0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 12.8K

30 മിനിറ്റുകൾ കൊണ്ട് വാഹനം ഉൾക്കാട്ടിലേക്ക് കയറി ഒരു വീടിന്റെ മുന്നിലേക്കായി നിന്നു,
കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ ആൽബിൻ ചുറ്റുപാടും നിരീക്ഷിച്ചു,
പകൽ സമയം പോലും മൂടൽ മഞ്ഞ് മൂടിയ പോലെ ഒരു ഉൾവനം, സൂര്യ കിരണങ്ങൾ പെട്ടെന്നു കടന്നു പോകാനാകാത്ത വിധം കട്ടിയുള്ള മരച്ചില്ലകൾ കൊണ്ട് മൂടിയിരികുന്നു,
വായുവിൽ ഈർപ്പം നിറഞ്ഞിരിക്കുന്നു, മണ്ണിന്റെയും പൂക്കളുടെയും മിശ്രസുഗന്ധം മനസ്സിൽ കുളിർമ്മയും സമാധാനം പകരുമ്പോൾ വനത്തിന്റെ അകത്തളങ്ങളിൽ പക്ഷികളുടെ ശബ്ദം മുഴങ്ങുന്നു,

വീട്ടിൽ നിന്നും ഇറങ്ങി വന്ന ഒരു വ്യക്തി ശിവയ്ക്ക് ഷെയ്ക്ക് ഹാൻഡ് നൽകിയ ശേഷം മലായി ഭാഷയിൽ അവനോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു,
" അപ്പോൾ നമുക്ക് പോകാം..."
വീടിന്റെ പുറകിലെ വഴിയിൽ കൂടി ശിവ മുന്നോട്ടേക്ക് നടന്നു, ഇരുവശവും മരങ്ങൾ തിങ്ങിനിൽക്കുന്ന വഴിയിൽ കൂടി അവർ ശിവയെ അനുഗമിച്ചു,

" ശിവ നമ്മൾ പോകുന്നിടത്ത് മനുഷ്യന്മാർ ഒന്നുമില്ലേ..?? "
ആൽബിയുടെ സംശയത്തോടെ ഉള്ള ചോദ്യം,

" മനുഷ്യന്മാർ ഉള്ളിടത്ത് നമുക്ക് പോയിട്ട് കാര്യമില്ലല്ലോ ആൽബിൻ, തമാൻ നെഗാരയുടെ പുറകുവശത്താണ് നമ്മൾ വന്നിരിക്കുന്നത്, ഇവിടേക്ക് കടക്കണം എങ്കിൽ ഇതുപോലെയുള്ള നേറ്റീവ്സിന് മാത്രമേ അധികാരമുള്ളൂ, പക്ഷേ അവരെയും മയക്കുന്ന ഒന്നുണ്ട് പണം...."
ഒരു ചിരിയോടെ ശിവ മുന്നോട്ടു പോയിക്കൊണ്ടിരുന്നു,
മലേഷ്യയിൽ ശിവയ്ക്കുള്ള അധികാരവും സ്വാധീനവും ഇതിനോടകം അവർ രണ്ടുപേർക്കും മനസ്സിലായിട്ടുണ്ടായിരുന്നു.

കുറച്ചു കൂടി മുന്നോട്ടു പോയതും ദൂരെ നിന്നും ഒരു ചോലയുടെ ശബ്ദം അവർക്ക് കേൾക്കാമായിരുന്നു,
5 മിനിറ്റ് നടത്തത്തിനൊടുവിൽ വനത്തിന്റെ ഹൃദയഭാഗത്തായി ഒഴുകി കൊണ്ടിരിക്കുന്ന, അതിസുന്ദരമായ ഒരു ചോലയായിരുന്നു അവരെ കാത്തിരുന്നത്..!!
സമീപത്തായി ചില മരങ്ങൾ അമ്പതു

💬 Comments

View all comments