0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 1746

സത്യം പറഞ്ഞാൽ സ്റ്റെല്ല ഞെട്ടരുത്..!! " ശിവ മെല്ലെ അവളുടെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു.

" എന്താ.. ??? "

" സദാചാരത്തിന്റെ പാപ ഭാരമില്ലാതെ  ആസ്വദിക്കാൻ അറിയാമെങ്കിൽ ഈ ലോകത്തിൽ  എറ്റവും വലിയ ലഹരി പെണ്ണ് ആണ്.. എന്റെ കണ്ണിലെ പ്രണയമായിരുന്നു നിന്നെ അതി സുന്ദരി ആക്കിയത്.. നിന്നോടുള്ള എന്റെ  കാമമായിരുന്നു നിന്റെ വശ്യതക്ക് മാറ്റ് കൂട്ടിയത്.. " രണ്ട് വരികൾ നൽകി ശിവ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

" വൗ.. നൈസ് " സ്റ്റെല്ല ചെറുതായി കൈകൾ കൊട്ടി.

" സിൻസ് അയാം ലീവിങ് ടുഡേ.. ഐ ഹാവ് എ ഗിഫ്റ്റ് ഫോർ യൂ..!!  ഫോർ തെ പ്രേഷ്യസ് ടൈം " ശിവ പോക്കറ്റിൽ നിന്നും ഒരു ചെറിയ പൊതി പുറത്തേക്ക് എടുത്ത് അവൾക്ക് നൽകി.

" സീരിയസ്‌ലി..??? " അവൾ അത് തുറന്നതും ഡയമണ്ട് പതിച്ച ആ മുക്കൂത്തി അവളുടെ കൈകളിൽ ഇരുന്ന് തിളങ്ങി.

" ഇതൊന്ന് അണിഞ്ഞ് വരൂ.. കാണട്ടെ.."

സ്റ്റെല്ല നുണക്കുഴി കാട്ടി ചിരിച്ചു കൊണ്ട് വാഷ് റൂമിന് മുന്നിലെ നീല കണ്ണാടിക്ക് മുന്നിലേക്ക് ഓടി.

ജനറൽ ഷിഫ്റ്റിന്റെ  ലോഗ് ഔട്ട്‌ സമയം ആയത് കൊണ്ട് തന്നെ കഫെറ്റീരിയ ഏകദേശം ശൂന്യമായിരുന്നു..

നീല കണ്ണടിക്ക് മുന്നിൽ നിന്നും അവൾ ഇട്ടിരിക്കുന്ന മൂക്കുത്തി ഊരി എടുത്ത് ശിവ നൽകിയത് ധരിച്ചു.

" യൂ.. ലൂക്ക് സോ സോ ബ്യൂട്ടിഫുൾ " ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കിയതും തൊട്ട് പുറകിൽ ശിവ ഉണ്ടായിരുന്നു.. നാണത്തോടെ മുഖം കുനിച്ച അവളുടെ മുഖം അവൻ രണ്ട് വിരൽ കൊണ്ട് പതിയെ ഉയർത്തി അവന് അഭിമുഖം ആക്കി...!!

അവന്റെ കണ്ണിലെ തീക്ഷണതയും തിളക്കവും വായിച്ച് എടുത്ത അവൾ.. ഒരു നിമിഷം അവിടെ തങ്ങൾ മാത്രമാണ് ഉള്ളത് എന്ന് ഒരു ഞെട്ടലോടെ തിരിച്ച് അറിഞ്ഞു..!!

തങ്ങൾ മാത്രം ആകുന്ന സാഹചര്യവും  ശിവയുടെ പെട്ടെന്നുള്ള ഭാവ മാറ്റവും അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല..!!

ഇത്രയും അടുത്ത് ശിവയുടെ  ശ്വാസം പോലും മുഖത്ത് അടിക്കുന്ന രീതിയിൽ വന്നതും  അവളിൽ പ്രതികരിക്കാനൊ ഒന്ന് അനങ്ങാനൊ പറ്റാത്ത അവസ്ഥയിൽ ആക്കി..!!

" ശിവ.. നമുക്ക് പോകാം " എന്തോ അപകടം മണത്തതും അവൾ പോകാൻ എന്ന മട്ടിൽ മുന്നോട്ട് ആഞ്ഞു. അതെ സമയം ശിവ അവന്റെ കൈ അവൾക്ക് കുറുകെ വച്ചു.

" ശിവ മാറ്..!  എനിക്ക്...

💬 Comments

View all comments