Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
മോട്ടിവേറ്റ് ചെയ്യടാ.."
അവൾ കുറച്ചു സമയം എന്റെ പാവം പെണ്ണ് ആയി.
" എൻറെ സ്റ്റെല്ലേ.. നീ വിചാരിച്ചാ നടക്കാത്ത കാര്യമില്ല ഇതൊക്കെ നീ പുല്ലുപോലെ സോൾവ് ചെയ്യും...!! "
" പോരാ പോരാ ആൽബി പോരാ...!! "
" എടി വരുന്നോടത്ത് വെച്ച് കാണം.. അത്രയേ ഉള്ളൂ.. പുള്ളി കാരണം നിൻറെ ജോലി പോകണെങ്കിൽ അത് അന്നേ ആവേണ്ടതായിരുന്നു... നീ നിൻറെ ബെസ്റ്റ് ചെയ്യാൻ നോക്ക്..!! ഇനി അവർക്ക് അത് പറ്റിയില്ല എന്നുണ്ടെങ്കിൽ വേറെ ആളെ മാറ്റി ഇടട്ടെ അത്രയേ ഉള്ളൂ ഇതൊന്നും ജീവൻ പോകുന്ന കേസ് ഒന്നുമല്ല.... ജസ്റ്റ് ടേക്ക് ഇറ്റ് ഈസി...!!
എന്റെ ശബ്ദവും കുറച്ചു ഉയർന്നു പോയിരുന്നു.
" എന്തായാലും നോക്കാം എവിടെ വരെ പോകുമെന്ന് നോക്കാം "
അത് പറഞ്ഞ സ്റ്റെല്ല കോൾ കട്ട് ചെയ്തു.
' പാവം എന്റെ കൊച്ചിന്റെ അവസ്ഥ ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചുകൊണ്ടിരുന്നു '
അന്നേദിവസം വൈകുന്നേരം ആകാനായി ഞാൻ കാത്തിരുന്നു ഇന്നെൻറെ സ്റ്റെല്ല അവളുടെ വില്ലന്റെ മുന്നിൽ പെട്ട ദിവസമാണ്.. എന്താകും എന്ന് ആർക്കറിയാം..!!
വൈകുന്നേരം ആവാൻ ആയി ഞാൻ അക്ഷമയോടെ കാത്തിരുന്നു...
വൈകുന്നേരത്തെ ചായ കുടിക്കാൻ ഇറങ്ങിയ സമയത്താണ് കുഞ്ഞിനെ ഡേ കെയറിൽ നിന്നും കൂട്ടിയിട്ടുണ്ട് എന്നും പറഞ്ഞ് അവളുടെ വാട്സ്ആപ്പ് മെസ്സേജ് വരുന്നത്.. സ്റ്റെല്ല ഇന്ന് നേരത്തെ വീട്ടിലെത്തിയിട്ടുണ്ട്...
ഏകദേശം രണ്ടു മണിക്കൂർ കൂടി കഴിഞ്ഞാൽ എന്റെ ഷിഫ്റ്റ് കഴിഞ്ഞു ചായ കുടിച്ച് പൂർത്തിയാക്കി ഞാൻ തിരികെ വന്ന് ജോലിയിൽ ഏർപ്പെട്ടു..!!
ഷിഫ്റ്റ് കഴിഞ്ഞു ഞാൻ വൈകുന്നേരം വന്ന സമയം അവൾ കുഞ്ഞിനെയും കൊണ്ട് പതിവുള്ള നടത്തത്തിനു പോയിരുന്നു...
ജനൽ പടിയിൽ നിന്നും താക്കോലെടുത്ത് ഞാൻ റൂം തുറന്ന് അകത്ത് കയറി... വന്നതിന്റെ ക്ഷീണം കൊണ്ടാകാം സോഫയിലേക്ക് ചാഞ്ഞതും ഒരു 15 മിനിറ്റ് അറിയാതെ ഉറങ്ങിപ്പോയി.
സ്റ്റെല്ല വന്ന് വിളിക്കുമ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്..
" ഇന്നെന്താ ഇതിനു മാത്രം മല മറിക്കുന്ന പണിയായിരുന്നൊ.. വന്നതേ ഒരു ക്ഷീണവും മയക്കവും ഒക്കെ..? " " പിന്നെ ക്ഷീണം ഇല്ലാണ്ടിരിക്കോ ഒരു മനുഷ്യൻ ഇച്ചിരി മയങ്ങി പോയതാണൊ ഇത്രയും വലിയ തെറ്റ്..? " ഞാൻ ഉറക്കം മുറിഞ്ഞതിന്റെ ചെറിയ ദേഷ്യത്തിൽ പറഞ്ഞു.
" ഓ മയങ്ങിക്കോ ഞാൻ ഒന്നും പറയുന്നില്ല.." അവൾ മോളെ എന്റെ കൈയിലേക്ക് തന്നിട്ട് കിച്ചണിലേക്ക് കയറിപ്പോയി. ' അങ്ങനെ ഉറങ്ങണ്ട ' എന്ന്
💬 Comments
View all comments