Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
പോയി,
ആൽബിയും ശിവയും കറുത്ത കോട്ടുകൾ ധരിച്ചിരുന്നു അവർക്ക് നടുക്കായി ഒരു സിനിമ നടിയുടെ മാദക സൗന്ദര്യവുമായി റെഡ് കളർ പാർട്ടി വിയറിൽ സ്റ്റെല്ല നല്ലവണ്ണം തന്നെ തിളങ്ങി...!!
പല കണ്ണുകളും സ്റ്റെല്ലയെ തന്നെ നോക്കുന്നത് അവർ രണ്ടുപേരും ശ്രദ്ധിച്ചിരുന്നു,
ഉള്ളിലേക്ക് കടന്നതും അത്യാവശ്യം വലിയ പാർട്ടി തന്നെയായിരുന്നു അത് ആൽബിൻ ചുറ്റുവട്ടമാകെ എന്ന നിരീക്ഷിച്ചു,
ആഡംബരം എടുത്ത് കാണിക്കുന്ന ഒരു ലക്ഷ്വറി ഹോട്ടൽ അവിടെ തങ്ങളെ പോലെ കോട്ടും സൂട്ടും ധരിച്ച പുരുഷന്മാരും അതി സൗന്ദര്യം ഉള്ള സ്ത്രീകളും ,
പാർട്ടി ഹാളിനകത്ത് കയറിയ നിമിഷം തന്നെ കണ്ണുകൾ നിറയും പോലെ പ്രകാശവും ഭംഗിയും,
വിവിധ തരത്തിൽ ഉള്ള ലൈറ്റുകളുടെ തിളക്കം, മേൽക്കൂരയിൽ തൂങ്ങിയ ക്രിസ്റ്റൽ ലൈറ്റുകൾ, നിലത്ത് പ്രതിഫലിക്കുന്ന അതിന്റെ തിളക്കം ,
മേശകൾക്ക് മേൽ നിറങ്ങളാൽ നിറഞ്ഞ പുഷ്പാലങ്കാരങ്ങൾ, മെഴുകുതിരികളുടെ മൃദുലപ്രകാശം, പിന്നണിയിൽ ഒഴുകുന്ന ലളിതമായ സംഗീതവും, വായുവിൽ തിളങ്ങുന്ന പെർഫ്യൂമിന്റെ മണവും, എങ്ങും ചിരികളുടെ മുഴക്കം,
ചുരുക്കത്തിൽ പറയണമെങ്കിൽ അവിടം ഒരു സ്വപ്നം പോലെ കളിയും ചിരിയും സംഗീതവും നിറഞ്ഞ അത്ഭുതലോകമായിരുന്നു....!!
ശിവ സ്റ്റെല്ലയുടെ ഇടുപ്പിലേക്ക് കൈ ചേർത്ത് അവളെ അവനിലേക്ക് അടുപ്പിച്ചു, അവർ പതിയെ മുന്നോട്ട് നടക്കുമ്പോൾ സ്റ്റെല്ല ആൽബിയെ തിരിഞ്ഞുനോക്കി,
ഒരുപക്ഷേ അധികാരത്തോടെ ഉള്ള ചേർത്ത് പിടിക്കൽ അവൾ ആൽബിയിൽ നിന്നായിരിക്കാം ആഗ്രഹിച്ചിട്ടുണ്ടാവുക....
' ഭർത്താവ് അടുത്തുനിൽക്കുമ്പോൾ കാമുകൻ അവളുടെ ഇടുപ്പിൽ ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു,
ഒരുപക്ഷേ ഇവിടെയുള്ളവർ തന്നെ ശിവയുടെ പെണ്ണായിട്ടാവും കാണുക..?
സ്റ്റെല്ലാ ഇടക്കെല്ലാം ആൽബിയെ തിരിഞ്ഞു നോക്കിയെങ്കിലും അവൻ പാർട്ടിയുടെ ആഡംബരത്തിലും ചുറ്റുമുള്ള
💬 Comments
View all comments