0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2930

ഒരു കൊട്ടപ്പൂവുമായി ഒരു സ്ത്രീ നടന്നു അടുത്തത്.

ഡ്രൈവിംഗ് സീറ്റും ലക്ഷ്യമാക്കി വന്ന ആ സ്ത്രീയെ കണ്ടതും ശിവ ഗ്ലാസിന്റെ ഡോർ താഴ്ത്തി.

" സർ വളരെ നല്ല മണമുള്ള പുതിയ പൂവാണ് ഒരു ചൂടി എടുക്കട്ടെ ? "

" എനിക്ക് എന്തിനാണ് പൂ ?? "

" സർ താങ്കളുടെ ഭാര്യക്ക് നൽകാം..!! ഒരു സമ്മാനമായി അവർക്ക് കൊടുത്താൽ ഇഷ്ടപെടും "
അത് കേട്ട് ശിവ ചിരിച്ചു.

അവർ തമ്മിൽ കന്നഡയിൽ ഉള്ള സംസാരം
സ്റ്റെല്ലക്ക് മനസ്സിലായില്ല എങ്കിലും അവൾ ആ സ്ത്രീയോട് ചിരിച്ചുകൊണ്ടിരുന്നു .

" സാറിൻറെ ഭാര്യ അതിസുന്ദരിയാണ് ഈ പൂ കൂടി വച്ചാൽ അവർ കുറച്ചു കൂടി സുന്ദരിയാകും "

" നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ..? എങ്കിൽ ഒരു ചൂടി തന്നേക്ക് "
അവർ കച്ചവടം നടന്ന സന്തോഷത്തിൽ കോട്ടയിൽ നിന്നും ഒരു ചൂടി പൂവെടുത്ത് ശിവക്ക് നൽകി.

ശിവ ഒരു 500 ന്റെ നോട്ട് എടുത്തു കൊടുത്ത് ബാക്കി വച്ചുകൊള്ളുവാൻ പറഞ്ഞു.

ഇരട്ട സന്തോഷത്തിൽ നന്ദി പറഞ്ഞു അവർ അവിടെ നിന്നും നടന്നു പോയി ആ പൂക്കൾ അവൻ ഡയറക്ടായി അവൾക്ക് തന്നെ നൽകി.

" വേണ്ട.. ശിവ..! "
അവൾ വലിയ താൽപ്പര്യം കാണിച്ചില്ല.

" തനിക്കൊരു സമ്മാനം നൽകാനുള്ള സ്വാതന്ത്ര്യം എനിക്കില്ലെ സ്റ്റെല്ല..? തനിക്കിത് ഭംഗിയായി ചേരും "

ശിവ അവളുടെ കൈ പിടിച്ചു പെണ്ണിന്റെ കൈകളിലേക്ക് പൂക്കൾ നൽകി.

" ആ സ്ത്രീ എന്തിനാ എന്നെ നോക്കി ചിരിച്ചത് ?? "
സ്റ്റെല്ല കൈകളിലെ പൂവിൻറെ സ്മെല്ല് ആസ്വദിക്കുന്നതിനിടയിൽ അവനോട് ചോദിച്ചു.

" അവർ പറയുന്നത് നീ എൻറെ ഭാര്യയാണെന്നും എനിക്ക് നന്നായി ചേരുന്ന സുന്ദരിയായ പെണ്ണാണെന്നും "

" എന്റെ പൊന്നോ...!! എന്നിട്ട് ശിവ എന്താ പറഞ്ഞത് ? "

" നീ സുന്ദരിയായ പെണ്ണ് തന്നെയാണ് പക്ഷേ എൻറെ ഭാര്യയല്ല എന്ന് ..!! "
അവൻ ചെറിയ കള്ള ചിരിയൊടെ പറഞ്ഞു.

" അതുതന്നെയാണൊ പറഞ്ഞത് ?? "
സ്റ്റെല്ല ചെറിയ സംശയത്തോടെ

💬 Comments

View all comments