0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2921

ചെറിയ ടെൻഷൻ ഉണ്ടാക്കി.

അവൾ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.

" ഹലോ... "

" സ്റ്റെല്ല.. ശിവയാണ്..!! എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു.. "

" പറഞ്ഞോളൂ "

" ഞാൻ പറയുന്നത് താൻ മൊത്തം കേൾക്കണം.. തനിക്ക് എന്നെ കാണുമ്പോൾ ടെൻഷൻ ആവുന്നതും ഒരുതരം ഒഴിഞ്ഞുമാറലും ഞാൻ ശ്രദ്ധിക്കുന്നുണ്ട് അന്നൊരിക്കൽ ഒരു സാഹചര്യത്തിൽ ഞാൻ അങ്ങനെ ചെയ്തു പോയി നൗ ലീവ് ഇറ്റ്..!! "
ശിവ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..

" പിന്നെ ജോലിയുടെ ഭാഗമായി കുറച്ചു ദിവസം നമ്മൾ ഒരുമിച്ച് ആയിരിക്കും തനിക്ക് എന്നോട് പൂർണ സ്വാതന്ത്ര്യത്തോടെ പെരുമാറാം.. എനിക്കും അങ്ങനെ തന്നെ ആകാം എന്ന് ഞാൻ കരുതുന്നു. ഇതൊന്ന് തന്റെ അടുത്ത് പറയണമെന്ന് തോന്നി അതുകൊണ്ടാണ് വിളിച്ചത്...!! "
സ്റ്റെല്ലക്ക് മറുപടിയൊന്നും പറയാൻ സമ്മതിക്കാതെ ശിവ ഫോൺ കട്ട് ചെയ്തു.

ശിവാനന്ദ് വിളിച്ചു സംസാരിച്ചത് അവൾക്ക് കുറച്ച് ആശ്വാസം നൽകിയിരുന്നു.

' എന്തായാലും നോക്കാം എന്താണ് സംഭവിക്കുക എന്ന്.. തീരെ പറ്റുന്നില്ല എങ്കിൽ മാനേജ്മെന്റിനോട് തനിക്ക് പറ്റില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാം '

അന്ന് ലേറ്റായി വരും എന്ന് പറഞ്ഞിരുന്നെങ്കിലും ആൽബിൻ നേരത്തെ തന്നെ വീട്ടിലെത്തിയിരുന്നു

സുഹൃത്തിനെ കണ്ടു മടങ്ങി എത്തിയപ്പോഴേക്കും സ്റ്റെല്ല കുഞ്ഞിനെയും കൊണ്ട് നടക്കാൻ പോയ.. സമയമായിരുന്നു അത്.

റൂമിലേക്ക് വന്ന് കയറിയപ്പോൾ ആണ് സജിൻറെ ഭാഗത്തുനിന്നും ആൽബി കോൾ വരുന്നത്
" ചേട്ടായി കൊണ്ടു പോയ സാധനം എങ്ങനെയുണ്ട്..? "

" എൻറെ പൊന്നു മോനെ സത്യം പറയാലോ ഇത്രയും നല്ല സാധനം ഈ അടുത്ത് നിന്നും കിട്ടിയിട്ടില്ല..!! പിന്നെ കുറച്ചു കൂടി ഉണ്ടാവുമോ...?? "
ആൽബിൻ സജിനോട് തന്റെ ആവശ്യം അറിയിച്ചു.

" ഉള്ളത് തീർന്നോ..?? "

" ആ സാധനം ഒരാഴ്ചത്തേക്ക് ഉള്ളൂ ഇത്തവണ കുറച്ച് കൂടുതൽ ക്വാണ്ടിറ്റി വേണം നീ കുറച്ച് കൂടുതലൻ ഒപ്പിക്കാൻ നോക്ക് "

" ആം ..!! ഞാൻ ഒന്ന് നോക്കിട്ട് വിളിക്കാം "
ആൽബിന് പ്രേതീക്ഷ നൽകി സജിൻ കാൾ കട്ട് ചെയ്തു.

ഒരിക്കൽ

💬 Comments

View all comments