Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
ആയ ചോക്ലേറ്റ്സ് ഗിഫ്റ്റ് ആയി വന്നിരുന്നു..!! അത് ശിവ ആണോ അയച്ചത് ? "
അവൾ ചോദ്യത്തിന് പുറമെ അവന്റെ മുഖ ഭാവം ശ്രെദ്ധിച്ചു കൊണ്ടിരുന്നു.
" ചോക്ലേറ്റ് ഇഷ്ടപ്പെട്ടോ ? "
അവളുടെ ചോദ്യത്തിന് ഒരു മറു ചോദ്യമാണ് ശിവ നൽകിയത്.
" യെസ്..! ഗുഡ്... ചോക്ലേറ്റ്സ് നന്നായിരുന്നു "
" അത് ഞാൻ തന്നെയാണ് അയച്ചത് സ്റ്റെല്ലയുടെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ കുഞ്ഞിൻറെ ബർത്ത് ഡേ സ്റ്റോറി ഞാൻ കണ്ടിരുന്നു..!! പിന്നെ അയക്കുമ്പോൾ നല്ലത് അയക്കണ്ടേ അതുകൊണ്ടാണ് തുർക്കിഷ് ചോക്ലേറ്റ് തന്നേ സെലക്ട് ചെയ്തത് "
" ഓഹ്.. ഒക്കേ..!! താങ്ക്യു "
അവൻറെ ഉത്തരം അവൾക്ക് സ്വീകാര്യമായിരുന്നു.
" എന്താ ഇഷ്ടമായില്ലേ ?? "
" അത് കൊണ്ടല്ല..!! നേരിട്ട് ഒരു താങ്ക്സ് പറയാൻ വേണ്ടിയാണ് ചോദിച്ചത് അല്ലാതെ മറ്റൊന്നുമില്ല. "
തന്റെ സംശയം മുഴുവൻ ആയി തീർന്നില്ല എങ്കിലും അവൾ പിന്നീട് ഒന്നും ചോദിക്കാൻ പോയില്ല.
കാർ പതിവിലും വിപരീതമായി പതുക്കെയാണ് പോകുന്നതെന്ന് ഇതിനകം സ്റ്റെല്ല തിരിച്ചറിഞ്ഞിരുന്നു എങ്കിലും അവൾ ഒന്നും മിണ്ടാതെ വണ്ടിയിൽ തന്നെ ഇരുന്നു.
കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ആൽബിന്റെ കോൾ വന്നത് അവൾ അപ്പോൾ തന്നെ അറ്റൻഡ് ചെയ്തു.
" പെണ്ണെ.. എന്നാ പരിപാടി ?? "
" ഒന്നുമില്ല ആൽബി സൈറ്റിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്..!! "
" ആരൊക്കെയുണ്ട് ?? "
" ഞാനും ശിവയും ആൾടെ പി എയും ഉണ്ട് ഞാൻ പറഞ്ഞിട്ടില്ലേ.. ? "
സ്റ്റെല്ല ശിവയുടെ മുഖത്ത് നോക്കാതെ ആൽബിനോട് ഒരു കള്ളം പറഞ്ഞു.
" ആണോ തിരക്കിലാണോ ? എങ്കിൽ പിന്നെ വിളിക്കാം "
അതും പറഞ്ഞ് ആൽബിൻ കോൾ കട്ട് ചെയ്തു.
" എന്തിനാ നുണ പറഞ്ഞത് ? "
ഒരു കൈ കൊണ്ട് സ്റ്റിയറിംഗ് തിരിക്കുന്നതിനിടയിൽ ശിവ ചോദിച്ചു.
" ഒന്നുമില്ല കുറച്ചുപേർ കൂടെയുണ്ടെന്ന് അറിഞ്ഞാൽ പുള്ളിക്ക് ഒരു ധൈര്യം ആയിരിക്കും "
അവളുടെ മറുപടിക്ക് അവൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.
സിൽക്ക് ബോർഡിലെ ട്രാഫിക്കിൽ കുരുങ്ങിക്കിടക്കുമ്പോൾ ആണ് അവർക്കിടയിലേക്ക്
💬 Comments
View all comments