0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2995

അവർ പോകാൻ തുടങ്ങി കാർ തിരികെ ഓടിക്കൊണ്ടിരുന്നു

" സ്റ്റെല്ല ഇനി ഓഫീസിലേക്ക് പോകുന്നുണ്ടോ ?? "

" ഇല്ല ശിവ ! ഞാൻ മാനേജരെ വിളിച്ചു സംസാരിച്ചിട്ടുണ്ട് എന്നെ ഇലക്ട്രോണിക് സിറ്റിയിൽ ഡ്രോപ്പ് ചെയ്താൽ മതി.. അവിടെ നിന്ന് ഞാൻ പൊക്കോളാം "

" അതുവേണ്ട തന്നെ വഴിയിൽ ഇറക്കി വിടാൻ എനിക്ക് മനസ്സ് വരുന്നില്ല. ഞാൻ കൊണ്ടു വിടാം.. !! "
അവൻ അവളെയും കൊണ്ട് ഇലക്ട്രോണിക് സിറ്റി ലക്ഷ്യമാക്കി ഓടി കൊണ്ടിരുന്നു.

" നോ ഇറ്റ്സ് ഒക്കേ..!! ഞാൻ പൊക്കോളാം "

" താൻ അഡ്രെസ്സ് പറയെടോ "
ശിവ അവളുടെ അപ്പാർട്മെന്റ് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.

കാർ സർവീസ് റോഡിലേക്ക് കയറി മറ്റൊരു ഷോർട് കട്ടിൽ കൂടി കുറച്ചു ഓടിയ ശേഷം അവളുടെ അപ്പാർട്ട്മെന്റിനു മുന്നിലായി എത്തിയതും.. അവൾ ഇറങ്ങാൻ തുടങ്ങി.

" സ്റ്റെല്ല... ഞാൻ ഒരു ഗിഫ്റ്റ് തന്നാൽ വാങ്ങുമോ ? "

' എന്താണ് ' എന്ന മട്ടിൽ അവൾ അവനെ തിരിഞ്ഞു നോക്കി.

ശിവ പുറകിൽ നിന്നും ഒരു കവറെടുത്ത് അവൾക്ക് നൽകി.

" ഇതു വച്ചോളൂ എന്റെ ചെറിയ സമ്മാനമായി കൂട്ടിയാൽ മതി ഒക്കെ ബൈ "
അതും പറഞ്ഞ് ശിവ കാർ എടുത്ത് മുന്നോട്ട് പോയി.

കവറിന്റെ പുറത്ത് തങ്ങൾ കയറിയ ഷോപ്പിന്റെ പേര് പ്രിന്റ് ചെയ്തിരുന്നതിനാൽ അവളിൽ ചെറിയ സംശയങ്ങൾ തല പൊക്കി.

അവൾ സ്റ്റെപ്പുകൾ അതിവേഗം നടന്നു കയറി റൂമിലേക്ക് എത്തിയ ഉടനെ കവർ പൊട്ടിച്ചു നോക്കിയതും അവളുടെ കണ്ണുകൾ വിടർന്ന് ശരിക്കും ഷോക്ക് ആയി പോയി...!!!!!!

താൻ ഭംഗി ആസ്വദിച്ച വസ്ത്രം ഇത്രയും വലിയ എമൗണ്ട് നൽകി ശിവ തനിക്കായി വാങ്ങി നൽകിയിരിക്കുന്നു... അതിൻറെ ലേബലിൽ 40000 രൂപ പ്രിൻറ് ചെയ്തിരിക്കുന്നു....!!!!

ശരിക്കും കുറച്ചുനേരത്തേക്ക് ഒന്നും സംസാരിക്കാൻ പോലും ആവാതെ അവൾ ആകെ ഷോക്കായി പോയി....!!!

പെട്ടെന്ന് അവളുടെ മനസിലേക്ക് മറ്റൊരു ചിന്ത വന്നത്..

ഇത്രയും രൂപയുടെ ഡ്രെസ്സ് എവിടെ നിന്നാണ് എന്ന് ആൽബി ചോദിച്ചാൽ എന്താ പറയാ..?

ചിലപ്പോൾ ഇതൊക്കെ ആൽബിക്ക്

💬 Comments

View all comments