0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 1735

വേറൊരു രീതിയിൽ പറയും പോലെ. കുറച്ച് സമയം കുഞ്ഞിനെയും കളിപ്പിച്ച് ഞാൻ  അവിടെതന്നെ ഇരുന്നു.

" രാത്രിയിലേക്ക് എന്താ ഉണ്ടാക്കേണ്ടത് ആൽബി.. ചപ്പാത്തി മതിയോ അതോ ചോറ് വെക്കണോ..?? "

"  എന്തായാലും മതി " അവളുടെ ചോദ്യത്തിന് ഞാൻ അടുക്കളയിലേക്ക് കേൾക്കാൻ പാകത്തിന്  പറഞ്ഞു.

കുറച്ചു നേരം കൂടി അവിടെ ഇരുന്ന ശേഷം  അന്ന മോളെയും കയ്യിലെടുത്ത് ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു.

"  അല്ല മോളെ ഇന്ന് പോയിട്ട് എന്തായി വിശേഷങ്ങളൊന്നും പറയുന്നത് കേൾക്കുന്നില്ലല്ലോ..?? " ഞാനത് ചോദിക്കുമ്പോൾ സ്റ്റെല്ലയുടെ  മുഖത്ത് ചെറിയ  ചിരി വരുന്നതു ഞാൻ കണ്ടു.

"  അത് ശരി എന്തൊ.. സന്തോഷമുള്ള കാര്യം തന്നെയാണല്ലോ ആ ചിരി കണ്ടാൽ അറിയാം എന്താ സംഭവിച്ചത് പറ..!! " എന്റെ ചോദ്യം വീണ്ടും വന്നതും  അവൾ ചെയ്തുകൊണ്ടിരുന്ന പണി പകുതിക്ക് വച്ച് നിർത്തി.

അരിഞ്ഞു കൊണ്ടിരിക്കുന്ന പച്ചക്കറികൾ സൈഡിലേക്ക് മാറ്റിവെച്ചു.

"  എൻറെ ആൽബി ഒന്നും പറയണ്ട ഞാനിന്ന് ആകെ പെട്ടു എന്നാ കരുതിയെ ..!! പക്ഷേ ഇതാരാ മോൾ ഞാനത് വൃത്തിക്ക്  കൈകാര്യം ചെയ്തു..!! "

"  ആഹാ..  ശരിക്കും..!!  എന്നിട്ട്..??  "

"  രാവിലെ നിന്നെ വിളിച്ച് വെച്ചതിനു ശേഷം.. ഞാൻ പിന്നെ ഫുൾ ടൈം  പുള്ളിക്കാരനെ അസിസ്റ്റ് ചെയ്യുകയായിരുന്നു. പക്ഷേ ആള് നമ്മൾ  വിചാരിച്ചത് പോലെ അത്ര പ്രശ്നക്കാരൻ ഒന്നുമല്ല.. അത്രയും വലിയ ടോപ് പൊസിഷനിൽ  ഇരിക്കുന്നതിന്റെ അഹങ്കാരമോ ജാഡയോ ഒന്നുമില്ല വളരെ കൂൾ ആയിട്ട് ഉള്ള  പെരുമാറ്റം,  ആള് വളരെ ഫ്രണ്ട്ലിയായിരുന്നു  ആള് മലയാളം പറയുന്ന  കേട്ടാൽ മലയാളി ആന്നേ പറയുള്ളു..!! " അവൾ ഒന്ന് നിർത്തി പിന്നെ വീണ്ടും നിർത്തിയ പണി പിന്നേം തുടങ്ങി ..  അരിഞു കൊണ്ടിരുന്ന പച്ചക്കറികൾ ഒരു മൂലക്ക് മാറ്റി വച്ചു.

"  ഉച്ചവരെ ഞങ്ങൾ പ്രോജക്ട് ഡിസ്കഷനിൽ ആയിരുന്നു ഉച്ചകഴിഞ്ഞപ്പോൾ പുള്ളിക്ക് ഏറ്റവും നല്ല ക്വാളിറ്റി ഫുഡ് കിട്ടുന്ന സ്ഥലം അറിയണമെന്നായി പിന്നെ ഞങ്ങൾ പുള്ളിയുടെ കൂടെ പുറത്തുള്ള ഒരു റസ്റ്റോറന്റിൽ പോയി ഫുഡ് കഴിച്ചു ആളുടെ ബിഎംഡബ്ല്യു വിൽ ആണ് പോയത് പിന്നെ വേറൊരു കാര്യം കൂടി ഉണ്ട്...!! "

"  അതെന്താണാവോ...?? "

" കണ്ടാൽ പറയില്ല എങ്കിലും  ആൾക്ക് 42 വയസ്സുണ്ട്  പക്ഷേ ഇതുവരെ മാരിജ് ചെയ്തിട്ടില്ല  സിംഗിൾ ലൈഫ് ആണ് പുള്ളിക്ക് താല്പര്യം അത്രേ.. ഞാൻ മാരീഡ് ആണ്

💬 Comments

View all comments