0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2808

പരിസരത്തുമായി ചെലവഴിച്ചു...!

ശരിക്കും വല്ലാത്തൊരു മോഡ് തന്നെയാണ് ഇസ്കോൺ ടെമ്പിൾ.. ബാംഗ്ലൂരിയൻസിനെ സംബന്ധിച്ചിടത്തോളം ഔട്ടിങ് ഫസ്റ്റ് ചോയ്സ് ലാൽബാഗോ അല്ലെങ്കിൽ നന്ദിഹിൽസൊ ആയിരിക്കും..!
ഇവിടെ ശരിക്കും ഇസ്കോൺ ടെമ്പിൾ ഒരു വെറൈറ്റി ചോയ്സ് തന്നെയായിരുന്നു...!!!

ടെമ്പിളിൽ പോയി വന്ന ശേഷം ഞങ്ങൾ നേരെ പോയത് കോർമംഗലാ നെക്സസ് മാളിലേക്കാണ്.. അവിടെയും കുറച്ച് സമയം ചിലവഴിച്ച ശേഷം ഞങ്ങൾ തിരിച്ച് പോരാൻ തുടങി..

" ഡീ പുറത്തുന്നു കഴിച്ചാലോ..?? "
കാർ സെന്റ് ജോൺസിലെ ട്രാഫിക്കിൽ കിടക്കുമ്പോൾ ആണ്.. ഫുഡ് കഴിച്ചെക്കാം എന്ന് കരുതിയത്..!!

" ആം..! ഇനി വയ്യ വച്ച് ഉണ്ടാക്കാൻ.."
സ്റ്റെല്ല ആദ്യമേ കയ്യൊഴിഞ്ഞു.

" എന്നാ..പിന്നെ മടിവാളയിൽ നിന്നൊരു മന്തി ആവാം.. "
വണ്ടി അവിടെക്ക് തിരിച്ച്.. വയർ നിറഞ്ഞൊരു മന്തിയും കഴിച്ച് ആണ് അന്ന് ഞങ്ങൾ മടങ്ങിയത്..!!

റൂമിൽ എത്തിയപ്പോഴേക്കും അന്ന മോൾ ഉറങിയിട്ടുണ്ടായിരുന്നു.. രാത്രി ഏറെ വൈകിയപ്പൊഴും സ്റ്റെല്ല ഇന്നത്തെ യാത്രയിൽ എടുത്ത ഫോട്ടോസ് കാണുകയായിരുന്നു..

ഞങ്ങൾ രണ്ടുപേരും ടെമ്പിളും പരിസരത്തുമായി വിവിധ പോസിൽ എടുത്ത ഫോട്ടോസ്..

സ്റ്റെല്ലക്ക് ഫോട്ടോസ് എടുക്കുന്നത് ഒരു വല്ലാത്ത ഹോബി തന്നെയാണ് എവിടെപ്പോയാലും അവൾ ആവശ്യത്തിൽ കൂടുതൽ ഫോട്ടോസ് എടുക്കും ...!!

ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നതും അവളുടെ മാത്രമായിട്ടും അങ്ങനെ ഒരുപാട് ഫോട്ടോസ് എടുത്തുകൂട്ടും..!!

സ്റ്റെല്ല ഉറങ്ങിയെങ്കിൽ കുറച്ച് സമയം എൻറെ പൊതി പുറത്തേക്ക് എടുക്കാമെന്ന് ഞാൻ ആലോചിച്ചില്ലെങ്കിലും കഴിഞ്ഞദിവസം നടന്ന സംഭവം ഓർത്തപ്പോൾ അത് വേണ്ട എന്ന് തീരുമാനിച്ചു..!!

ഇത്രയും നേരം മര്യാദയ്ക്ക് ചിരിച്ചു കളിച്ചു നടന്നിട്ട്.. രാത്രി കിടക്കുന്നതിനു മുമ്പ് വെറുതെ എന്തിനാ.. അടി ഉണ്ടാക്കുന്നത്..? അതുകൊണ്ടുതന്നെ ഇപ്പോൾ ആ തീരുമാനം നല്ലതല്ല എന്ന് എന്റെ മനസ്സ് പറഞ്ഞു.

" എടീ നാളെ സൺഡേ അല്ലേ എന്നാ പ്രോഗ്രാം..?? "
ഞാൻ അടുത്ത ചോദ്യം എറിഞ്ഞു.

" എനിക്ക് പ്രത്യേകിച്ച് ഒന്നുമില്ല..!! രാവിലെ ഇവിടെ പള്ളി കഴിഞ്ഞിട്ട് നമുക്ക് റോയിപ്പാപ്പന്റെ അടുത്ത് കൂടി പോയിട്ട് വരാം.. കുറെ നാളായില്ലേ അങ്ങോട്ടേക്ക് ഇറങ്ങിയിട്ട്.."

" ആ എന്നാൽ പിന്നെ അങ്ങനെയാവട്ടെ "
നാളേക്ക് ഉള്ള പ്ലാൻ കൂടി ഞങ്ങൾ തയ്യാർ ആക്കി..!!

രാത്രി രണ്ടുപേരും ഗുഡ് നൈറ്റ് പറഞ്ഞു കിടക്കുന്നതിനു മുന്നായി പതിവുപോലെ കുറച്ച് സമയം നീണ്ട ചെറിയ സ്നേഹ പ്രകടനവും ഉണ്ടായിരുന്നു...

പകലിന്റെ ഷീണവും മന്തിയുടെ എഫക്റ്റ്സും എല്ലാം കൂടി.. ഞാൻ പെട്ടെന്ന് തന്നെ ഉറക്കത്തിലെക്ക് വീണു..!!

💬 Comments

View all comments