0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 1713

" എടി ഞാൻ എന്താണെന്ന് നോക്കട്ടെ ഞങ്ങളുടെ വകയിലെ ഒരു കസിനും കുടുംബ സുഹൃത്തുമാണ് സജിൻ. ഇവിടെ തന്നെ തൊട്ടടുത്താണ് അവനും താമസിക്കുന്നത്.

ഞാൻ ഫോണെടുത്തതും അവനപ്പുറത്ത് നിന്നും ആദ്യത്തെ ചോദ്യം തന്നെ
" ലൗഡ് സ്പീക്കറിൽ ആണോ?? "

" അല്ലടാ നീ പറഞ്ഞോ..!! "

" ചേട്ടായി പറഞ്ഞ സാധനം കിട്ടിയിട്ടുണ്ട് നല്ല ക്വാളിറ്റിയാണ് "

" ആണോ എവിടുന്നാ നീ ഒപ്പിച്ചത്...?? "

" അതൊക്കെ എന്തിനാ അറിയുന്നത് എപ്പോഴാ വേണ്ടത് എന്ന് പറ ഞാൻ അങ്ങോട്ട് കൊണ്ടുവരാം..!! "
അവൻ കുറച്ചു അഭിമാനം കലർന്ന സ്വരത്തിൽ പറഞ്ഞു.

" എടാ ഒരു മിനിറ്റ് ഞാൻ ഒന്ന് പുറത്തേക്കിറങ്ങട്ടെ "
ഞാൻ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി.

" ആ പറയടാ സ്റ്റെല്ല അടുത്തുണ്ടായിരുന്നു അത് സംസാരിക്കാൻ പറ്റാഞ്ഞത് നീ ഇപ്പോൾ വരണ്ട... അവൾ കുറച്ചു കഴിയുമ്പോൾ കുഞ്ഞിനെം കൊണ്ട് നടക്കാൻ പോകും അപ്പോൾ വന്നാ മതി..!! അവൾ അങ്ങനെ കണ്ടു കഴിഞ്ഞാൽ കാര്യം തീരുമാനമാകും "

" ആ എന്നാ പിന്നെ ചേട്ടായി വിളിക്ക് ഞാൻ ആ സമയം നോക്കി അങ്ങോട്ട് ഇറങ്ങാം " അതും പറഞ്ഞ് അവൻ കട്ട് ചെയ്തു.

" എന്താ അതിനുമാത്രം വലിയ സീക്രട്ട് ?? " കയ്യിൽ ഒരു പാത്രം മിച്ചറുമായി അവൾ അങ്ങോട്ടേക്ക് വന്നു.

" ഒന്നുമില്ല സജിൻ ആണ്.. ഇങ്ങോട്ട് വരുന്നുണ്ട് അപ്പോ നമ്മൾ വൈകുന്നേരം ഇവിടെ ഉണ്ടാകുമെന്ന് അറിയാൻ വേണ്ടി ചോദിച്ചതാ "

" ആ വരാൻ പറ അവനോട് "
അവളുടെ കയ്യിലുണ്ടായിരുന്ന മിച്ചർ രണ്ടുപേരും കൂടി കഴിക്കാൻ തുടങ്ങിയിരുന്നു.

" ഓ നാളേം കൂടെ കഴിഞ്ഞാൽ ഓഫീസിൽ പോകേണ്ട ഒന്ന് ആലോചിക്കുമ്പോൾ ഇപ്പോൾ തന്നെ മടിയാകുന്നു..!! "
സ്റ്റെല്ല എന്നിലേക്ക് ചേർന്ന് നിന്ന് കുറുകി കൊണ്ടിരുന്നു.

" അത് ശരി..!! മാസാവസാനം ശമ്പളം വേണോം താനും എന്നാൽ ഓഫീസിൽ പോകാൻ മടി. എന്താണ് മോളെ ?? "
ഞാൻ ചെറുതായി അവളെ കളിയാക്കി കൊണ്ടന്ന പോലെ ചോദിച്ചു.

" ഓ പിന്നെ പറയുന്നത് നിനക്ക് ഇതൊന്നും ഇല്ലാത്തതുപോലെ.. നീ തിന്നണ്ട..!! "
അവൾ പാത്രം കൊണ്ട് എന്റടുത്തു നിന്നും മാറ്റി പിടിച്ചു.

കുറച്ചു സമയം ഫോണിൽ കളിച്ചും ഓരോന്നും പറഞ്ഞും ഞങ്ങൾ സമയം ചെലവഴിച്ചു അതിനോടകം ചിക്കൻ ഏകദേശം പകുതി വെന്തിരുന്നു.

അവൾ

💬 Comments

View all comments