Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
വീഴുകയാണ് ഉണ്ടായത്.
കുറച്ചു സമയം അവൾ ആൽബിയുടെ ഒപ്പം അവിടെ കിടന്നുറങ്ങി,
ഏകദേശം മുക്കാൽ മണിക്കൂറോളം കഴിഞ്ഞ് സ്റ്റെല്ല കണ്ണു തുറക്കുമ്പോൾ ആൽബിൻ അടുത്തുണ്ടായിരുന്നില്ല,
വാഷ് റൂമിൽ നിന്നും ശബ്ദം കേൾക്കുന്നതിനാൽ അവൻ ഉള്ളിൽ ആയിരിക്കുമെന്ന് അവൾക്ക് മനസ്സിലായി,
ഫോണെടുത്ത് സമയം നോക്കിയതും ഏകദേശം 8.50 ആയിരിക്കുന്നു, എന്തോ ആലോചിച്ച ശേഷം സ്റ്റെല്ല ഫോൺ എടുത്തു ബാംഗ്ലൂരിലേക്ക് , റോയ്സ് പാപ്പന്റെ വീട്ടിലേക്ക് വിളിച്ചു
വാട്സ് ആപ്പ് കോൾ ആയത് കൊണ്ട് തന്നെ ഒരു ഫുൾ റിംഗിന് ശേഷം ആണ് കോൾ കണക്ട് ആയത്,
അപ്പുറത്തു നിന്നും റോയ്സ് പാപ്പന്റെ ശബ്ദം
"ഹലോ മോളെ എന്താ ഇത്ര നേരത്തെ..?? "
" ഒന്നുമില്ല പാപ്പാ , അന്ന മോളുടെ ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നി, അവൾ എവിടെ.."
" കൊച്ച് എഴുന്നേറ്റില്ലല്ലോ, കുഞ്ഞ് ആന്റിയുടെ കൂടെ നല്ല ഉറക്കമാണ് എഴുന്നേറ്റിട്ട് ഞാൻ വീഡിയോ കോൾ ചെയ്യാം കേട്ടോ.."
" ആ ശരി പാപ്പാ, പിന്നെ കഴിച്ചായിരുന്നോ..??"
" ഇല്ല കൊച്ചേ ഇപ്പൊ എഴുന്നേറ്റതേ ഉള്ളൂ, അവിടെ എന്തൊക്കെയുണ്ട് വിശേഷം, പോയ കാര്യം എല്ലാം ശരിയായോ..?? "
" ആ മീറ്റിംഗ് ഒക്കെ കഴിഞ്ഞു മിക്കവാറും ഇന്ന് രാത്രി തന്നെ ഞങ്ങൾ തിരിച്ചു പോരും.."
" ശരി എന്തായാലും ഞാൻ മോൾ എഴുന്നേറ്റിട്ട് വിഡിയോ കോൾ വിളിക്കാം.."
അതും കൂടി പറഞ്ഞശേഷം വോയ്സ് കോൾ കട്ട് ആയിരുന്നു,
സ്റ്റെല്ല ഫോണും കൈയിൽ പിടിച്ചു അതുപോലെ തന്നെ ബെഡ്ഢിൽ കിടന്നു, അപ്പോഴേക്കും ആൽബി വാഷ് റൂമിൽ നിന്നും പുറത്തിറങ്ങിയിരുന്നു,
💬 Comments
View all comments