Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
ആവശ്യപ്പെട്ടു
ബില്ലിംഗിൽ ക്യാഷ് അടയ്ക്കുമ്പോൾ അവളെ കാണാതെ വീണ്ടും ആ സെക്ഷനിൽ അന്വേഷിച്ചു വന്ന ശിവ.. അവിടെ ഗോൾഡൻ കളറിൽ അതിഭംഗിയായ ഒരു ലാച്ചയുടെ ഭംഗി
സ്റ്റെല്ല ആസ്വദിക്കുന്നത് ശ്രദ്ധിച്ചു...!!
" എന്താ ഇഷ്ടപ്പെട്ടോ ?? "
" ഏയ് ഞാൻ ചുമ്മാ നോക്കിയതാ...! നമുക്ക് പോകാം "
അതിൻറെ ക്യാഷ് ടാഗ് എടുത്തു നോക്കിയ ശിവ ഏകദേശം 40,000 രൂപ അതിൽ പ്രിൻറ് ചെയ്തിരിക്കുന്നത് കണ്ടു.
" തനിക്ക് ഇഷ്ടമായോ ? "
" പിന്നെ ഇഷ്ടമാകാതിരിക്കുമോ പക്ഷേ എൻറെ ഒരു മാസത്തെ സാലറിയാണ് അതിൻറെ വില..!! "
അവൾ അവിടെ നിന്നും പോകാൻ തുടങ്ങി.
" ഇവിടെ വാഷ് റൂം ഉണ്ടോ ?? "
തിരിച്ച് നടക്കുന്നതിനുടയിൽ സ്റ്റെല്ല അവിടെ കണ്ട ആദ്യത്തെ സെയിൽസ് ഗേളിനോട് ചോദിച്ചു.
" ഉണ്ട്.. മാം..!! ഇവിടെ നിന്നും നേരെ പോയി ലെഫ്റ്റ് എടുത്താൽ കാണുന്ന ആദ്യത്തെ സെക്ഷൻ വാഷ് റൂം ആണ് "
" ഒരു മിനിറ്റ് "
ശിവയോട് ആവശ്യപ്പെട്ട് അവൾ ഉള്ളിലേക്ക് പോയി.
തിരിച്ചു വന്നപ്പോഴേക്കും ബില്ല് ക്ലിയർ ചെയ്ത് ശിവ കാറിനു മുന്നിലായി അവളെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
അവിടെ നിന്നും ഒരു ജ്യൂസ് കൂടി കുടിച്ച ശേഷം രണ്ടുപേരും സൈറ്റിലേക്ക് തിരികെ പോയി.
ഏകദേശം രണ്ടു മൂന്നു മണിക്കൂറോളം അവർ
സൈറ്റിൽ തന്നെയായിരുന്നു ശിവയുടെ ഓരോ സജക്ഷനും അപ്ഡേറ്റ് ചെയ്യേണ്ട കാര്യങ്ങളും എല്ലാം അവൾ നോട്ട് ചെയ്തെടുത്ത് അപ്പോൾ തന്നെ തൻറെ മാനേജർക്ക് മെയിൽ അയക്കുന്നുണ്ടായിരുന്നു...!!
ഒരു പ്രോജക്ട് ഏറ്റെടുക്കുമ്പോൾ അതിൽ ശിവ കാണിക്കുന്ന സൂക്ഷ്മതയും കൃത്യമായ വിവരണവും കാര്യങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള തീരുമാനങ്ങളും ശരിക്കും അവളെ അത്ഭുതപ്പെടുത്തിയിരുന്നു...!!
ഇത്രയും വലിയ ഒരു ബിസിനസ് മാൻ ആയതിൽ അവൾക്ക് യാതൊരു ആശ്ചര്യവും തോന്നിയില്ല...!!
ബിസിനസ്സിൽ അവൻ പ്രൊഫഷണൽ ആണെന്ന് കൊണ്ട് തന്നെ ശിവയുടെ ഒപ്പം നിന്നുകൊണ്ട് എല്ലാ കാര്യങ്ങളും കൃത്യമായി നോട്ട് ചെയ്യുകയും വളരെ പ്രൊഫഷണൽ ആയി മുന്നോട്ട് പോവുകയും ചെയ്യുന്നത് കമ്പനിയിലെ മാനേജ്മെന്റിന് സ്റ്റെല്ലയിൽ ശരിക്കും തൃപ്തിയും സ്വീകാര്യതയും ഉണ്ടാക്കി...!!
അന്നേദിവസം പൂർത്തിയാക്കി
💬 Comments
View all comments