Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
പെട്ട് കിടക്കുമ്പോഴാണ് ആൽബി മിററിൽ കൂടി പുറകിൽ വരുന്ന വാഹനം ശ്രദ്ധിച്ചത്,
കുറച്ച് സമയമായി തങ്ങളുടെ പുറകെ തന്നെയുണ്ട് എങ്കിലും അവൻ അത് കാര്യമാക്കിയില്ല,
ഏകദേശം 10 മിനിറ്റ് കൂടി മാത്രമേ ഡെസ്റ്റിനേഷൻ ടൈം കാണിക്കുന്നുള്ളൂ,
ആൽബി ഫസ്റ്റ് ഗിയറിലേക്ക് ഇട്ട് വാഹനം മുന്നോട്ടേക്ക് എടുത്തു, അതേ സമയം അവന്റെ സംശയം സത്യമാക്കി കൊണ്ട് റെഡ് കളർ പജെറോ അവരുടെ പുറകെ തന്നെ അരിച്ചരിച്ചു വന്നു.
" ശിവ ഒരു കാർ നമ്മളെ ഫോളോ ചെയ്യുന്നതുപോലെ എനിക്ക് തോന്നുന്നു.." ശിവാ അപ്പോഴും കോളിങ്ങിൽ തന്നെ ആയതുകൊണ്ട് ആൽബി പറഞ്ഞത് ശ്രദ്ധിച്ചില്ല,
രണ്ടു മിനിറ്റിന് ശേഷം കോൾ കട്ട് ചെയ്തതും ശിവ ആൽബിയുടെ മുഖത്തേക്ക് ചോദ്യോഭാവത്തിൽ നോക്കി,
" ശിവ നമ്മളെ കുറെ നേരമായി ഒരു കാർ ഫോളോ ചെയ്യുന്നതുപോലെ എനിക്ക് തോന്നുന്നു..."
ശിവയും സ്റ്റെല്ലയും ഒരുപോലെ തിരിഞ്ഞു നോക്കിയെങ്കിലും സംശയിക്കത്തക്ക രീതിയിൽ ഒന്നും തന്നെ കണ്ടില്ല,
" ഏത് കാറാണ് ആൽബിൻ..??
ശിവയുടെ ചോദ്യത്തിന്, ആൽബിൻ മിററിൽ കൂടി നോക്കിയപ്പോൾ ആ പജേറോ അവരുടെ പുറകെ ഉണ്ടായിരുന്നില്ല,
" എനിക്ക് ചിലപ്പോൾ തോന്നിയതാണോ..?"
" അങ്ങനെ തന്നെയായിരിക്കും ,ആൽബി.." സ്റ്റെല്ല അവനെ സമാധാനിപ്പിച്ചു, അപ്പോഴേക്കും വാഹനം ഡെസ്റ്റിനേഷൻ എത്തിയിരുന്നു,
ഒരു വലിയ ഹോട്ടലിന്റെ മുറ്റത്തേക്ക് കയറാൻ ആയി വാഹനം സെക്യൂറ്റിറ്റി ചെക്ക് പോയിന്റിൽ നിന്നു,
മുന്നോട്ട് വന്ന സെക്യൂരിറ്റി ഗാർഡ്‌സ് മുൻ സീറ്റിൽ ശിവയെ കണ്ടതും ഗേറ്റ് തുറന്ന് അവരെ അകത്തേക്ക് കടത്തിവിട്ടു
കാറിന്റെ കീ അവിടെയുള്ള സ്റ്റാഫിനെ ഏൽപ്പിച്ചതും അവർ കാറും കൊണ്ട് പാർക്കിംഗ് സെക്ഷനിലേക്ക്
💬 Comments
View all comments