0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 1736

എന്ന് പറഞ്ഞപ്പോൾ ആൽബിയുടെയും കുഞ്ഞിന്റെയും ഒക്കേ  കാര്യം ചോദിച്ചു..!! " ആദ്യമായിട്ട് ആണ് സ്റ്റെല്ല ഒരാളെ പറ്റി ഇത്ര ഡീറ്റെയിൽസ് ആയിട്ട് വിവരിക്കുന്നത്.

"  ആഹാ കൊള്ളാലോ പുള്ളി നമ്മൾ വിചാരിച്ച പോലെ ഒന്നുമല്ലല്ലോ...?? " ഞാൻ ചെറുതായി പ്രോൽസാഹനം കൊടുത്തു.

"  അങ്ങനെ പൂർണമായും പറയാൻ പറ്റില്ല കാരണം ചില നേരത്തെ  പുള്ളിക്കാരന്റെ നോട്ടം അത്ര ശരിയല്ല..!! " അവൾ ചെറുതായി എന്നെ കൈ കൊണ്ട് ആംഗ്യം കാണിച്ചു.

" അതെന്നാടി ഇത്രേം നേരം നല്ലത് പറഞ്ഞിട്ട് ഇപ്പോ  അങ്ങനെ ഒരു  വർത്തമാനം..?? "

" ആ ഉള്ളത് പറയണല്ലോ..!!  ഇടക്കൊക്കെ പുള്ളിക്കാരന്റെ നോട്ടം അങ്ങ്  കടന്നു പോകുന്നുണ്ടായിരുന്നു.  ഞാൻ പിന്നെ അത്ര  കാര്യമാക്കിയില്ല ഇനിയിപ്പോൾ എനിക്ക് തോന്നിയത് എങ്ങാനും ആണെങ്കിൽ ജോലിയും പോകും  പുള്ളിയുടെ മുന്നിൽ നാറുകെം  ചെയ്യും...!! എന്തിനാ വെറുതെ ?? " അവൾ പറഞ്ഞു നിർത്തി പിന്നെ  അരിഞ്ഞു കൊണ്ടിരുന്ന പച്ചക്കറി കൂട്ടത്തിൽ നിന്നും ഒരു കാരറ്റ് കഷ്ണം  എന്റെ വായിലേക്ക് വച്ചു തന്നു.

" അതെന്നായാലും നന്നായി.. പുള്ളി ഇപ്പോ രണ്ട് ദിവസം കഴിഞ്ഞാൽ ആളുടെ വഴിക്ക് പോകും പിന്നെന്താ.. ?? "

" അവിടെ തെറ്റി മോനെ..!!  പുള്ളിക്ക് എട്ട് രാജ്യങ്ങളിൽ  ബിസിനസ് എക്സ്പാണ്ട് ചെയ്തിട്ടുണ്ട് അതിൽ ഫിലിപ്പീൻസിൽ വർക്ക് ചെയ്യുന്ന കമ്പനിയുടെ പ്രോജക്ട് ആണ് ഞങ്ങൾക്ക്  തരാൻ പോകുന്നത്.. ഹീ ഇസ് ഫക്കിംഗ് റിച്ച്...  സെക്യൂരിറ്റി ഗാർഡ്സ് ഒക്കെ ഉണ്ട്...!!  പിന്നെ ശിവാനന്ദിന്റെ .കൂടെ  നിഴൽ പോലെ ഒരു ആളുണ്ട് സ്വാമിന്നാ ആളെ വിളിക്കണേ.. ലൈക്ക് അ റൈറ് ഹാണ്ട് " അവളുടെ വർണ്ണന ശരിക്കും എൻറെ കണ്മുന്നിൽ ഓരോ വ്യക്തികളെയും തെളിഞ്ഞു കാണാൻ പാകത്തിന് ആയിരുന്നു.

" പിന്നെ.. വേറെ ഒരു സംഭവം ഉണ്ട്.. !! എൻറെ കൂടെ വേറെ  ഒരു പെണ്ണ് ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ലായിരുന്നോ..?? "

" ആം  അവൾക്കെന്നാ..?? "

"  അവൾക്ക്  ഇങ്ങേരെ അങ്ങ് ബോധിച്ചു..  അവൾ ഒന്ന്  ഫ്ലാറ്റ് ആയി പോയി.  ആളുടെ സംസാരത്തിലുള്ള കനവും എടുപ്പും  പിന്നെ മൊത്തത്തിൽ ഒരു മസ്കുലിനിറ്റി എഫക്ട് ...! നമ്മൾ അന്നൊരു  സിനിമ കണ്ടില്ലേ..?  ഒരു ഗാങ്സ്റ്ററും  ഒരു മെലിഞ്ഞ പെണ്ണും കൂടെ പകുതിയും തുണിം പറീം ഇല്ലാത്ത.. ഒരു പടം "

"  365 ഡേയ്സ് ആണോ " ഞാൻ ചെറുതായി  ചിരിച്ച് കൊണ്ട്

💬 Comments

View all comments