Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
എനിക്ക് പോണം " എങ്ങനെയോ വിക്കി വിക്കി അവൾ പറഞ്ഞു ഒപ്പിച്ചു.. കൈകൾ ചെറുതായി വിറച്ചു തുടങ്ങിയിരുന്നു..!
" നീ... നീ ഒരു മധുരമുള്ള കനിയാണ് സ്റ്റെല്ല... കൊതി തോന്നുന്നു.. എനിക്ക് നിന്നോട്..!! " ശിവ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി പതിയെ വീണ്ടും അടുത്തു.
അവളുടെ നെഞ്ചിൽ മുഴങ്ങി കൊണ്ടിരുന്ന പെരുമ്പറ പതിയെ ഉയർന്നു വന്നു.. !! സൂചി വീണാൽ അറിയുന്ന മൂകത അവിടേക്ക് കടന്നു വന്നു.
ഒരു കൈ പിടി ദൂരത്തിൽ വാതിൽ ഉണ്ടെങ്കിലും ഒന്ന് അനങ്ങാൻ പോലും ആവാത്ത സങ്കീർണമായ അവസ്ഥ...!!!
" സ്ട്രോബെറിയുടെ മണം ആണ് നിനക്ക്..!! " അവന്റെ വാക്കുകൾ അവളുടെ ചെവിയിൽ അലയടിച്ചു.
" ശിവ.. പ്ലീസ് " അതിന് മറുപടി എന്നോണം അവൻ അവളുടെ ഇടുപ്പിൽ കൂടി കയ്യിട്ട് അവന്റെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു..!! അവളുടെ റോസ് നിറമുള്ള തുടിക്കുന്ന ചുണ്ടുകളിൽ കൂടി വലത് കൈ ഓടിച്ചു.
" ഈ ചുണ്ടുകളിൽ ഞാൻ ചുംബിക്കട്ടെ..??? " നഗ്നമായ ഇടുപ്പിന്റെ മാർദ്ദവമുള്ള കൊഴുപ്പിൽ അവന്റെ തഴമ്പുള്ള കൈ അമർന്നതും.. അവൾ ഒന്ന് പുളഞ്ഞു..!!!
ശിവയുടെ നോട്ടം തന്റെ വിറക്കുന്ന ചുണ്ടുകളിലക്ക് ആണെന്ന് കണ്ടതും അവൾ ' വേണ്ട..' എന്ന നിഷേധാർത്ഥത്തിൽ തല വെട്ടിച്ചു കൊണ്ടിരുന്നു..!
ശിവ അവന്റെ വലത് കൈ കൊണ്ട് അവളുടെ പാറിയ മുടി ഇഴകളെ ഒതുക്കി വച്ചു.. ശേഷം മുന്നോട്ട് ആഞ്ഞതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു..!
" നിന്റെ സൗന്ദര്യവും എന്നെ മത്ത് പിടിപ്പിക്കുന്നു.. എനിക്ക് നീയന്ത്രിക്കാൻ ആവുന്നില്ല.. പെണ്ണെ " അവൻ അടുത്ത് വന്നു അവളുടെ മൂക്കുത്തിയിൽ ഒരു നേർത്ത ചുംബനം നൽകി..!!!
പിന്നെ പതിയെ അവളിൽ നിന്നും വിട്ട് മാറി കൈകൾ പൂർണമായും അയച്ച് അവളെ മോചിപ്പിച്ചു..!
സ്റ്റെല്ല പതിയെ കണ്ണുകൾ തുറന്നു...
" ബൈ സ്റ്റെല്ല.. ഞാൻ പോകുന്നു.. " അപ്പോഴേക്കും ശിവ അവളിൽ നിന്നും വിട്ട് നടന്ന് തുടങ്ങിയിരുന്നു.
അവളുടെ നെഞ്ചിൽ മുഴങ്ങി കൊണ്ടിരുന്ന പെരുമ്പറ പതിയെ സാവധാനമായി.. !! ശിവ തന്നെ കടന്ന് പോയിരിക്കുന്നു..!!!!
കുറച്ചു സമയം കൂടി ശില പോലെ അവിടെ നിന്ന ശേഷം അവൾ പതിയെ വാതിലിന് അടുത്തേക്ക് നടന്നു കാലുകൾക്ക് വല്ലാത്ത ഭാരം പോലെ...
ഫോണിന്റെ തുടർച്ചയായ ബെല്ലടി ശബ്ദം കേട്ടതും അവൾ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു..!!!!!
ആൽബി ആണ് " ആം പറ ആൽബി
💬 Comments
View all comments