0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 1750

"

" ഡീ കുറച്ചു കബാബ്  വാങ്ങട്ടെ ?? രാത്രിക്കതെക്ക്  "

" ആം വാങ്ങിക്കോ..! "

" വേറെ എന്തേലും വേണോ..? "

" എനിക്കൊരു ജ്യൂസ് വാങ്ങി കൊണ്ട് വരോ..? അനാർ അല്ലെങ്കിൽ ചിക്കു " അവൾ പതുത്ത രീതിയിൽ അവനോട് കൊഞ്ചി ചോദിച്ചു. വരാം എന്ന് പറഞ്ഞു ആൽബി ഫോൺ കട്ട് ചെയ്തു. അവൾ വേഗം മുഖം കഴുകി ഒന്ന് ഫ്രഷ്‌ ആയി.

ആൽബിൻ വന്നപ്പോഴേക്കും 7 മണി യോട് അടുത്തിരുന്നു.

" അത് ശരി..!  എന്നെ കൂട്ടാണ്ട് അപ്പനും മോളും കൂടി നടക്കാൻ പോയല്ലേ ? " സ്റ്റെല്ലയുടെ  പെരുമാറ്റം വളരെ നോർമൽ ആയിരുന്നു.

"  അതിന് നീ എന്നോട് മൂപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പൊ പിന്നെ ഞങ്ങൾ അങ്ങ് പോയിട്ട് വരാം എന്ന് കരുതി..!!! "

"  ആ നീ നിർബന്ധിക്കണമായിരുന്നു "

"  ഇന്ന് പോട്ടെ നാളെ നിർബന്ധിക്കാം  കേട്ടോ " അവൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.

സ്റ്റെല്ല  ആൽബിയുടെ  കയ്യിൽ നിന്നും കബാബിന്റെ കവർ വാങ്ങി.. രാത്രി അത്താഴം കഴിച്ച് അവർ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു.. ശേഷം ബെഡ്റൂമിലേക്ക് കടന്നു.

"  ഡി കുഞ്ഞു ഉറങ്ങിയോ..?? " ആൽബിയുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായ സ്റ്റെല്ല  തിരിഞു കിടക്കാൻ കൂട്ടാക്കിയില്ല.

"  ആൽബി  ഇന്ന് എനിക്കൊരു മൂഡില്ല..! ഒരു തലവേദന പോലെ "

"  ആ കുഴപ്പമില്ല നീ കിടന്നോ നാളെ നോക്കാം " ആൽബി അവളെ കൈ വിരിച്ചു കിടന്ന് അടുത്തക്ക് വിളിച്ചു... അവൾ ചിരിച്ചുകൊണ്ട് ആൽബിയുടെ നെഞ്ചിലേക്ക്  കിടന്നു.

അവന്റെ  നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോൾ അവളുടെ മനസ്സിൽ ആകെ കലങ്കുഷിതമായിരുന്നു.. '  സോറി ആൽബി.. എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല  '  മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ ഉറക്കത്തിലേക്ക് വഴുതി വീഴാൻ  ശ്രമിച്ചു. അപ്പോഴും അവളുടെ മനസ്സിൽ ഒരു ചോദ്യം ബാക്കിയായിരുന്നു അയാൾ ശരിക്കും  നല്ലവനോ അതോ ഒരു വില്ലനോ...???

ബാംഗ്ലൂരിന്റെ മറ്റൊരു കോണിൽ നാല് നില ഉള്ള അപ്പാർട്മെന്റിന്റെ പടികൾ അയാൾ നടന്നു കയറുകയായിരുന്നു..

ശീതികരിച്ച അത്യാഡംബരമായ ഒരു  മുറിയുടെ വാതിൽക്കൽ എത്തിയതും അയാൾ  നിന്നു.

"  ശിവ ഒരു കാര്യം  ഉണ്ട്‌ " മുറിയിൽ വലിച്ചു കൊണ്ടിരിക്കുകയായിരുന്നു ശിവയുടെ അടുത്തേക്ക് സ്വാമി കയറി വന്നു.


' എന്താണ് മട്ടിൽ ശിവ കൈകൊണ്ട് ആംഗ്യം  കാണിച്ചു ചോദിച്ചു.

💬 Comments

View all comments