0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 1740

കീ ബോർഡിന്റെ ശബ്ദം എസ്‌കേലേഷൻസ്.. ടിക്കട്സ്.. മീറ്റിംഗ്സ്.. ഇടക്കുള്ള ചായ കുടി അങ്ങനെ...കോർപ്പറേറ്റ് ജീവിതം ഓടി കൊണ്ടിരുന്നു..!!

ഞങ്ങൾ രണ്ടുപേരുടെയും ഓഫീസ് ജീവിതവും  വലിയ കുഴപ്പങ്ങളില്ലാതെ തന്നെ കടന്നുപോയി കൊണ്ടിരുന്നു...!!

അടുത്ത രണ്ട് മൂന്ന്  ദിവസത്തേക്ക് സ്റ്റെല്ല ഓഫീസിലെ കാര്യങ്ങൾ ഒന്നുതന്നെ പറഞ്ഞു കേട്ടില്ല അവൾ വരുമ്പോഴേക്കും ടയേർഡ് ആയിട്ട് തന്നെയാണ് വരുന്നത് പിന്നെ കുഞ്ഞിനെ നോക്കലും മറ്റുകാര്യങ്ങളുമായി പെട്ടെന്ന് ഉറക്കത്തിലേക്ക് പോകും..

ഇന്ന് ആഴ്ചയിലെ അവസാന ദിവസമായിരുന്നു ഞാൻ ഓഫീസിൽ പോയി വന്നപ്പോഴേക്കും സ്റ്റെല്ല കുളി കഴിഞ്ഞിരിക്കുന്നുണ്ടായിരുന്നു

"  ഇന്നെന്താ മോളെ നടക്കാൻ ഒന്നും പോയില്ലേ വന്നപ്പോഴേക്കും ഒരു മൂലയിൽ കയറിയിരിക്കുന്നു..?? " എന്റെ ചോദ്യത്തിനു അവൾ ഒന്നും മിണ്ടിയില്ല.

  രണ്ടുമിനിറ്റ് അവളുടെ അടുത്ത് തന്നെ ഇരുന്ന് വന്ന മടുപ്പ് അകറ്റിയ ശേഷം ഞാൻ  റൂമിലേക്ക് കയറിപ്പോയി.. ഞാൻ കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും അവൾ അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ' ഇവൾക്ക് ഇതെന്ത് പറ്റി..? '

"  അല്ല നമ്മുടെ വില്ലന്റെ വിശേഷങ്ങൾ ഒന്നും പറഞ്ഞു കേൾക്കുന്നില്ലല്ലോ ആളിപ്പോൾ ഇവിടെ തന്നെ ഇല്ലേ..?? "  തലതോർക്കുന്നതിനിടയിൽ  ഞാൻ അവളെ ഇളക്കാനൊന്നും വട്ടം ചോദിച്ചു.

അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല വേറെ ഏതോ ലോകത്ത് ചിന്തയിൽ ആണെന്ന് വ്യക്തം.

"  മോളെ  ചോദിച്ചത് കേട്ടില്ലേ നമ്മുടെ  വില്ലൻ  ഇവിടെയില്ലേന്ന്...?? "


" സാറ്  ഫിലിപിൻസിലേക്ക് തിരിച്ചു പോയി ഇനി അടുത്തെങ്ങും വരില്ല എന്ന് പറഞ്ഞാ പോയെ "
അവളുടെ സംസാരത്തിൽ എനിക്ക് എന്തോ മാറ്റം തോന്നി.

"  അതാണോ നിനക്ക് ഇത്ര സങ്കടം ആള് പോയതുകൊണ്ട് സങ്കടം ആണോ..?? "

"  ഒന്ന് പോയെ ആൽബി..!! അങ്ങേര്  നാലു ദിവസത്തിന് വേണ്ടി വന്നു എൻറെ ജോലിയുടെ ഭാഗമായി എനിക്ക് അസിസ്റ്റ്  ചെയ്യേണ്ടി വന്നു അതിനപ്പുറം എനിക്കെന്ത് അവൻ എൻറെ ആരുമല്ലല്ലോ പിന്നെ എന്തിനാ എനിക്ക്  ഇതിനു  മാത്രം സങ്കടം "

"  ഓ നീ ദേഷ്യപ്പെടേണ്ട ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു...!! "

"  അല്ല നിന്റെ ചോദ്യം കേട്ടാൽ എന്റെ ആരോ ആണെന്ന് തോന്നുന്നു എൻറെ സീനിയർ അത്രയേ ഉള്ളൂ...!! ഓരോ കോപ്പിലെ ചോദ്യം  വർത്തമാനൊം  " സ്റ്റെല്ല  ദേഷ്യം പിടിച്ച്  റൂമിലേക്ക് കയറിപ്പോയി.

"  ഡി പെണ്ണെ..  നീ എന്തിനാ ഇത്രയും സീനാക്കുന്നത് ഞാനൊരു തമാശ പറഞ്ഞതല്ല..?? "  പെട്ടെന്നുള്ള അവളുടെ ഭാവ മാറ്റത്തിൽ ഞാനും ഒന്ന് ഞെട്ടിയിരുന്നു.

💬 Comments

View all comments