി തുടങ്ങി,
ആൽബിൻ ഗ്ലാസിൽ കൂടി താഴെയുള്ള കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു, സ്റ്റെല്ലയും പുറം കാഴ്ചകൾ കാണുകയായിരുന്നു,

ഹെലികോപ്റ്റർ ഓടി തുടങ്ങിയതും ശിവ, സ്റ്റെല്ലയുടെ തോളിൽ കൂടി കയ്യിട്ടു അവളെ അടുത്തേക്ക് അടുപ്പിച്ചു,
" രാവിലെ ആൽബിൻ എന്തെങ്കിലും പറഞ്ഞിരുന്നൊ..?? "
ശബ്ദം താഴ്ത്തിയുള്ള അവന്റെ ചോദ്യത്തിന് അവൾ ഒന്നുമില്ല എന്ന് മറുപടി നൽകി,
ഹെലികോപ്റ്റർ പതിയെ ഓടിക്കൊണ്ടിരുന്നു ഏകദേശം അരമണിക്കൂർ കൊണ്ട് തന്നെ അവർ ലക്ഷ്യസ്ഥാനം കണ്ടിരുന്നു,
അവിടെ നിന്നും ഒരു ടാക്സി വിളിച്ച് പിന്നെയും മുന്നോട്ട്, മെയിൻ റോഡിൽ നിന്നും ഒരു ചെമ്മണ്ണ് കൊണ്ട് ഉള്ള വഴിയിൽ കയറി ടാക്സി മുന്നോട്ട് പോയിക്കൊണ്ടിരുന്നു,
ഈ സമയമെല്ലാം ശിവ മലായി ഭാഷയിൽ ഡ്രൈവറോട് സംസാരിക്കുന്നുണ്ടായിരുന്നു.

" ശിവ തമാൻ ഒരു പബ്ലിക് ടൂറിസ്റ്റ് പ്ലേസ് അല്ലേ..?? "
സ്റ്റെല്ലയുടെ ചോദ്യം ആൽബിയുടെ ശ്രെദ്ധയും തിരിച്ചു,

" അതേലോ പെണ്ണേ, പക്ഷേ നമ്മൾ പോകുന്നത് അതിന്റെ മുൻവശത്തേക്ക് അല്ല.."

" പിന്നെ..?? "
സ്റ്റെല്ലയും ആൽബിനും ഒരേ സമയം സംശയത്തോടെ അവനെ നോക്കി,

" അതൊക്കെ നിങ്ങൾ കണ്ടോ..."
ശിവ ഒരു ചിരിയോടെ മറുപടി നൽകി,
ഏകദേശം രണ്ട് കിലോമീറ്റർ കൂടി ഓടിയതും വാഹനം ഇടത്തോട്ട് തിരിഞ്ഞ് സ്വല്പം മോശമായ വഴിയിൽ കൂടി മുന്നോട്ടു പോയി,
ഏകദേശം മൊത്തം

💬 Comments

View all comments