0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2808

കിടക്കുന്നതിനു മുന്നേ കുറച്ചു സമയം സ്റ്റെല്ല ഫോണിൽ കളിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത്..

" റ്റിംഗ് " എന്ന ശബ്ദത്തോടെ പെട്ടെന്ന് ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നും വന്ന മെസ്സേജിലെക്ക് അവളുടെ ശ്രെദ്ധ തിരിഞ്ഞു.

അവൾ അപ്പോൾ തന്നെ ചാറ്റ് ബോക്സ്ന തുറന്നു നോക്കി.. അറിയാത്ത നമ്പരിൽ നിന്നും ' ഹായ് ' എന്നൊരു ടെക്സ്റ്റ്..

" ഹു ഈസ് ദിസ്..? "
അവൾ തിരികെ ടെസ്റ്റ് ചെയ്തു.

" ഹൗ ആർ യു..? "
അവളുടെ ചോദ്യത്തിന് തിരികെ ഒരു മറു ചോദ്യമാണ് വന്നത്.

അവളിൽ കുറച്ചുകൂടി ജിങ്ഞാസ ഉടലെടുത്തു..
" ഐ ആം ഫൈൻ..!! ഹു ആർ യു ? "
അവൾ ഒന്ന് കൂടി ചോദിച്ചു.

ആ ചോദ്യത്തിന് കുറച്ച് സമയത്തേക്ക് മറുപടി വന്നില്ല ഏകദേശം രണ്ടു മിനിട്ടോളം അപ്പുറത്ത് ആൾ ഓൺലൈനിൽ കാണിച്ചെങ്കിലും മറുപടിയൊന്നും തന്നെ വന്നില്ല...!!

അവൾ ഒരു ചോദ്യചിഹ്നം കൂടി പുറകെ അയച്ചു അപ്പോൾ അപ്പുറത്ത് നിന്നും ഒരു വൺ ടൈം ഇമേജ് ഇപ്പുറത്തേക്ക് വന്നു...

" വാട്ട് തെ ഹെൽ..? "
അവൾ പിടയ്ക്കുന്ന ഹൃദയത്തോടെ ആ മെസ്സേജ് ഓപ്പൺ ചെയ്തതും അവളുടെ ഹൃദയ മിടിപ്പ് അതി വേഗത്തിൽ ആയി..!!!!!

അതിൽ തഴമ്പുള്ള കൈകളിൽ തുറന്നു വെച്ചിരിക്കുന്ന ഒരു കുഞ്ഞു മൂക്കുത്തി ഉണ്ടായിരുന്നു...!!
ഒരു ഞെട്ടലോടെ അവൾ ആളെ തിരിച്ചറിഞ്ഞു ശിവ... കുറച്ച് സമയത്തേക്ക് എന്ത് പറയണം എന്നൊ എന്താണ് ടൈപ്പ് ചെയ്യേണ്ടത് അവൾക്കു ബുദ്ധിയിൽ വന്നില്ല..!!

തൊട്ടപ്പുറത്ത് ആൽബി കിടപ്പുണ്ട് ആൽബിയോട് പറയണമോ..?? വേണ്ടയോ ഒരു നിമിഷം അവളുടെ മനസ്സിൽ കൂടി നൂറായിരം ചിന്തകൾ കടന്നുപോയി.

" നീ എന്നോട് ദേഷ്യത്തിൽ അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. "
അപ്പുറത്തുനിന്നും നീന്നും വന്ന മെസ്സേജ് അവളുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും ആ സീൻ കൊണ്ടുവന്നു.

" ആണോ.. സ്റ്റെല്ല..?? "
ഓരോ മെസ്സേജ് വരുമ്പോഴും സ്റ്റെല്ലയുടെ കൈകൾ ആ തണുപ്പിലും വിറയ്ക്കുന്നുണ്ടായിരുന്നു.

" ഹലോ ആർ യു ദയർ..?? " അവസാനമായി അവളുടെ മറുപടികൾ ഒന്നും കാണാത്തത് കൊണ്ടാവണം ശിവ ഒരിക്കൽ കൂടി ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ ഫോണിൽ നെറ്റ് ഓഫ് ചെയ്തു എടുത്തുവച്ചു ശേഷം ആൽബിയുടെ നെഞ്ചിലേക്ക് ചെരിഞ്ഞു കിടന്നു.. എങ്കിലും അവളുടെ തലയിൽ അപ്പോൾ നൂറുകൂട്ടം ചിന്തകൾ ആയിരുന്നു.

' ഇത് എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് ?

💬 Comments

View all comments