0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 13K

കാഴ്ചയിലും മയങ്ങിയിരിക്കുകയായിരുന്നു.

അവർ മുന്നോട്ട് നടക്കുമ്പോൾ തന്നെ ഒരു ഗോൾഡൻ കളർ സ്യൂട്ട് അണിഞ്ഞ വ്യക്തി മുന്നോട്ടേയ്ക്ക് വന്ന് ശിവയ്ക്ക് ഹസ്തദാനം നൽകി,
ശിവ അയാളുടെ കൈ പിടിച്ചുകൊണ്ട് സ്റ്റെല്ലയേം ആൽബിനെയും അയാൾക്ക് പരിചയപ്പെടുത്തി
അതേ സമയം സ്റ്റേജിൽ ഏതോ ഒരു ഗാനം ആലപിക്കുന്നുണ്ട്,
അവർ നാലുപേരും മുന്നോട്ട് നടന്ന് ഒരു ബാർ കൗണ്ടറിലേക്ക് ആണ് എത്തിയത്,
"സോ ശിവാ ആൻഡ് മൈ ഫ്രണ്ട്സ് വെൽക്കം ടു മൈ പാർട്ടി...."
അവിടെ നിന്നും നാല് ഷോട്ടുകൾ എടുത്ത് അയാൾ അവർ മൂന്നു പേർക്കും ആയി നൽകി,
നാലുപേരും പരസ്പരം മുട്ടിച്ച ശേഷം ഷോട്ട് വായിലേക്ക് കമഴ്ത്തി,
" മൈ മാൻ ശിവാ.. യുവർ ഗേൾ ലുക്ക് സൊ ഗോർജസ്..."
അയാൾ സ്റ്റെല്ലയുടെ സൗന്ദര്യത്തെ പുകഴ്ത്തി,
' താൻ ഊഹിച്ചത് പോലെ തന്നെ അവർ തന്നെ ശിവയുടെ പെണ്ണായിട്ടാണ് കണ്ടിരിക്കുന്നത്..'
അത് സ്റ്റെല്ലക്ക് അത്ര രസം നൽകിയില്ല,
ആൽബി അത് കേട്ടിട്ടും മിണ്ടാതിരിക്കുന്നത് അവൾക്ക് ചെറിയ ഈർഷ്യ ഉണ്ടാക്കി,
എങ്കിലും അവൻ സാഹചര്യം നോക്കി പെരുമാറുകയാണ് എന്നുള്ളത് മനസ്സിലാക്കാനുള്ള സാമാന്യബോധം അവൾക്കുണ്ടായിരുന്നു......!!

അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അയാൾ ശിവയെ അല്പം മാറ്റിനിർത്തി സംസാരിക്കാൻ തുടങ്ങി,
എന്താ ബിസിനസ് കാര്യമാണെന്ന് തോന്നുന്നു ശിവയും തിരിച്ചെന്തോക്കെയൊ സംസാരിക്കുന്നുണ്ട്,
അതേസമയം സ്റ്റെല്ല ആൽബിയുടെ അടുത്തേക്ക് നീങ്ങി നിന്നു,
" അവർ കരുതിയിരിക്കുന്നത് ഞാൻ ശിവയുടെ പെണ്ണാണെന്നാ..."

" അതിന്..?? "
ആൽബി ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,

" നിനക്കൊന്നും തോന്നുന്നില്ലേ..?? "

" പോട്ടെടി അതൊന്നും കാര്യമാക്കണ്ട ഇവരെയൊന്നും, നമ്മൾ നാളെ

💬 Comments

View all comments