0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 12.7K

അവളെ കണ്ടെങ്കിലും മുഖത്ത് വലിയ ചിരി ഒന്നുമില്ല, അവൾ ആൽബിയെ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു.

ആൽബിൻ ടർക്കിയും തോളിൽ ഇട്ട് ബെഡ്ഢിലേക്ക് വന്നു ഇരുന്നതും സ്റ്റെല്ല അവന്റെ അടുത്തേക്ക് പോയിരുന്നു,
" എന്തുപറ്റി ദേഷ്യമാണോ..?? "

" ദേഷ്യം ഒന്നുമില്ല..."

" പിന്നെ എന്താ ഇങ്ങനെ പെരുമാറുന്നത്, ഇന്നലെ പോയത് ഇഷ്ടപ്പെട്ടില്ലേ..? ചോദിച്ചിട്ട് അല്ലേ പോയത്..?? "
അവളുടെ തുടരെ തുടരെ ഉള്ള ചോദ്യത്തിന് അവൻ മറുപടി ഒന്നും മിണ്ടിയില്ല,

"എന്താ ആൽബി ഇങ്ങനെ തുടങ്ങിയാൽ ചെയ്യുക, ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയല്ലേ നമ്മൾ ഇങ്ങോട്ട് വന്നത്..?? "
അവൾ ആൽബിയുടെ കൈ പിടിച്ച് അവനിലേക്ക് ചേർന്ന് ഇരുന്നു,

"ഇങ്ങോട്ട് പോരുന്നതിനു മുന്നേ ഞാൻ ചോദിച്ചതല്ലേ, ശരിക്കും ഉറപ്പിച്ച് തന്നെയാണോ ഇറങ്ങിയത് എന്നെല്ലാം..?? "
ഒരു മറുപടിക്കായി സ്റ്റെല്ല ആൽബിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു,
"ആൽബി, എങ്കിൽ പിന്നെ നിനക്ക് എന്നോട് പറഞ്ഞു കൂടായിരുന്നോ പോകണ്ട നിന്റെ അടുത്ത കിടക്കുന്നതാണ് ഇഷ്ടമെന്ന്, ഞാനിവിടെ തന്നെ നിൽക്കില്ലായിരുന്നൊ..?? "
അതിനും അവനു മറുപടി ഒന്നും ഉണ്ടായിരുന്നില്ല,

ആൽബിൻ അവിടെ നിന്നും എഴുന്നേറ്റ് ഇന്നലെ അവനിരുന്ന അതേ സോഫയിൽ പോയിരുന്നു,
" എനിക്ക് ആരോടും ദേഷ്യമില്ല, പിന്നെ ഇന്നലെ പെട്ടെന്ന് അങ്ങനെ ചെയ്തപ്പോൾ എന്തോ പറ്റിയില്ല.."

സ്റ്റെല്ല ഒരു ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റ് നേരെ ആൽബിയുടെ അടുത്തേക്ക് വന്നു, ശേഷം അവന്റെ മടിയിലേക്ക് കയറിയിരുന്നു,
" ആൽബി ഇന്നൊരു ദിവസം കൂടി കഴിഞ്ഞാൽ പിന്നെ ഞാൻ എന്നും നിന്റേതല്ലടാ, നമ്മളായി നമ്മുടെ ലോകമായി വെറുതെ ഇന്നത്തെ ദിവസത്തെ മൂട് കളയണ്ട.."
അവൾ

💬 Comments

View all comments