0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2922

സ്റ്റെല്ല പോക്കാൻ തുടങ്ങിയത് കൊണ്ട് തന്നെ ഇത്തവണ ആൽബിൻ കൃത്യമായ പ്ലാനോടുകൂടിയാണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്..

ബെഡ്‌റൂമിൽ നിന്നും ഡ്രെസ്സ് എല്ലാം മാറി കുറച്ചു സമയം ഫോണിൽ കളിച്ചു ഇരിക്കുമ്പോൾ ആണ് സജിൻ പിന്നെയും വിളിക്കുന്നത്...

" ചേട്ടായി... സാധനം ഒത്ത് വന്നിട്ടുണ്ട് പക്ഷേ ഇപ്പോൾ ഇല്ല..! എത്തണമെന്നാണ് അവർ പറയുന്നത് ഏകദേശം ഈ ആഴ്ചയിലെ അവസാനത്തേക്കു തയ്യാറാക്കി തരാം എന്ന് പറയുന്നുണ്ട്... എന്താ..?? "

" ഒരാഴ്ചയല്ലേ അതു കുഴപ്പമില്ല എന്തായാലും കയ്യിൽ ഉള്ളത് കുറച്ചു ദിവസം കൂടി കൊണ്ടു പോകാം..!! നീ എത്തിയാൽ വിളിക്ക് "

" ആ ശരി ചേട്ടാ ഞാൻ എന്തായാലും വിളിക്കാം "
അതും പറഞ്ഞ് സജിൻ കോൾ കട്ട് ചെയ്തു.

ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ദൂരെ നിന്നും സ്റ്റെല്ലാ കുഞ്ഞിനെയും കൊണ്ട് നടന്നുവരുന്നത് ആൽബിൻ ശ്രദ്ധിച്ചിരുന്നു

അവൻ നേരെ കിച്ചണിൽ ചെന്ന് ചായക്ക് വെള്ളം വച്ചു ഫോണിൽ ഒരു പഴയ ക്രിസ്ത്യൻ ഡിവോഷണൽ സോങ് പ്ലേ ചെയ്തു... അതിനൊപ്പം കൂടെ പാടി കൊണ്ട് തന്നെ അവൻ ഫ്രീസറിൽ നിന്നും ഒരു മുട്ടയെടുത്ത് മിക്സ് ചെയ്യാൻ തുടങ്ങി...!!

" വൈകിയെ എത്തുള്ളു പറഞ്ഞിട്ട്.. ?? " പുറകിൽ അവളുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.

" ആം.. പറഞ്ഞിരുന്നു..!!! പക്ഷേ നേരത്തെ പോരേണ്ടി വന്നു. ഞാൻ ആലോചിക്കുമ്പോൾ എന്റെ ഭാര്യയും കുഞ്ഞും ഒറ്റക്കല്ലേ അപ്പോൾ പിന്നെ എനിക്ക് വേറെ ഒന്നും ചിന്തിക്കേണ്ടി വന്നില്ല..!! "
അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

" അതൊന്നുമായിരിക്കില്ല അവരവിടുന്ന് ചിലപ്പോൾ ഇറക്കി വിട്ടു കാണും... "

" ഓ പിന്നെ..! ഒന്ന് പോയെടി.."
അതും പറഞ്ഞ് രണ്ടുപേരും കൂടി ചിരിച്ചുകൊണ്ടിരുന്നു.

" നിനക്ക് ഓംലേറ്റ് വേണോ..?? "
പാൻ ചൂടാക്കുമ്പോൾ അവൻ സ്റ്റെല്ലയോട് ആയി ചോദിച്ചു.

" ആം ഒരെണ്ണം എനിക്കും അടിച്ചേക്ക്...!! പിന്നെ ആൽബി ഒരു കാര്യം പറയാനുണ്ട്.. "

" എന്താ..? "

" ശിവാനന്ദ് പിന്നെയും ലാന്റ് ചെയ്തിട്ടുണ്ട് നാളെ മുതൽ മാർത്ത ഹള്ളിയിലുള്ള പുതിയ പ്രോജക്ട് അയാൾ നേരിട്ട് പോയി

💬 Comments

View all comments