Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
വാഹനത്തിന്റെ അടുത്തേക്ക് എത്തിയതും ആൽബിന്റെ കണ്ണുകൾ വിടർന്നു,
" എന്റെ ദൈവമേ...വാട്ട് എ ബീസ്റ്റ്.."
അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു പോയി, കറുത്ത കളറിൽ ഒരു കൊമ്പന്റെ പ്രൗഡിയോടെ കിടക്കുന്ന ലേറ്റസ്റ്റ് ടൊയോട്ടാ ലാൻഡ് ക്രൂയിസർ.....!!
ഡ്രൈവർ സീറ്റിലേക്ക് കയറിയതും ആൽബിൻ ശരിക്കും എക്സൈറ്റഡ് ആയിരുന്നു, അതിനൊപ്പം തന്നെ അവന്റെ മുൻവിധികളെ തെറ്റിച്ചു കൊണ്ട് ശിവയും മുൻസീറ്റിൽ ആണ് കയറിയത്,
ലാൻഡ് ക്രൂയിസർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തതും ഒരു മുരൾച്ചയോടെ വാഹനം പതിയെ മെയിൻ ഗേറ്റ് കടന്ന് റോഡിലേക്ക് കയറി,
"ഹൗ ഈസ് ഷീ..?? "
ശിവയുടെ ചിരിയോടെ ഉള്ള ചോദ്യം,
" ഷീ ഇസ് ഫക്കിംഗ് സെക്സി മാൻ..."
ഒരു പുഞ്ചിരിയോടെ ആൽബിൻ കാർ തേർഡ് ഗിയറിലേക്ക് മാറ്റിയതും, മുരണ്ട് കൊണ്ട് LC മുന്നോട്ട് ഓടിത്തുടങ്ങി,
ശിവയുടെ കാർ റോഡിലേക്ക് കയറിയതും അതേ സമയം ഇരുട്ടിൽ മറഞ്ഞു കിടന്ന മറ്റൊരു വാഹ്നവും കൂടി സ്റ്റാർട്ട് ആയിരുന്നു,
ചെറിയ അകലം പാലിച്ചുകൊണ്ട് ആ റെഡ് കളർ പേജെറോ അവരുടെ പുറകേ തന്നെ ചലിക്കാൻ തുടങ്ങി,
മെലാക്കയിൽ നിന്നും ഏകദേശം 20 മിനിറ്റ് ദൂരമാണ് പോകേണ്ടത്,
വൈകുന്നേരങ്ങളിൽ ഇവിടെയുള്ള ട്രാഫിക് കുറച്ചു കൂടുതലാണ് അതുകൊണ്ടു തന്നെ ആൽബി ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു,
ശിവ കോളിങ്ങിൽ ആണ്, അവൻ കന്നടയിൽ സംസാരിക്കുന്നത് പ്രകാരം ആരോ ഇന്ന് വൈകുന്നേരം ഇങ്ങോട്ടേക്ക് വരുന്നുണ്ട്,
ആൽബി റിയർവ്യൂ മീറ്ററിൽ കൂടി നോക്കിയതും സ്റ്റെല്ല ഫോണിന്റെ ക്യാമറയിൽ, അഴിച്ചിട്ട മുടിയുടെ സൗന്ദര്യം ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്യുകയാണ്,
വാഹനം പതിയെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു ഇടയ്ക്കെപ്പോഴോ ട്രാഫിക്കിൽ
💬 Comments
View all comments