0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 1738

ചോദിച്ചു.

"  അതെന്നെ അതിലെ നായകൻറെ ഒരു ആറ്റിറ്റ്യൂഡ് ആയിരുന്നു പുള്ളിക്ക്..!! ശിവാനന്ദ് ചന്ദ്ര ഗൗഡ നല്ല എടുപ്പ് ഉള്ള പേരല്ലേ..?  "

" അതൊക്കെ അതെ..!  എന്നിട്ട് പുള്ളിക്കാരൻ  വല്ല റെസ്പോണ്ട് ചെയ്തോ..?? " ഞാൻ എന്റെ  സംശയം മറച്ചു വച്ചില്ല.

"  എവിടുന്ന്..  പുള്ളിക്ക് അവളെ  അത്ര  ബോധിച്ചില്ല... എന്ന് തോന്നുന്നു.  പിന്നെ ആള്  പറഞ്ഞത് ഏകദേശം മൂന്നു മാസത്തോളം പുള്ളി ഇന്ത്യയിൽ തന്നെ കാണും എന്നാ.. അതിലും  മേജൊരിറ്റി ഭാഗവും  പുള്ളിക്കാരൻ ബാംഗ്ലൂരിൽ തന്നെയായിരിക്കും "

" അപ്പോൾ പുള്ളിക്കാരൻ ഇവിടെ ഉള്ള സമയം അത്രയും  നീയാണോ അസിസ്റ്റ്  ചെയ്യേണ്ടത്..?? "

" അത് പറയാൻ കഴിയില്ല...  അടുത്ത മൂന്നു ദിവസം അതായത്  നാളെയും മറ്റന്നാളും അതിന്റെ അടുത്ത ദിവസവവും  ഞാൻ തന്നെയായിരിക്കും അതിനുശേഷം ഈ ഒരു പ്രൊജക്റ്റ് ഡെവലപ്പ് ആകുന്നതനുസരിച്ച് മാറ്റം വന്നുകൊണ്ടിരിക്കും..!! " പറഞ്ഞു അവസാനിപ്പിച്ചതും അവൾ ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു.

" നിനക്കെങ്ങനെയാ ആളുടെ കൂടെ കംഫർട്ടബിൾ ആണോ..?? "

"  ആ കുഴപ്പമില്ല ആള് നൈസ് ആണ്..!! "  ഇതൊക്കെ പറയുമ്പോൾ സ്റ്റെല്ലയുടെ മുഖത്ത് ഒരു പ്രേത്യക തരം ഭാവ മാറ്റം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. ആൾ ഒരു വലിയ സംഭവം ആണെന്ന് പറയാതെ പറയുന്ന പോലെ.

"  ഓഹ്..!  നിനക്കും  ആളെ അങ്ങ് ബോധിച്ചു എന്ന് തോന്നുന്നുണ്ടല്ലോ..?? " ഞാൻ കളിയാക്കി കൊണ്ട് ചോദിച്ചു.

"  ആ കല്യാണം കഴിഞ്ഞു പോയില്ലേ..  പോരാത്തതിന് ഒരു കുഞ്ഞുമായി ഇല്ലെങ്കിൽ ഒരു കൈ നോക്കാമായിരുന്നു..!! " സ്റ്റെല്ലയും  അതെ നാണയത്തിൽ തിരിച്ച് അടിച്ചു.

അത് ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് ചിരിക്കാൻ ഇടയാക്കി.

  "  ശരി പോയി കുളിച്ചിട്ട് വാ ഞാൻ ചായ എടുക്കാം.. " ഞാൻ പതിയെ അവിടെ നിന്നും ഫോണും എടുത്ത്  ബാത്ത് റൂമിലേക്ക് നടന്നു... കുളിച്ചു തിരികെ വന്നപ്പോഴേക്കും സ്റ്റെല്ല  ചായ എടുത്തു വച്ചിരുന്നു.

ഞങ്ങൾ രണ്ടുപേരും കൂടി പതിവ് പോലെ വർത്തമാനമൊക്കെ പറഞ്ഞു കുറച്ചു സമയം  ചായ കുടിച്ചിരുന്നു.

അൽപ്പ സമയം കഴിഞ്ഞതും സ്റ്റെല്ല  കുഞ്ഞിനേയും എടുത്ത് നടക്കാൻ പോകുകയാണെന്ന് അറിയിച്ചു.

അതെനിക്ക് സന്തോഷമുള്ള കാര്യം തന്നെയാണ് കാരണം എൻറെ കയ്യിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സാധനം ഒന്ന് ആസ്വദിക്കാനുള്ള സമയം... ആണിത്..!!

ഞാൻ അവളെ സന്തോഷത്തോടെ യാത്രയാക്കി '  പോയിട്ട് വാ '. അവർ

💬 Comments

View all comments