0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2917

പെർഫോം ചെയ്യുന്ന പലരും ഇവിടെയില്ലേ..?? ഇത്രയും നല്ല ഒരു പ്രൊജക്റ്റ് ആവുമ്പോൾ അവരെ ഇടുന്നതല്ലേ കുറച്ചു കൂടി ബെറ്റർ..!! "
അവൾ ഒരിക്കൽ കൂടി എറിഞ്ഞു നോക്കി.

" സ്റ്റെല്ല എന്താ പറഞ്ഞു വരുന്നത് ?? "

" അല്ല ഞാൻ പറയുകയായിരുന്നു..!! ഞാൻ എന്തായാലും ഒരാഴ്ച അസിസ്റ്റ് ചെയ്തതല്ലേ.. ഇനിയിപ്പോ പ്രോജക്ട് കൂടുതൽ മുന്നോട്ടു പോകുമ്പോൾ കുറച്ചുകൂടി എക്സ്പീരിയൻസ് ആയ ടെന്നുഡ് ആയാ ഒരാൾ അല്ലേ ബെറ്റർ..!!"

" തന്റെ ഉദ്ദേശം ഒക്കെ എനിക്ക് മനസ്സിലാവും പക്ഷേ അയാൾ തന്റെ അടുത്താണ് കംഫർട്ടബിൾ എന്ന് പറയുമ്പോൾ പിന്നെ ഞാനെന്തു ചെയ്യാനാണ്.. !! "
മാനേജർ ഒരു തരം ആക്കി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

' ഓഹ് അപ്പോ അറിഞ്ഞോണ്ട് ലോക്ക് ആക്കിയത് ആണ് '
അവൾ മനസിൽ കണക്ക് കൂട്ടാൻ തുടങ്ങി.

" പിന്നെ.. അപാർട്ട്‌ ഫ്രം ആൾ തിസ്.. പുള്ളിക്കാരന്റെ ഭാഗത്തുനിന്നും വേറെ എന്തെങ്കിലും പ്രശ്നമുണ്ടോ ?? എന്തെങ്കിലും മോശം പെരുമാറ്റം അങ്ങനെ എന്തെങ്കിലും..??"

" ഏയ് നോ സാർ..!! അങ്ങനെയൊന്നുമില്ല.
ശരി ഞാൻ പോകട്ടെ "
അവൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും ശിവ അകത്തേക്ക് കയറാൻ നിൽക്കുകയായിരുന്നു.

പുറത്തേക്കിറങ്ങി വന്ന അവളുടെ കണ്ണുകൾ നേരെ പതിച്ചത് ശിവയുടെ മുഖത്തേക്ക് ആയിരുന്നു..
അവർ രണ്ടുപേരുടെയും കണ്ണുകൾ ഒരു നിമിഷം പരസ്പരം ഉടക്കി..!!
സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് പിന്നയും ഉയരാൻ തുടങ്ങി.. ഒരുപാട്.. ഒരുപാട് അടുത്ത് വന്ന പോലെ...
' സ്ട്രോ ബെറിയുടെ മണം ആണ് പെണ്ണെ നിനക്ക് '
ചെവിയിൽ ശിവയുടെ വാക്കുകൾ
അലയടിക്കുന്നു.. !!
ശ്വാസ ഗതി ഉയരുന്നു..ക്രെമാധീതമായി വല്ലാതെ ഉയരുന്നു...
ശിവയുടെ കണ്ണുകളിലെ തീക്ഷണത അവൾക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.. കൊത്തി പറിക്കും പോലെ.. എന്റെ ദൈവേമെ....!!

"സ്റ്റെല്ല...???? "
ഡോർ പാതി തുറന്നു പിടിച്ചുള്ള മാനേജരുടെ വിളി പെട്ടെന്ന് അവളെ വേറെ ലോകത്തു നിന്നും തിരികെ കൊണ്ട് വന്നു.
സ്റ്റെല്ല വേഗം സാരിയുടെ മുന്താണീ കൂട്ടിപ്പിടിച്ച് വാഷ് റൂമിലേക്ക് നടന്നു.

" എന്റെ ദൈവമേ... എന്താണ് സംഭവിക്കുന്നത്..?? എന്ത് കോപ്പാണ് സംഭവിച്ചു

💬 Comments

View all comments