0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2918

കൊണ്ടിരിക്കുന്നത് "
ഉച്ചയ്ക്ക് ശിവയെ കണ്ടത് മുതൽ കാര്യങ്ങൾ ആകേ താളം തെറ്റാൻ തുടങ്ങിയത്.. അവളിൽ ചെറിയ ടെൻഷൻ ഉണ്ടാക്കാൻ തുടങ്ങി.

വാഷ് റൂമിൽ എത്തി കയ്യിൽ വെള്ളം എടുത്ത് അവൾ മുഖത്ത് അടിച്ചു കഴുകി.. !!
കർചീഫ് കൊണ്ട് തുടച്ചു മുഖം വൃത്തിയായി എന്ന് ഉറപ്പുവരുത്തി പുറത്തേക്കിറങ്ങി.

ടേബിളിൽ വന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ ആൽബിയുടെ മൂന്ന് മിസ്കോൾ വന്നു കിടക്കുന്നതു കണ്ടു.

അപ്പോൾ തന്നെ അവൾ തിരിച്ചു വിളിച്ചു.
" ആൽബി എന്നാ.. വിളിച്ചെ..?? "

" എടീ ഞാൻ ഇന്ന് ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് ഇറങ്ങി..!! "
അപ്പുറത്ത് ആൽബിയുടെ ശബ്ദം.

" അതെന്നാ പറ്റി നേരത്തെ ഇറങ്ങിയത്..? "

" എൻറെ ഒരു സുഹൃത്ത് അമേരിക്കയിൽ നിന്നും ഇവിടെ വന്നിട്ടുണ്ട്.. ബോബി..!! ആള് ചങ്ങനാശ്ശേരിക്കാരൻ ആണ്.. ഇപ്പോ ബാംഗ്ലൂരിൽ ഉണ്ട് അവിടുന്ന് നേരെ നാട്ടിലേക്ക് പോകും... അപ്പോൾ ഇന്നെ അവനെ കാണാൻ പറ്റുള്ളൂ.. സോ ഞാൻ അവന്റെ അടുത്തേക്ക് പോവുകയാണ് "
ഡ്രൈവ് ചെയ്യുന്നതിടയിൽ ആൽബി ഭാര്യയെ കാരണം ബോധിപ്പിച്ചു.

" ആം ഒക്കേ..!! പിന്നെ വൈകുന്നേരത്തേക്ക് എത്തില്ലേ അതോ ലേറ്റ് ആകുമോ ?? "

" എന്ന് ചോദിച്ചാൽ അധികം പോയാൽ ഒരു 7 മണി 8 മണി അതിനുള്ളിൽ ഞാനെത്തും..!! "
ആൽബിൻ സംസാരിക്കുമ്പോഴും അവളുടെ ശ്രദ്ധ ഇടക്കല്ലാം മറ്റെവിടിയോ ആയിരുന്നു..

" സ്റ്റെല്ല...?? പെണ്ണേ...??? എടീ....??? "

" ആം.. .. പറ ആൽബി "

" അപ്പോൾ ഞാൻ പറഞ്ഞതുപോലെ ഞാൻ അവന്റെ അടുത്തേക്ക് പോവുകയാണ് വൈകുന്നേരം വരാം...!! പിന്നെ കുഞ്ഞിനെ നീ തന്നെ കൂട്ടിക്കോ.. ഇന്ന് നീ കുറച്ച് ലേറ്റ് ആവും എന്ന് ഞാൻ അവരുടെ അടുത്ത് പറയാം "

" ശരി.. ഒക്കേ എന്നാ..!! "
കാൾ കട്ട് ചെയ്ത് അവൾ ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ടു.

സ്റ്റെല്ല കട്ട് ചെയ്ത ഫോണും കൈയ്യിൽ
പിടിച്ച് കുറച്ചുനേരം എന്തൊക്കെയോ ചിന്തിച്ചു നിന്നു.

' താൻ എന്തിനാണ് അധികമായി ചിന്തിക്കുന്നത് ? '

'

💬 Comments

View all comments