Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
കാണേണ്ട വ്യക്തികൾ അല്ലല്ലോ...."
ആൽബിൻ പറഞ്ഞു നിർത്തിയതും, മറുപടിയായി സ്റ്റെല്ല അവനെ ഒന്ന് ഇരുത്തി നോക്കി,
അപ്പോഴും നടക്കാനുള്ള അവളുടെ ചെറിയ ബുദ്ധിമുട്ട് ആൽബിൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
"നടക്കാൻ പോലും പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാ പെണ്ണേ, ഈ ഹിൽസ് ഒക്കെ ഇട്ടത്..?"
അതിന് അവൾ മറുപടിയൊന്നും നൽകിയില്ല.
" പിന്നെ സ്റ്റെല്ലാ ഒരു കാര്യം പറയാൻ വിട്ടുപോയി..."
" എന്താ ആൽബി..?? "
" നമ്മുടെ ഫ്ലൈറ്റ് റീ ഷെഡ്യൂൾ ചെയ്തു, നാളെ രാവിലെ 10 മണിക്കാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.."
" അപ്പോൾ നമ്മൾ ഇന്ന് രാത്രി പോകുന്നില്ലേ..?? "
" എടി ഒന്നാലോചിച്ചാൽ ഇന്ന് രാത്രി നമുക്ക് ക്ഷീണം ആയിരിക്കും, അപ്പോൾ ഇന്ന് രാത്രി കൂടി റസ്റ്റ് എടുത്തു നാളെ പകൽ പോകുന്നതല്ലേ നല്ലത്, മാത്രമല്ല ആദ്യം ബുക്ക് ചെയ്തത് കണക്ടഡ് ഫ്ലൈറ്റ് ആണ് ഇത് ഡയറക്ട് ഫ്ലൈറ്റും അപ്പോൾ എനിക്കും തോന്നി ഇതാണ് നല്ലത് എന്ന്..."
ആൽബിൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവൾക്കും തോന്നിയിരുന്നു,
അതുകൊണ്ടുതന്നെ സ്റ്റെല്ലക്ക് അതിൽ അഭിപ്രായവ്യത്യാസം ഒന്നും തോന്നിയില്ല,
അപ്പോഴേക്കും ഹാളിൽ ആളുകൾ നിറഞ്ഞു തുടങ്ങിയിരുന്നു,
ശിവാ തിരികെ വരുമ്പോൾ സ്റ്റെല്ല ആൽബിയുടെ മേലേക്ക് ചാരി നിൽക്കുന്നുണ്ടായിരുന്നു,
" നമുക്ക് അങ്ങോട്ടേക്ക് ഇരുന്നാലോ ആൽബിൻ..?? "
ചോദ്യത്തിനൊപ്പം, ഒരിക്കൽ കൂടി അവൻ സ്റ്റെല്ലയുടെ അരക്കെട്ടിൽ കൂടി കൈ ചുറ്റി പിടിക്കാൻ വന്നെങ്കിലും,
അതിനോടകം തന്നെ ആൽബിൻ അവളെ ചേർത്തു നിർത്തിയിട്ടുണ്ടായിരുന്നു, അത് സ്റ്റെല്ലയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയാൻ കാരണമാക്കി,
ശിവ പ്രത്യേകിച്ച് ഭാവ ബേധങ്ങൾ ഒന്നും കാണിക്കാതെ മുന്നോട്ട് നടന്നു,
💬 Comments
View all comments