Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
" ആൽബിക്ക് എല്ലാ തമാശയല്ലേ..? എന്നോട് മിണ്ടാൻ വരണ്ട ഞാൻ നല്ല മൂഡിലല്ല..!! " അതും പറഞ്ഞു അവൾ ഹെഡ് സെറ്റ് എടുത്ത് ചെവിയിലേക്ക് വച്ച് ബെഡിലേക്ക് കിടന്നു.
പതിവായിട്ടുള്ള നടത്തത്തിന് പോകാത്തത് കൊണ്ടാവണം അന്ന മോൾ ചെറുതായി കരയാൻ തുടങ്ങിയിരുന്നു.
" അമ്മയില്ലെങ്കിൽ വേണ്ടല്ലോ നമുക്ക് പോവാലോ " ഞാൻ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.
" എടി ഞാനും മോളും കൂടി ഒന്ന് നടന്നിട്ട് വരാം നീ ഇവിടെ തന്നെ ഇരുന്നോ " ഞാൻ പറഞ്ഞത് വ്യക്തമായി കേട്ടെങ്കിലും അവൾ അതിനു മറുപടി ഒന്നും തന്നെ പറഞ്ഞില്ല.
ആൽബിൻ പോയി എന്ന് ഉറപ്പായതും അവൾ ഹെഡ് സെറ്റ് ഊര് മാറ്റി.. രണ്ട് കൈ കൊണ്ടും മുഖം ഒന്നാകെ അമർത്തി തുടച്ചു..!!
പതിയെ എഴുനേറ്റ് ബാഗിൽ നിന്നും ഒരു ചെറിയ പഴ്സ് പുറത്തേക്ക് എടുത്തു.. അതിൽ നിന്നും വിറക്കുന്ന കൈകളോടെ അവൾ ഒരു കുഞ്ഞു മൂക്കുത്തി കയ്യിലേക്ക് എടുത്തു...!!
ചെറിയ വജ്ര കല്ല് പതിച്ച അതി സുന്ദരമായ ഒരു മൂക്കുത്തി..! കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങി നിന്ന് അവൾ തന്റെ വെളുത്ത് ചുവന്ന് മൂക്കിന് മുകളിലായി വച്ച് ഭംഗി നോക്കി..!!
" സ്വീറ്റ് ആൻഡ് ബ്യൂട്ടി ഫുൾ " അതേ സമയം ഓഫീസിൽ നടന്ന സംഭവം അവളുടെ മനസ്സിലെക്ക് പെട്ടെന്ന് ഓടി എത്തി..!! അതൊരു തമാശ ആയിരുന്നോ ? സ്വപ്നമാണോ അതോ മറ്റെന്തെങ്കിലും ആയിരുന്നൊ..??
അന്നേ ദിവസം വൈകുന്നേരം 4 മണി അടുക്കുന്ന സമയത്ത്.. കഫറ്റ്റീരിയയിൽ എല്ലാവരും ചായ കുടിച്ച് തിരിച്ച് കയറുന്ന തിരക്കായിരുന്നു..
" സർ ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്... "
" സ്റ്റെല്ല.. ആദ്യം താൻ ഈ സാർ വിളി ഒന്നു നിർത്ത് ഇതൊരു എം എൻ സി അല്ലേ.. യു ക്യാൻ കോൾ മി ശിവ..!! "
" ഓഹ്.. ഒക്കേ.. സോ ശിവ..!! ഈ ഒറ്റക്ക് ഉള്ള ജീവിതം എങ്ങനെ.. ഉണ്ട്..?? " സ്റ്റെല്ല ചെറിയ ചിരിയോടെ ചോദിച്ചു.
" ഇതും..ഒരു രസമല്ലേ.. മാര്യജിന്റെ വേലിക്കെട്ടുകളോ അതിർ വരമ്പുകളോ.. ഇല്ലാതെ നമ്മുടെ ഇഷ്ടത്തിന് പാറി നടക്കത്തില്ലേ..! പിന്നെ ജീവിതത്തിന്റെ ഓരോ ലഹരിയും ആസ്വദിച്ച് അങ്ങനെ.. അങ്ങനെ..!" തന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.
" ഇതിന് മാത്രം ലഹരി ഉള്ളത് എന്തിനാണാവൊ ? "
" ഞാൻ ഒരു
💬 Comments
View all comments