Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
ഇറങ്ങാൻ തുടങ്ങുന്നത് വരെ ഞാൻ ഫോണിൽ കളിച്ചു അവിടെ തന്നെ ഇരുന്നു.
സ്റ്റെല്ല കണ്മുന്നിൽ നിന്ന് കുഞ്ഞിനെയും കൊണ്ട് മാഞ്ഞതും ഞാൻ അകത്തേക്ക് കയറി രഹസ്യ സ്ഥലത്തുനിന്നും ആ പൊതി പുറത്തേക്ക് എടുത്തു.
ഇനി കുറച്ച് ആനന്ദമാവാം..!! ഏകദേശം ആറരയോടെയാണ് സ്റ്റെല്ലാ തിരികെ വന്നത് അവൾ വരുമ്പോൾ ഞാൻ ഹാളിൽ ഇരുന്ന് ടിവി കാണുകയായിരുന്നു.
അവൾ സംശയത്തോടെ ചുറ്റുപാടും ഒന്ന് നോക്കി.
" ആൽബി സിഗരറ്റ് വലിച്ചോ..?? " ഉള്ളിൽ ചെറിയ നടുക്കം വന്നെങ്കിലും ഞാൻ അത് പുറത്തേക്ക് കാണിച്ചില്ല.
" ഇല്ലല്ലോ എന്നാടി..?? "
" പിന്നെന്താ ഇവിടെ പുകയുടെ മണം..?? " അവൾ വിടാൻ കൂട്ടാക്കുന്നില്ല.
" ഒന്ന് പോയ പെണ്ണേ അവിടുന്ന്..!! "
" ആൽബി തമാശ കളിക്കാൻ നിൽക്കരുത് പുകവലിച്ചൊ... സത്യം പറ എനിക്ക് നല്ല മണം വരുന്നുണ്ട്..!! " സ്റ്റെല്ല നല്ല കലിപ്പിൽ തന്നെ ആണ്..
" എൻറെ പൊന്നെ.. ആ അപ്പുറത്തെ റൂമിലെ കാർന്നൊരു എന്നോട് തീപ്പട്ടി ചോദിച്ചു വന്നരുന്നു.. അങ്ങേര് എങ്ങാനും ആ ബാൽക്കണിയിൽ നിന്ന് വലിച്ചതവും... വെറുതെ എന്തിനാ എന്നെ തന്നെ കുറ്റം പറയുന്നത്..?? " ഞാൻ എന്തൊക്കെ പറഞ്ഞാലും അവളുടെ സംശയത്തോടുള്ള നോട്ടം മാറുന്നില്ല.
" ഇന്നാ.. കൈ മണത്ത് നോക്ക് അല്ലെങ്കിൽ ഞാൻ ഊതാം എന്താ...?? " കുറച്ചുനേരം കൂടി എന്നെ തറപ്പിച്ചു നോക്കിയ ശേഷം അവൾ അകത്തേക്ക് കയറിപ്പോയി.
ഭാഗ്യം തല നാരക്ക് രക്ഷപ്പെട്ടു എന്തായാലും കുറച്ച് ദിവസത്തേക്ക് അത് അവിടെ നിന്ന് അനക്കണ്ട....!!!!!!!!
രാത്രിയിൽ ഭക്ഷണം കഴിച്ചു ഞങ്ങൾ പതിവ് പോലെ വീട്ടിലേക്കുള്ള വീട്ടിലേക്കുള്ള ഫോൺവിളിയും കഴിഞ്ഞ് അന്ന് നേരത്തെ തന്നെ കിടന്നുറങ്ങി.
രണ്ടുപേർക്കും പിറ്റെ ദിവസം പോകാനുള്ളതാണ് എന്ന് അറിവ് പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക വഴുതി വീഴാൻ കാരണവുമായി..
" ആൽബി ഞാൻ പോകുവാ മോളെ ഞാൻ പോകുന്ന വഴി ഡേ കെയറിൽ ആക്കിയേക്കാം.. എനിക്ക് എന്തായാലും അവിടെ ഒന്ന് കേറേണ്ട കാര്യമുണ്ട്. പിന്നെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ട് കഴിച്ചിട്ട് അതുപോലെ മൂടിവച്ചോണം..!! " എനിക്ക് വേണ്ട മുന്നറിയിപ്പുകൾ നൽകി അവൾ രാവിലെ നേരത്തെ തന്നെ ഇറങ്ങി.
ഞാനപ്പോഴും പാതി ഉറക്കത്തിൽ തന്നെയായിരുന്നു ഓഫീസിലേക്ക് പോകാനുള്ള മടി കൊണ്ട് ഇന്നും വർക്ക് ഫ്രം ഹോം ചോദിച്ചെങ്കിലും മാനേജർ തരാൻ കൂട്ടാക്കിയില്ല പരനാറി..!!
ഷിഫ്റ്റിന്റെ സമയമായപ്പോഴേക്കും ഞാൻ ഒരുങ്ങി തയ്യാറായി..ഓഫിസിലെക്ക് പോയി.. പതിവ് പോലെ..
💬 Comments
View all comments