0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2920

ശിവ അന്നൊരുവട്ടം അബദ്ധം പറ്റിയതാണെന്ന് പറഞ്ഞല്ലോ ഇനി അങ്ങനെ ഒരു അവസരം വരാതെ നോക്കിയാൽ പോരെ ? '

' ആദ്യമേ ഒരു അകലം പാലിക്കാം നിനക്കത് ചെയ്യാൻ കഴിയും സ്റ്റെല്ല...!! കർത്താവേ കൂടെയുണ്ടാകണമേ '
കഴുത്തിൽ അണിഞ്ഞിരിക്കുന്ന കൊന്തയിലേക്ക് അവൾ കൈകൾ ചേർത്ത് പിടിച്ചു.

" സ്റ്റെല്ലാ തന്നെ സാർ വിളിക്കുന്നുണ്ട്.."
അവളുടെ ശ്രെദ്ധ തിരിച്ചുകൊണ്ട് മറ്റൊരു സ്റ്റാഫിന്റെ വിളി വന്നതും അവൾ മാനേജരുടെ ക്യാമ്പിലേക്ക് നടന്നു.

ഡോർ തുറന്ന് അകത്തു കയറിയപ്പോൾ അവിടെ നേരെ ഓപ്പോസിറ്റ് ആയി ശിവ ഇരിക്കുന്നുണ്ടായിരുന്നു..

" സ്റ്റെല്ല..! സോ.. നാളെ മുതൽ.. യൂ ഷുഡ് ബി വിത്ത്‌ ഹിം.. നേരത്തെ എത്താൻ നോക്കണം.. നോ ലേറ്റ് ലോഗിൻ പിന്നെ ഇത്തവണ മറ്റേ കുട്ടി ഉണ്ടാവില്ല താൻ ഒറ്റക്ക് ആയിരിക്കും ശിവയെ അസിസ്റ്റൻറ് ചെയ്യുന്നത്..!! മാർതഹള്ളിയിലും ബലന്തൂരിലുമായി ഉള്ള നമ്മുടെ നിലവിലെ പ്രോജക്ടുകൾ ശിവ വിസിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് സോ ടേക്ക് കെയർ ഓഫ് താറ്റ് ആൻഡ് ലീവ് തെ റെസ്റ് ടൂ മി..!! ഒക്കെ "

" യെസ്.. സാർ..!! ഞാൻ നോക്കിക്കോളാം "
അവൾ സമ്മതത്തോടെ തല കുലുക്കി.

ഇടക്ക് ശിവയുടെ മുഖത്തേക്ക് അവൾ നോക്കി എങ്കിലും ആൾ വല്ലാത്ത ജാഡ ഇട്ട് അവിടെ ഇരിപ്പ് ആണ്.

" നാളെ ശിവയുടെ പി എ തന്നെ കോൺടാക്ട് ചെയ്യും ആർ വീ ക്ലിയർ ..?? "

" യെസ്..!! കംപ്ലീറ്റ്ലി "
മറുപടി കൊടുത്ത് അവൾ പുറത്തേക്ക് പോയി.

വൈകുന്നേരം ലോഗ് ഔട്ട്‌ ചെയ്ത് അവൾ വേഗം ഇറങ്ങി നേരെ ഡെ കെയറിൽ പോയി കുഞ്ഞിനെ കൂട്ടി.. വീട്ടിലേക്ക് പോയിരുന്നു..!!

' ഗിഫ്റ്റിന്റെ കാര്യം നാളെ ചോദിക്കണമോ ? അല്ലെങ്കിൽ വേണ്ട.. പിന്നീട് എപ്പോഴെങ്കിലും ചോദിക്കാം..!! '
ചിന്തകളെ മാറ്റി അവൾ തൻറെ മറ്റു ജോലികളിലേക്ക് ശ്രദ്ധ തിരിച്ചു.

ത്രിസന്ധ്യാ സമയം അന്ന മോളെയും നോക്കി കൊണ്ടിരുന്ന സമയത്ത് ആണ് അവളുടെ ഫോൺ ശബ്ദിച്ചത്..
ആൽബി ആയിരിക്കുമെന്ന് കരുതി ഫോണെടുത്തെങ്കിലും ഫോണിൽ തെളിഞ്ഞ ശിവ എന്ന പേര് സ്റ്റെല്ലയിൽ

💬 Comments

View all comments