0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2931

ചോദിച്ചു.

" യെസ്..!! ഞാനെന്തിനു നുണ പറയണം ? "
ശിവ മറുചോദ്യം ചോദിച്ചു എങ്കിലും അവൾ ഒന്നും മിണ്ടിയില്ല.

ആ സമയം വലിയ ട്രാഫിക് ഇല്ലാത്തതിനാൽ മെയിൻ ഹൈവെയിൽ കൂടി ആ ആഢംബര വാഹനം ഒഴുകി നീങ്ങി...
റോഡിന്റെ വശങ്ങളിൽ ആയി ബസ് കാത്ത് നിൽക്കുന്ന ചില സ്ത്രീകൾ പാസഞ്ചെർ സീറ്റിൽ ഇരിക്കുന്ന തന്നേ അസൂയായൊടെ നോക്കുന്നത് സ്റ്റെല്ലയിൽ ഒരു പുഞ്ചിരി വിടർത്തി..!!!

ഫസ്റ്റ് ബ്രിഡ്ജ് കയറി കാർ പിന്നെയും മുന്നോട്ട് ഓടി.. ഏകദേശം 10 മിനിറ്റ് കൊണ്ട് തന്നെ അവർ ഇബ്ബളൂരു സിഗ്നൽ പാസ് ചെയ്ത് മാർതഹള്ളി റോഡിലേക്ക് എത്തിയിരുന്നു.

" എനിക്കൊരു ഡ്രസ്സ് എടുക്കേണ്ട കാര്യമുണ്ടായിരുന്നു.. എൻറെ ഒരു സുഹൃത്തിന് സമ്മാനമായി നൽകാനാണ് തനിക്ക് നല്ല സെലക്ഷൻ ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നു. നമുക്കൊന്ന് പോയി നോക്കിയാലോ ?? "

" ആം..! അതിനെന്താ "

" എങ്കിൽ പിന്നെ ആദ്യം നമുക്ക് അങ്ങോട്ട് പോകാം "
സൈറ്റിലേക്ക് കയറാതെ അവർ ബലന്ദൂരിലെ ഒരു അതി പ്രശസ്തമായ ഷോപ്പിലേക്ക് കയറി.

അവിടെ വുമൺ സെക്ഷനിൽ രണ്ടുപേരും നല്ല ഒരു ഡ്രസ്സ് ആയിനായി നോക്കി നടന്നു.
അവരുടെ അടുത്തേക്ക് എത്തിയ സെയിൽസ് ഗേൾ തൻറെ ജോലി ഭംഗിയായി ആരംഭിക്കാൻ തുടങ്ങി.

" സർ..! ഈ കളർ താങ്കളുടെ ഭാര്യക്ക് വളരെ ഭംഗിയായി ചേരും "

" നോ... ഇവൾ എന്റെ ഭാര്യയല്ല ഒരുമിച്ച് ജോലി ചെയ്യുന്ന സുഹൃത്താണ് "
ഈ തവണ സ്റ്റെല്ല കേൾക്കാൻ എന്ന വണ്ണം ശിവ ഇംഗ്ലീഷിൽ ആണ് മറുപടി കൊടുത്തത്.

" ഓ സോറി സാർ "
സെയിൽസ് ഗേൾ അപ്പോൾ തന്നെ സോറി പറഞ്ഞു.

" ഐ ആം നോട്ട് .. ദാറ്റ് മച്ച്.. ലക്കി...!!! "
ശിവയുടെ കൂട്ടി ചേർക്കൽ കേട്ട് സ്റ്റെല്ല ഒരു കള്ളച്ചിരിയോടെ അവനെ നോക്കി ഗോഷ്ട്ടി കാണിച്ചു.

കുറച്ച് സമയം അവിടെ ചെലവഴിച്ചു അതിഭംഗിയായ ഒരു വെള്ള വസ്ത്രം തന്നെ അവൾ സെലക്ട് ചെയ്തു.

സ്റ്റെല്ലയുടെ സെലക്ഷൻ ഇഷ്ടപ്പെട്ട ശിവ അത് പാക്ക് ചെയ്യാനായി അവരോട്

💬 Comments

View all comments